സിനിമകളെല്ലാം പരാജയപ്പെട്ടു, മമ്മൂട്ടിയെന്ന പേരു പറഞ്ഞാല്‍ തിയറ്ററില്‍ കൂവുന്ന അവസ്ഥയിലേക്ക് വരെ എത്തി, മമ്മൂട്ടിയുടെ പരാജയ കാലത്തെക്കുറിച്ച് തിരക്കഥാകൃത്ത്

1256

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. സൗന്ദര്യവും യുവത്വവും നിലനിര്‍ത്തി ആരാധകരെ ഞെട്ടിക്കുകയാണ് നടന്‍ മമ്മൂട്ടി. പ്രായം 71 പിന്നിട്ടിട്ടും യുവതാരങ്ങളെ പോലും കടത്തിവെട്ടിയാണ് മമ്മൂട്ടി സിനിമാ ലോകത്ത് മുന്‍പോട്ട് കുതിക്കുന്നത്.

ഇപ്പള്‍ പിറന്നാള്‍ ആഘോഷത്തിലാണാ താരം. അര്‍ധരാത്രി തന്നെ മമ്മൂട്ടിയുടെ വീടിന് മുമ്പില്‍ ആശംസകള്‍ നേരാന്‍ നിരവധി പേര്‍ തടിച്ച് കൂടിയിരുന്നു. അമ്പത് വര്‍ഷമായി ഇന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് മമ്മൂട്ടി. ഇതിനോടകം ഒട്ടനവധി മനോഹര കഥാപാത്രങ്ങള്‍ ആരാധകര്‍ക്ക് താരം സമ്മാനിച്ചിട്ടുണ്ട്.

Advertisements

മമ്മൂട്ടി എന്ന നടന് പകരം വെയ്ക്കാന്‍ ആരും ഇല്ലെന്ന് തന്നെ വേണം പറയാന്‍. പകരക്കാരന്‍ ആയി ആരും തന്നെ ഇതുവരെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയിട്ടില്ലെന്നതാണ് സത്യം. ഈ എഴുപത്തൊന്നാം വയസിലും ഒരു ദിവസം പോലും ഒഴിവില്ലാതെ തന്റെ ജോലിയില്‍ മുഴുകിയിരിക്കുകയാണ് മമ്മൂട്ടി.

Also Read: എവിടെ ഒന്നിച്ച് പോയും അടി, പക്ഷേ വരദ ആരേയും മോശമാക്കി സംസാരിക്കില്ല, വിവാഹമോചന വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴും വരദയെ വാനോളം പുകഴ്ത്തി ജിഷിന്‍

ഇപ്പോഴും സിനിമകള്‍ ചെയ്യാനും പുതിയ കഥാപാത്രങ്ങള്‍ ചെയ്യാനും പുതിയ ടെക്‌നീഷ്യന്മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനും തനിക്ക് അടങ്ങാത്ത ആഗ്രഹമാണെന്ന് മമ്മൂട്ടി പലപ്പോഴായി പറഞ്ഞിട്ടുണ്ട്. വലിയ വലിയ വിജയങ്ങള്‍ സ്വന്തമാക്കിയ മമ്മൂട്ടി തന്റെ കരിയറില്‍ പരാജയവും നേരിട്ടിട്ടുണ്ട്.

80 കളില്‍ തുടരെ പരാജയങ്ങള്‍ നേരിടേണ്ടി വന്ന മമ്മൂട്ടിക്ക് ഒരു വലിയ ബ്രേക്കായിരുന്നു 1987 ലെ ന്യൂഡല്‍ഹി എന്ന സിനിമ. ഇപ്പോഴിതാ മമ്മൂക്കയുടെ പഴയകാലത്തെക്കുറിച്ച് ന്യൂഡല്‍ഹി സിനിമയുടെ തിരക്കഥാകൃത്തായ ഡെന്നിസ് ജോസഫ് മുമ്പോരിക്കല്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘ ആ കാലത്ത് ഞാനും ജോഷിയും ചേര്‍ന്നെടുക്കുന്ന സിനിമകള്‍ തുടരെ പരാജയപ്പെടാന്‍ തുടങ്ങി. മമ്മൂട്ടിയുടെ നാലഞ്ച് സിനിമകള്‍ ഞങ്ങളുടേതായി തന്നെ പൊളിയാന്‍ തുടങ്ങി. മമ്മൂട്ടിയെന്ന ആളുടെ പേര് പറഞ്ഞാല്‍ തിയറ്ററില്‍ കൂവുന്ന അവസ്ഥയിലേക്ക് എത്തി.” അദ്ദേഹം പറഞ്ഞു.

” പക്ഷേ തമ്പി കണ്ണന്താനം-മോഹന്‍ലാല്‍ പടങ്ങള്‍ ഹിറ്റ് ആവുന്നുണ്ടായിരുന്നു. മോഹന്‍ലാല്‍ ആണെങ്കില്‍ സക്‌സസ് ആയി നില്‍ക്കുന്നു, മമ്മൂട്ടിയെ വെച്ച് ഒരു സിനിമ എടുക്കാന്‍ പോലും ആള്‍ക്കാര്‍ മടിക്കുന്ന ലെവലിലേക്ക് പോയി. അന്ന് പരാജയം മാത്രം ലഭിച്ചതോടെ ജോഷി-ഡെന്നിസ് ജോസഫ് എന്ന ടീം സിനിമയില്‍ നിന്ന് ഇല്ലാതാവുന്ന അവസ്ഥയിലേക്ക്എത്തി”

Also Read: സിനിമയോടുള്ള ആവേശം നഷ്ടമായി, ഒരു ബ്രേക്ക് എടുത്തത് മനഃപൂര്‍വ്വം, പത്മപ്രിയ പറയുന്നു

” മമ്മൂട്ടിയുടെ പരാജയം ഭയങ്കരമായി നിര്‍മാതാവ് ജോയിയെയും ജോഷിയെയും വിഷമിപ്പിച്ചു. അവര്‍ രണ്ട് പേരും ആത്മാര്‍ത്ഥതയോടെ എങ്ങനെയെങ്കിലും ഒരു സൂപ്പര്‍ഹിറ്റ് എടുത്ത് മമ്മൂട്ടിയെ തിരികെ കൊണ്ടു വരണമെന്ന് വല്ലാതെ ആഗ്രഹിച്ചു. അങ്ങനെയാണ് ന്യൂഡല്‍ഹി സിനിമയുടെ കഥാവിഷയം പറയുന്നത്’ ഡെന്നിസ് ജോസഫ് പറയുന്നു.

Advertisement