ഞാന്‍ പാര്‍ട്ടിക്ക് പോയാല്‍ ആളുകള്‍ അന്തം വിടും, ഒരിക്കല്‍ മദ്യപിക്കാത്ത എന്നെ പോലീസ് വരെ ഊതിപ്പിച്ചു; തുറന്ന് പറഞ്ഞ് ജാസ്മിന്‍

69

ബിഗ് ബോസ് എന്ന ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ. നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന ജാസ്മിൻ ബാംഗ്ലൂർ ആസ്ഥാനമായുള്ള ഒരു സർട്ടിഫൈഡ് ഫിറ്റ്‌നസിലെ പരിശീലകയായിരുന്നു . തൻറെ ജീവിതകഥ പറഞ്ഞുകൊണ്ടാണ് ജാസ്മിൻ ഷോയിൽ എത്തിയത്. ശക്തമായ ഒരു മത്സരാർത്ഥി കൂടിയായിരുന്നു ജാസ്മിൻ. എന്നാൽ ഷോയിൽ വെച്ച് ഉണ്ടായ ഒരു ഫൈറ്റിനെ തുടർന്ന് ബിഗ് ബോസിൽ നിന്ന് ഇറങ്ങി പോവുകയായിരുന്നു ജാസ്മിൻ.

Advertisements

ഒരുപക്ഷേ ഷോയിൽ തുടർന്നിരുന്നെങ്കിൽ ഒന്നാം സ്ഥാനം ജാസ്മിന് ലഭിക്കുമായിരുന്നു, പുറത്ത് അത്രയ്ക്കും സപ്പോർട്ട് ജാസ്മിന് ലഭിച്ചിരുന്നു. എന്നാൽ ബിഗ് ബോസിന്റെ പകുതിവെച്ച് കളിനിർത്തി ഇറങ്ങിപ്പോയി ജാസ്മിൻ. ഇതിനുശേഷം സോഷ്യൽ മീഡിയയിൽ സജീവമാവുകയായിരുന്നു താരം. തന്റെ വിശേഷങ്ങളൊക്കെ പങ്കുവെച്ചുകൊണ്ട് ജാസ്മിൻ എത്താറുണ്ട്.

ഇപ്പോഴിതാ മദ്യപിക്കാത്ത തന്നെ ഒരിക്കൽ പോലീസ് പിടിച്ച് ഊതിച്ചതിനെ കുറിച്ചാണ് ജാസ്മിൻ പറയുന്നത് .

also read
അതിന് ശേഷം രണ്ട് സിനിമയിലെ ആളുകള്‍ എനിക്ക് സെക്യൂരിറ്റിയായി നിന്നു; അനുഭവം പറഞ്ഞ് രംഭ
ഞാൻ ആകെ വലിക്കുന്നത് സിഗരറ്റാണ്. ഞാൻ പാർട്ടിക്ക് പോയാൽ ആളുകൾ അന്തം വിടും. കാരണം ഞാൻ മദ്യപിക്കാറില്ല. ഒരു ദിവസം പോലീസ് എന്നെ ഊതിപ്പിച്ചു. ഞാൻ മദ്യപിക്കില്ല പിന്നെ എന്തിനാണ് ഊതിപ്പിക്കുന്നതെന്ന് പോലീസുകാരോട് ചോദിച്ചു. നിങ്ങൾ മദ്യപിക്കില്ലേ… മദ്യപിക്കുമെന്നാണ് കരുതിയതെന്നാണ് എന്നോട് തിരിച്ച് അവർ പറഞ്ഞത്’, എന്നാണ് ജാസ്മിൻ പറഞ്ഞത്.

 

Advertisement