‘അതെ, എനിക്ക് ഏറെ സന്തോഷം ലഭിക്കുന്ന ഇടമാണത്’; വിജയ് വർമയുമായി പ്രണയത്തിലെന്ന് വെളിപ്പെടുത്തി നടി തമന്ന ഭാട്ടിയ

129

തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർ നായികയാണ് മിൽക്കി ബ്യൂട്ടി എന്ന് അറിയപ്പെയടുന്ന നടി തമന്ന ഭാട്ടിയ. ഇതിനോടകം തന്നെ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള തമന്ന തമിഴിലേയും തെലുങ്കിലേയും ഒട്ടു മിക്ക സൂപ്പർതാരങ്ങൾക്കും ജോഡിയായി വേഷം ഇട്ടിട്ടുണ്ട്.

കേരളത്തിലും ഏറെ ആരാധകരുള്ള താരമാണ് തമന്ന. ഇപ്പോൾ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര എന്ന സിനിമയിലൂടെ ജനപ്രിയൻ ദിലീപിന്റെ നായികയായി മലയാള സിനിമയിലേക്കും എത്തുിയിരിക്കുകയാണ് നടി. ഇതിനിടെ താരം ബോളിവുഡിലും സജീവമാണ്. പുതിയ ചിത്രമായ ലസ്റ്റ് സ്റ്റോറീസ് 2 ന്റെ പ്രമോഷൻ തിരക്കിലാണ് തമന്ന ഇപ്പോൾ. അതേസമയം, സിനിമയേക്കാളേറെ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത് നടൻ വിജയ് വർമയും തമന്നയുമായുള്ള പ്രണയ വാർത്തകളാണ്.

Advertisements

thamanna-8

ലസ്റ്റ് സ്റ്റോറീസ് 2 ന്റെ പ്രമോഷനിടെയാണ് തമന്നയും വിജയ് വർമയും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ ശക്തമായത്. ഇരുവരും വിവിഢ സ്ഥലങ്ങളിൽ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടതോടെയാണ് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞത്.

ALSO READ- ‘സമ്മതിച്ചു ചേച്ചീ; എന്നെയൊക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നു’; മഞ്ജു വാര്യരുടെ സാഹസികത കണ്ട് കണ്ണുതള്ളി നവ്യ നായരും!

ഇതിനിടെ ഗോവയിലെ പുതുവത്സരാഘോഷത്തിൽ ന്യൂഇയർ രാത്രിയിൽ വെച്ച് ഇരുവരും ചുംബിക്കുന്ന ഒരു ചിത്രവും പുറത്തുവന്നിരുന്നു. ഇതോടെ ഇവർ പ്രണയത്തിലാണെന്ന് തന്നെ ആരാധകർ ഉറപ്പിച്ചു. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ ഇരുവരും തയാറായിരുന്നില്ല. ഒടുവിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് തമന്ന.

Courtesy: Public Domain

വിജയ് വർമയുമായുള്ള ബന്ധത്തെ കുറിച്ച് ഒടുവിൽ വെളിപ്പെടുത്തിയിരിക്കുകയാണ് തമന്ന ഭാട്ടിയ. ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് തമന്ന മനസ് തുറന്നത്. അഭ്യൂഹങ്ങൾ വേണ്ടെന്ന്ും പ്രണയത്തിലാണെന്ന് സ്ഥിരീകരിക്കുന്നതുമായിരുന്നു തമന്നയുടെ പ്രതികരണം. താൻ ഒരുപാട് കെയർ ചെയ്യുന്ന ആളാണ് വിജയ് എന്നും തനിക്ക് ഏറ്റവും സന്തോഷം ലഭിക്കുന്ന ഇടമാണ് അതെന്നുമായിരുന്നു തമന്ന പറയുന്നത്.

ALSO READ-‘അമ്പതാം വയസിൽ വീണ്ടും അച്ഛനായി’; സന്തോഷവും പൂർണ്ണതയും തോന്നുന്നുവെന്ന് പ്രഭുദേവ; കുടുംബത്തിലെ ആദ്യ പെൺകുഞ്ഞ്!

‘ഒരു താരം നിങ്ങളുടെ സഹനടനായതുകൊണ്ട് മാത്രം നിങ്ങൾ അയാളിലേക്ക് ആകർഷിക്കപ്പെടുമെന്ന് ഞാൻ കരുതുന്നില്ല. എനിക്ക് ഒരുപാട് സഹതാരങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരാൾക്ക് ഒരാളോട് എന്തെങ്കിലും ആകർഷണം തോന്നുകയോ മറ്റോ ചെയ്താൽ അത് തീർത്തും വ്യക്തിപരമായ എന്തെങ്കിലും കാരണങ്ങൾ കൊണ്ടായിരിക്കും.’- തമന്ന പറയുന്നു.

‘ഇത് സംഭവിക്കാനുള്ള കാരണം അതല്ല എന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്. ഞാൻ ഒരുപാട് ബഹുമാനിക്കുന്ന, ആരാധിക്കുന്ന വ്യക്തിയാണ്. വളരെ സ്വാഭാവികമായി എനിക്ക് അടുപ്പം തോന്നിയ വ്യക്തിയാണ് അദ്ദേഹം. മറ്റൊന്നും ചിന്തിക്കാതെ എന്നോട് അടുത്ത ഒരാളാണ്. അതുകൊണ്ട് എനിക്കും വളരെ എളുപ്പമായി.’

‘സാധാരണ ഇന്ത്യയിലെ ഒരു സ്ത്രീയ്ക്ക് തന്റെ ജീവിതം മുഴുവൻ ആർക്കെങ്കിലും വേണ്ടി മാറ്റേണ്ടിവരുമെന്ന് ഞാൻ കരുതുന്നു. ആ വ്യക്തിയെ മനസിലാക്കാൻ സഹായിക്കുന്ന പല കാര്യങ്ങളും ചെയ്യേണ്ടി വന്നേക്കാം. പക്ഷേ ഇവിടെ ഞാൻ എനിക്കായി ഒരു ലോകം ഉണ്ടാക്കിയെടുക്കുകയായിരുന്നു, ഞാൻ ഒന്നും ചെയ്യാതെ തന്നെ എന്റെ ആ ലോകത്തെ മനസ്സിലാക്കാൻ ആ വ്യക്തിക്ക് കഴിഞ്ഞു. ഞാൻ വളരെയധികം കെയർ ചെയ്യുന്ന ഒരു വ്യക്തിയാണ് അദ്ദേഹം, അതെ, എനിക്ക് ഏറെ സന്തോഷം ലഭിക്കുന്ന ഇടമാണ്’- തമന്ന പറയുന്നതിങ്ങനെ.

തമന്നയും വിജയ് വർമയും ഒന്നിച്ചെത്തുന്ന ലസ്റ്റ് സ്റ്റോറീസ് 2 ജൂൺ 29 മുതൽ നെറ്റ്ഫ്‌ലിക്‌സിൽ സ്ട്രീമിങ് ആരംഭിക്കും. ആർ ബാൽക്കി, കൊങ്കണ സെൻ ശർമ, അമിത് രവീന്ദർനാഥ് ശർമ, സുജോയ് ഘോഷ് എന്നിവരുടെ ഹ്രസ്വചിത്രങ്ങളടങ്ങിയ ആന്തോളജി സിനിമയാണ് ലസ്റ്റ് സ്റ്റോറീസ് 2.

Advertisement