നിക്കറിട്ട ഫോട്ടോയ്ക്ക് വൃത്തികെട്ട കമന്റ്, തകർപ്പൻ മറുപടി കൊടുത്ത് സാനിയ ഇയ്യപ്പൻ

356

ടിവി റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി ഇപ്പോൾ സിനിമകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് സാനിയ ഇയ്‌യപ്പൻ.

Advertisements

ക്വീനാണ് താരത്തിന്റെ ആദ്യ ചിത്രം. ഒടുവിലായി മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലും സാനിയ മികച്ച പ്രകടനം കാഴ്ചവെച്ചു.

ഇപ്പോൾ സാനിയ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തെ കുറിച്ചാണ് ചർച്ച. ചിത്രത്തിന് സദാചാര കമന്റുമായി എത്തിയയാൾക്ക് നടി കിടിലൻ മറുപടിയാണ് നൽകിയത്.

ഇൻസ്റ്റഗ്രാമിൽ നടി പോസ്റ്റ് ചെയ്ത ചിത്രത്തിന് ‘നിക്കർ വിട്ടൊരു കളിയില്ല അല്ലേ’ എന്നായിരുന്നു ഒരാൾ കമന്റിട്ടത്.

ഇല്ലെട കുട്ടാ എന്നായിരുന്നു സാനിയയുടെ മറുപടി. സാനിയയുടെ കമന്റിന് നിരവധി പേരാണ് പിന്തുണയുമായി എത്തുന്നത്.

Advertisement