മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നടനും സംവിധായകനുമായ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. വർഷങ്ങൾക്ക് മുമ്പ് ആരാധകരെയും പ്രേക്ഷകരെയും എല്ലാം ഞെട്ടിച്ചുകൊണ്ട് സർപ്രൈസ് ആയിട്ടായിരുന്നു ഇവരുടെ വിവാഹ ചിത്രങ്ങൾ പുറത്തുവന്നത്. പാലക്കാട് വെച്ച് വളരെ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്.
ഇവരുടെ വിവാഹത്തിന്റെ വീഡിയോ അടുത്തിടെയും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരുന്നു. പാലക്കാട് തേൻകുറുശ്ശി കണ്ടാത്ത് ഹെറിറ്റേജ് വില്ലയിൽ വെച്ചായിരുന്നു വിവാഹം. പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന ഇവരുടെ കമ്പനി നോക്കി നടത്തുന്നത് സുപ്രിയ മേനോൻ ആണ്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ തനിക്കെതിരെ മോശം കമന്റുകൾ ഇടുന്ന ആളെ കുറിച്ച് സുപ്രിയ പങ്കുവെച്ച വാക്കുകളാണ് നേടുന്നത്.
അച്ഛനെ കുറിച്ചുപോലും മോശം കമന്റിട്ടതോടെ ആളെ തേടി കണ്ടുപിടിച്ചിരിക്കുകയാണ് സുപ്രിയ. വിവിധ വ്യാജ അക്കൗണ്ടുകളിലൂടെയാണ് സുപ്രിയയ്ക്ക് എതിരെ ഈ വ്യക്തി മോശം കമന്റിട്ടിരുന്നത്. ആളൊരു നഴ്സാണെന്നും ചെറിയ കുട്ടിയുണ്ട് എന്നും സുപ്രിയ പറയുന്നു. ഇവിടെ പരസ്യപ്പെടുത്തണോ? നിന്നോടാണ് ചോദിക്കുന്നതെന്നും സുപ്രിയ സിആർകെ എന്നയാൾക്ക് മുന്നറിയിപ്പ് നൽകി.
അതുപോലെ തന്നെ ഇതിനു മുമ്പ് ഒരു അഭിമുഖത്തിൽ സുപ്രിയ പറഞ്ഞ വാക്കുകളും ഇതിനിടെ ചർച്ചയാവുകയാണ്. തന്നെ പൃഥ്വിരാജ് എന്ന നടന്റെ ഭാര്യ എന്ന ലേബലിലാണ് എന്നെ ഇപ്പോൾ എല്ലാവരും അറിയുന്നത്. പക്ഷെ ഇതിലും എന്റെ സ്ട്രഗിളുണ്ട്. കാരണം താൻ സുപ്രിയയാണെന്ന് ആളുകളെ മനസിലാക്കിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോഴെന്നാണ് സുപ്രിയ പറഞ്ഞിരുന്നത്.
തന്നെ ആളുകൾ മറ്റൊരു വ്യക്തിയായി കാണണം. അല്ലാതെ പൃഥ്വിരാജുമായി കൂട്ടികുഴക്കരുത്. അയാളുടെ ഭാര്യ, ഇയാളുടെ അമ്മ, അയാളുടെ മകൾ എന്ന ലേബലിൽ ഒന്നും അറിയപ്പെടാൻ താൽപര്യമില്ല. തനിക്ക് തന്റേതായ ഒരു ഐഡന്റിറ്റി ഉണ്ടെന്നും സുപ്രിയ പറഞ്ഞിരുന്നു.
തനിക്ക് സ്വന്തമായൊരു പേര് ഉണ്ടാക്കി എടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ. തനിക്ക് കോൺഫിഡൻസ് വരാൻ കാരണം തന്റെ അച്ഛനാണ്. തന്നെ കൂട്ടിലിട്ട് വളർത്തിയിട്ടില്ല മാതാപിതാക്കൾ. അവർ താൻ സ്വന്തമായൊരു ചിറകുകൾ ഉണ്ടാക്കി പറക്കാനുള്ള ആത്മധൈര്യം പകർന്ന് തന്നവരാണെന്നും സുപ്രിയ പറയുന്നു.
തങ്ങളുടെ ഈ നിർമ്മാണ കമ്പനി രണ്ടുപേരുടെയും തുല്യ മുതൽമുടക്കിൽ തുടങ്ങിയതാണ്. താൻ പിഎഫിൽ നിന്നും പൈസ എടുത്തിരുന്നു. തന്റെ ഭാഗത്തിന്റെ ഫണ്ട് താൻ തന്നെ ഇടണമെന്നത് ഒരു ആഗ്രഹമായിരുന്നു. തന്റെ മനസിന് അത് അത്യാവശ്യമായിരുന്നെന്നാണ് സുപ്രിയ പറയുന്നത്.
കുറേ പേർ പറയും പൃഥ്വിയുടെ പൈസ എടുത്തിട്ടാണല്ലോ കളിക്കുന്നത്. പക്ഷെ ഞങ്ങൾ രണ്ടു പേരും തുല്യമായ ഫണ്ട് ഇട്ടിട്ടാണ് ഈ കമ്പനി തുടങ്ങിയത്. അത് തനിക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു എന്നും സുപ്രിയ മേനോൻ വ്യക്തമാക്കി.