ഇവർ ചെന്നൈ എക്‌സ്പ്രസ് മുതൽ എന്റെ ഡാൻസ് ടീച്ചർ ആണ്; ആരാണ് ഇവരെ പിന്നിൽ നിർത്തിയത്; നീ എന്റെ കൂടെ വേണം; അന്ന് നടന്നത് വിവരിച്ച് പ്രിയാമണി

596

ആറ്റ്‌ലി സംവിധാനം ചെയ്ത പാൻ ഇന്ത്യൻ സിനിമയാണ് ജവാൻ. റെക്കോർചുകൾ ഭേദിച്ചുക്കൊണ്ടാണ് ചിത്രം പ്രദർശനം തുടരുന്നത്. ബോളിവുഡ് സിനിമകളുടെ തന്നെ എക്കാലത്തെയും എന്തിന് ഏറെ പറയുന്നു, ഷാരുഖ് ഖാന്റെ ചിത്രമായ പഠാന്റെ തന്നെ റെക്കോർഡ് ഭേദിക്കാൻ ജവാന് സാധിച്ചു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.

ഷാരൂഖ് ഖാൻ നായകനായ ചിത്രത്തിൽ വൻ താരനിര തന്നെ അണിനിരന്നിട്ടുണ്ട്. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ നടി പ്രിയാമണിയും എത്തുന്നുണ്ട്. മുൻപ് ചെന്നൈ എക്‌സ്പ്രസിലെ ഒരു ഗാനത്തിൽ പ്രിയാമണി ഷാരൂഖ് ഖാനുമായി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ജവാനിൽ ഷാരൂഖിനൊപ്പം ഒന്നിച്ച് അഭിനയിച്ചതിന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് നടി. ഒരു ഗാനരംഗത്തിൽ അഭിനയിക്കവെ ഉണ്ടായ സംഭവമാണ് പ്രിയമണി പങ്കുവച്ചത്.

Advertisements

Also Read
ആരാധകപ്പോരിൽ മീശ വടിക്കാൻ ഒരുക്കമാണെന്ന് പറഞ്ഞ് തെന്നിന്ത്യൻ താരം മീശ രാജേന്ദ്രൻ; ജയിലറിന്റെ കളക്ഷൻ ലിയോ മറികടന്നാൽ താൻ അത് ചെയ്യുമെന്നും താരം

ചിത്രത്തിലെ ഒരു ഗാനത്തിൽ ആദ്യം ഞാൻ ഷാരൂഖിന് പിന്നിലാണ് നിന്നിരുന്നത്. ഇത് കണ്ട ഷാരൂഖ് നീ എന്തിനാണ് പിന്നിൽ നിൽക്കുന്നതെന്ന് ചോദിച്ചു. എനിക്കറിയില്ല സാർ, അവർ എന്നെ പിന്നിലാണ് നിർത്തിയതെന്ന് ഞാൻ മറുപടി നൽകി. അത് വേണ്ടെന്ന് പറഞ്ഞ് ഷാരൂഖ് തന്റെ കൈ പിടിച്ച് അദ്ദേഹത്തിന്റെ അടുത്ത് നിർത്തി.

ഇവർ എനിക്കരികിൽ വേണം, കൊറിയോഗ്രഫി എന്താണെന്ന് ഞാൻ നോക്കുന്നില്ല. ഇവൾ ചെന്നൈ എക്സ്പ്രസ് മുതൽ എന്റെ ഡാൻസ് ടീച്ചറാണ്.’- പ്രിയാമണി പറഞ്ഞു. സഹപ്രവർത്തകരോട് എപ്പോഴും നല്ല രീതിയിൽ പെരുമാറുന്ന ഷാരൂഖിനെക്കുറിച്ച് നിരവധി താരങ്ങൾ നേരത്തെയും പറഞ്ഞിട്ടുണ്ട്.

Also Read
ഓരോ ഇന്ത്യക്കാരനും അഭിമാനം! ജി20 ഉച്ചകോടിക്ക് വിജയകരമായി ആതിഥ്യം വഹിച്ചു; പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ച് ഷാരൂഖ് ഖാൻ

നയൻതാര നായികയായി എത്തുന്ന ജവാനിൽ വിജയ് സേതുപതിയാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. ദീപിക പദുകോൺ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. സന്യ മൽഹോത്ര, യോഗിബാബു തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലെ ശ്രീ ഗോകുലം മൂവീസ് ആണ് കേരളത്തിലും തമിഴ് നാട്ടിലും ചിത്രം വിതരണം ചെയ്തത്.

Advertisement