എന്നെ കണ്ടാൽ ആരും മിണ്ടില്ല, ദേ വരുന്നു ജാഡ എന്ന് പറയും; സ്ഫടികത്തിലെ ആടുതോമക്ക് പറയാനുള്ളത് ഇങ്ങനെ

1630

മലയാളികളുടെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയ സിനിമയാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ചിത്രം 1995 ലാണ് പുറത്തിറങ്ങിയത്. മോഹൻലാൽ ആടു തോമയായി വിലസിയ ചിത്രം കൂടിയായിരുന്നു അത്. ചിത്രത്തില് മോഹൻലാലിന്റെയും ഉർവ്വശിയുടെയും ബാല്യകാലം അവതരിപ്പിച്ചത് ഡോക്ടർ ആര്യയും രൂപേഷ് പീതാംബരനുമാണ്. ഇപ്പോഴിതാ ഇരുവരുടെയും അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കേരള കൗമുദിക്ക് നല്കിയ അഭിമുഖത്തിലെ ഭാഗങ്ങൾ ഇങ്ങനെ;

സ്ഫടികത്തിലെ തുളസിയല്ലേ എന്ന് ആളുകൾ ഇപ്പോഴും ചോദിക്കാറുണ്ട്. അഭിനയിച്ച സമയത്ത് സിനിമ ഹിറ്റായി മാറുമെന്നൊന്നും അറിയില്ലായിരുന്നു. എന്റെ സീൻ ഷൂട്ട് ചെയ്യുന്ന സമയത്ത് മാത്രമാണ് ഞാൻ ലൊക്കേഷനിലുണ്ടായിരുന്നത്. തോമസ് ചാക്കോ എന്ന ഒരൊറ്റ ഡയലോഗേ എനിക്കുണ്ടായിരുന്നുള്ളൂ. ചാനലിലൊക്കെ ഞാൻ ജോലി ചെയ്തിരുന്നു. അതിനേക്കാളും കൂടുതൽ പബ്ലിസിറ്റിയാണ് സ്ഫടികം എനിക്ക് തന്നതെന്നായിരുന്നു ആര്യ പറഞ്ഞത്.

Advertisements

Also Read
അന്ന് തന്നെ കേറി കെട്ടിപ്പിടിച്ച ജയറാമിനെ നടി ഉർവശി ചെയ്തത് ഇങ്ങനെ, വെളിപ്പെടുത്തൽ

അതേസമയം, സ്‌കൂളിലെ കുട്ടികൾക്ക് എന്നോട് ദേഷ്യമായിരുന്നു. ദേ വരുന്ന ജാഡ എന്നായിരുന്നു എല്ലാവരും എന്നെക്കുറിച്ച് പറഞ്ഞതെന്നായിരുന്നു രൂപേഷ് പറഞ്ഞത്. സെറ്റിൽ വന്നാൽ രൂപേഷ് സംസാരിക്കാറില്ല. സീനിൽ മാത്രം വരും, അഭിനയിക്കാൻ വരും പോവായിരുന്നു അതായിരുന്നു അവസ്ഥ. പേടി കാരണമായാണ് ഞാൻ ആരോടും മിണ്ടാതിരുന്നത്. പിന്നെ ദൈർഘ്യമേറിയ ഡയലോഗുകളൊക്കെയാണ് എനിക്ക് പഠിക്കാൻ തരുന്നത്. എനിക്ക് കുറേ ഡയലോഗുണ്ടായിരുന്നു.

ആര്യയോട് സംസാരിക്കാനായി നോക്കുമ്പോൾ അച്ഛൻ പുറകിൽ നിന്ന് കർശനമായി നോക്കും. അതോടെ ഞാൻ നോട്ടം മാറ്റുമെന്നായിരുന്നു രൂപേഷ് പറഞ്ഞത്. സിൽക്ക് വരുന്നു എന്ന് കേട്ടാൽ എല്ലാവരും അതിന്റെ ത്രില്ലില്ലായിരിക്കും. ആരോടും അധികം സംസാരിക്കാതെ വലിയ ഒരു ഓവർ കോട്ടും ഇട്ടാണ് സിൽക്ക് വരിക. ഷൂട്ടിന്റെ സമയത്ത് അത് മാറ്റും. ആളുകൾ ചുളിഞ്ഞ് നോക്കിയാൽ പോലും അവര് പതറില്ല. അത്രയും പ്രൊഫഷണലാണ്

Also Read
സങ്കടത്തിലും സന്തോഷം കണ്ടെത്തുന്ന വ്യക്തിയാണ് ഞാൻ, സ്വന്തമായി ബ്രാൻഡുഡ്; പ്ലാൻ ചെയ്ട് മുന്നോട്ട് പോകുന്നത് എനിക്ക് സാധിക്കില്ല, തുറന്ന് പറച്ചിലുമായി അഭയ ഹിരൺമയി

അതേസമയം 28 വർഷങ്ങൾക്കിപ്പുറം സ്ഫടികം റി റിലീസിന് ഒരുങ്ങുകയാണ്. നിലവിലെ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ചിത്രം റിലീസിന് തയ്യാറെടുക്കുന്നത്. ഫെബ്രുവരി 9 നാണ് ചിത്രം തിയ്യറ്ററുകളിൽ എത്തുക. ഇപ്പോഴിതാ സിൽക്ക് സ്മിത സ്ഫടികത്തിലേക്ക് എത്തിയതിനെ കുറിച്ചും, സ്മിതയുടെ വേഷം സെൻസറിങ്ങ് സമയത്ത് പ്രശ്്നമായതിനെ കുറിച്ചും സംവിധായകൻ ഭദ്രൻ തുറന്ന് പറഞ്ഞിരുന്നു.

Advertisement