അവസാന നിമിഷത്തിലും ഇളയമകളെ കുറിച്ചുള്ള ആശങ്കകൾ; മകളെ ആര് പരിചരിക്കുമെന്ന ഒറ്റവിഷമം മാത്രം ബാക്കിയാക്കി യാത്രാമൊഴി

3867

സംവിധായകൻ സിദ്ധിഖിന്റെ വിയോഗത്തിൽ നീറുകയാണ് മലയാളി പ്രേക്ഷകർ. ഓർത്തിരിക്കാൻ ഒരുപാട് ചിരി സിനിമകൾ സമ്മാനിച്ചാണ് സിദ്ധിഖിന്റെ മടക്കയാത്ര. സൂപ്പർതാരങ്ങളെ വെച്ചും രണ്ടാംനിര നായകന്മാരെ വെച്ചും സൂപ്പർഹിറ്റ് ഒരുക്കിയിട്ടുള്ളവരാണ് സിദ്ധിഖ്-ലാൽ കോംബോ.

പിന്നീട് സിദ്ധിഖ് സ്വതന്ത്ര സംവിധായകനായപ്പോഴും മലയാളത്തിൽ പിറന്നത് ഹിറ്റ് ചിത്രങ്ങള്. കൂട്ടുകാരൻ ലാലുമായി പിരിഞ്ഞത് എന്തിനെന്ന് ഒരിക്കൽ പോലും സിദ്ധിഖ് വെളിപ്പെടുത്തിയിട്ടില്ല. രണ്ടുപേർക്കും വളരാൻ രണ്ട് വഴിയായി തിരിഞ്ഞെന്നു മാത്രം സിദ്ധിഖും ലാലും ആവർത്തിച്ചു.

Advertisements

ജിവിതത്തിലെ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം കൊടുക്കുന്നയാളായിരുന്നു സിദ്ധിഖ് അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതെ ഒരിക്കലും എവിടെയും അധികം വെളിപ്പെടുത്തിയിട്ടില്ല. കുടുംബത്തെ കുറിച്ച് പോലും ചുരുക്കം പേർക്ക് മാത്രമാണ് അറിയുക.

ALSO READ- സ്റ്റാര്‍ എന്ന് പറയുമ്പോള്‍ ധാരാളം നടന്മാരുടെ മുഖം മനസിലേക്ക് എത്തും, എന്നാല്‍ അതിലൊന്നും എന്റെ മുഖം ഉണ്ടാകാറില്ല ; ദുല്‍ഖര്‍ സല്‍മാന്‍

സിദ്ധിഖിന്റെ വീട് കാക്കനാട് പള്ളിക്കരയിലായിരുന്നു. വീട്ടിൽ ഭാര്യയും മൂന്നു പെൺമക്കളും. മൂത്ത രണ്ടു മക്കളുടെയും വിവാഹം കഴിഞ്ഞതിന് ശേഷം വീട്ടിൽ സിദ്ധിഖും ഭാര്യയും ഇളയ മകളും മാത്രമായിരുന്നു താമസം.

മൂത്തമകൾ സുമയ്യ പഠനത്തിൽ മിടുക്കിയായിരുന്നു. ബിഎയ്ക്കും എംഎയ്ക്കും റാങ്ക് കരസ്ഥമാക്കിയാണ് പഠനം പൂർത്തിയാക്കിയത്. സെന്റ് തെരാസാസ് കോളേജിലായിരുന്നു പഠിച്ചത്. രണ്ടാമത്തെ മകൾ സാറ എംകോം ബിരുദധാരിയാണ്. നന്നായി ചിത്രം വരയ്ക്കുകയും ചെയ്യും. സിദ്ദിഖിന്റെ കലാവാസന ചിത്രരചനയിലൂടെ സാറയ്ക്ക് ലഭിച്ചിരുന്നു.

അതേസമയം, ഇളയ മകൾ സുകൂൺ ഒരു സ്‌പെഷ്യൽ കിഡ്ഡാണ്. സ്‌പെഷ്യൽ സ്‌കൂളിലാണ് സുകൂൺ പഠിക്കുന്നതും. ജീവിതത്തിൽ സുകൂണിനെ കുറിച്ചായിരുന്നു സിദ്ദിഖിന് എന്നും ആധിയുണ്ടായിരുന്നത്.

ALSO READ- അന്ന് സന്ധ്യയ്ക്ക് കാവ്യ വീട്ടില്‍ വന്നപ്പോള്‍ നീ എന്തിനാണ് വന്നതെന്ന് അദ്ദേഹം ചോദിച്ചു; കാവ്യയോട് പറഞ്ഞ തമാശയെക്കുറിച്ച് ശാന്തിവിള ദിനേശ്

തന്റെയും ഭാര്യ സജിതയുടെയും കാലശേഷം സുകൂണിനെ ആരു നോക്കും എന്നതായിരുന്നു എപ്പോഴും അലട്ടിയിരുന്നത്. എന്നാൽ, മൂത്ത രണ്ടു പെൺമക്കൾക്ക് ഭർത്താക്കന്മാരായി എത്തിയവർ സിദ്ദിഖിന്റെ ആശങ്കയ്ക്ക് ഇടമില്ലാത്ത വിധം ആശ്വസാമായിരുന്നു.

അവരെല്ലാം സ്വന്തം അനിയത്തിയായി തന്നെ അവർ സുകൂണിനെയും സ്‌നേഹിക്കുന്നുണ്ട്. അവരുടെ കുടുംബത്തോടൊപ്പം തന്നെ സുകൂണിനെ നോക്കുന്നു. പരിചരിക്കുന്നു.

അതേസമയം, ആശുപത്രിയിലായിരുന്ന കാലയളവിൽ പോലും സിദ്ദിഖ് പറഞ്ഞതും സംസാരിച്ചതുമെല്ലാം മക്കളെ കുറിച്ചായിരുന്നു. ഉപ്പയെ പോലെ സ്‌നേഹിക്കാനും ജീവിക്കാനും പഠിച്ച മൂത്തമക്കൾക്ക് ഒരിക്കലും അനിയത്തി ഒരു ഭാരമാവില്ലെന്ന് ഇറപ്പാണ്.

രസ്പരം താങ്ങായും തണലായും ജീവിക്കുന്ന അവർക്കരികിൽ സിദ്ദിഖിന്റെ ഇളയ മകൾ എന്നും സുരക്ഷിതയായിരിക്കും. അക്കാര്യത്തിൽ സിദ്ദിഖിന്റെ ആത്മാവിന് ആശങ്ക വേണ്ടെന്ന് അടുപ്പമുള്ളവർ പറയുന്നത്.

കിസ്മത്ത് സംവിധായകൻ ഷാനവാസ് കെ ബാവക്കുട്ടിയുടെ പുതിയസിനിമ ഒരുങ്ങുന്നു

Advertisement