ഭര്‍ത്താവുമായി പിരിഞ്ഞു, ഒരു റിലേഷന്‍ഷിപ്പില്‍ നമ്മുടെ ആവശ്യം എന്താണെന്ന് ആദ്യം മനസ്സിലാക്കണം, തുറന്നുപറഞ്ഞ് സയനോര

556

മലയാളത്തിന്റെ അഭിമാനമായ ഗായികയാണ് സയനോര ഫിലിപ്പ്. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ബോളിവുഡ് പാട്ടുകളും വരെ മനോഹരമായി അവതരിപ്പിച്ചിട്ടുള്ള അനുഗ്രഹീത കലാകാരിയാണ് സയനോര. എആര്‍ റഹ്‌മാനോടൊപ്പം പാടാനുള്ള അവസരവും സയനോരയ്ക്ക് ലഭിച്ചിട്ടുണ്ട്.

2001ല്‍ പുറത്തിറങ്ങിയ ‘രണ്ടാം ഭാവം’ എന്ന ചിത്രത്തിലെ ‘മറന്നിട്ടുമെന്തിനോ മനസില്‍ തുളുമ്പുന്ന’എന്ന ഗാനവുമായാണ് സയനോര പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. ഗിറ്റാറിസ്റ്റ് കൂടിയായ സയനോര സംഗീത സംവിധായികയായും തിളങ്ങിയിരുന്നു.

Advertisements

സംഗീതത്തിന് അപ്പുറം തന്റെ നിലപാടുകള്‍ കൊണ്ടും വിസ്മയിപ്പിക്കുന്ന താരമാണ് സയനോര. സ്വന്തം നിലപാടുകള്‍ തുറന്നുപറയാന്‍ മടിക്കാത്ത താരത്തിന് അതുകൊണ്ടു തന്നെ വിമര്‍ശനങ്ങളും നേരിടേണ്ടി വരാറുണ്ട്. എന്നാല്‍ എല്ലാത്തിനേയും പിന്തള്ളി മുന്നോട്ടുള്ള യാത്രയിലാണ് താരം.

Also Read: ആദ്യമായി കിട്ടിയ പ്രണയലേഖനം ചോരകൊണ്ടെഴുതിയതെന്ന് അനുമോള്‍, ഇഷ്ടം പറയാന്‍ വീട്ടില്‍ കള്ളന്‍ കേറിയിട്ടുണ്ടെന്ന് ലക്ഷ്മി നക്ഷത്രയും, പ്രണയലേഖനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് താരങ്ങള്‍

ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ തുറന്നുപറയുകയാണ് സയനോര. തനിക്ക് ജീവിതത്തില്‍ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഇഷ്ടമാണെന്നും പുതിയ പുതിയ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കാറുണ്ടെന്നും സയനോര കൂട്ടിച്ചേര്‍ത്തു.

ഭര്‍ത്താവ് വിന്‍സ്റ്റണ്‍ ആന്റണി ഡിക്രൂസുമായി പിരിഞ്ഞ് താമസിക്കുകയാണെന്നും ഏത് റിലേഷന്‍ഷിപ്പിലായാലും നമ്മുടെ ആവശ്യമെന്താണെന്ന് മനസ്സിലാക്കണമെന്നും നമ്മള്‍ നമ്മളോട് തന്നെ നീതി പുലര്‍ത്തണമെന്നും സയനോര കൂട്ടിച്ചേര്‍ത്തു.

തന്റെ 21ാം വയസ്സില്‍ താന്‍ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളെല്ലാം ഏറ്റെടുത്തതാണ്. സഹോദരനുള്‍പ്പെടെ തന്നെ സഹായിച്ചുവെന്നും അതുകൊണ്ട് നമ്മളെ സ്‌നേഹിക്കുന്നവരെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും സയനോര പറുന്നു.

Also Read: അതിന് ശേഷമാണ് എനിക്ക് സൗന്ദര്യം ഉണ്ടെന്ന് മനസ്സിലായത്, അതുവരെ പേടിയായിരുന്നു: തുറന്ന് പറഞ്ഞ് സായ് പല്ലവി

ഇന്ന് താനൊരു സിംഗിള്‍ പാരന്റാണ്. സാധാരണ എല്ലാവരും പറയുന്നത് അമ്മയാവുമ്പോളാണ് ഒരു സ്ത്രീ പൂര്‍ണയാവുന്നത് എന്നാണ്. എന്നാല്‍ തനിക്ക് കുഞ്ഞിനെ നോക്കാന്‍ പോലും അറിയില്ലായിരുന്നുവെന്നും കുഞ്ഞ് ജനിച്ചപ്പോള്‍ തനിക്ക് പേടിയായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

പക്ഷേ മകള്‍ സന നല്ലൊരു കുട്ടിയാണ്. താന്‍ വീഴാന്‍ പോകുന്ന സമയത്തെല്ലാം അവള്‍ കൈത്താങ്ങായി എത്താറുണ്ട്. പക്ഷേ ചില സമയത്ത് താന്‍ അവള്‍ക്കൊപ്പം ഉണ്ടാവാറില്ലെന്നും പക്ഷേ ആ സമയത്തെല്ലാം വളരെ പക്വതയോടെയാണ് അവള്‍ പെരുമാറുന്നതെന്നും സയനോര പറയുന്നു.

Advertisement