എനിക്ക് എല്ലാ സ്വാതന്ത്ര്യവും തന്ന മനുഷ്യനാണ്, ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തിന് 60 വയസ്സായേനെ, ഭര്‍ത്താവിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് താര കല്യാണ്‍

162

അറിയപ്പെടുന്ന നര്‍ത്തകിയും അഭിനേത്രിയുമാണ് താര കല്യാണ്‍. നിരവധി സിനിമകളിലൂടേയും സീരിയലുകളിലൂടേയും താര കല്യാണ്‍ ആരാധകര്‍ക്ക് പ്രിയങ്കരിയാണ്. താരകല്യാണിന്റെ അമ്മയും മകള്‍ സൗഭാഗ്യ വെങ്കിടേഷും എല്ലാം ആരാധകരുടെ പ്രിയപ്പെട്ടവരാണ്.

Advertisements

അടുത്തിടെയായിരുന്നു താര കല്യാണിന്റെ അമ്മ വിടപറഞ്ഞത്. ടിക്ക്ടോക്ക് വീഡിയോകളിവൂടെയും മറ്റും ആരാധകരുടെ പ്രിയങ്കരിയാണ് സൗഭാഗ്യ. താരാകല്യാണിന്റെ ശിഷ്യനും നര്‍ത്തകനും നടനുമായ അര്‍ജുന്‍ സോമശേഖറാണ് സൗഭാഗ്യയെ വിവാഹം കഴിച്ചത്.

Also Read:അതെല്ലാം എല്ലാം എന്റെ പേഴ്‌സണല്‍ മാറ്റര്‍, ഭാര്യയോടുള്ള എന്റെ സ്‌നേഹം എനിക്ക് നാട്ടുകാരെ ബോധിപ്പിക്കേണ്ട, തുറന്നടിച്ച് ദിലീപ്, ചര്‍ച്ചയായി വാക്കുകള്‍

ഈ ദമ്പതികള്‍ക്ക് കൂട്ടായി സുദര്‍ശന എന്നൊരു മകളും താരകുടുംബത്തിലേക്ക് എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ ഭര്‍ത്താവ് രാജാറാമിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് താരം. രാജന്‍ ചേട്ടന്‍ ഇപ്പോഴുമുണ്ടായിരുന്നുവെങ്കില്‍ 60 വയസ്സാകുമായിരുന്നുവെന്ന് താരകല്യാണ്‍ പറയുന്നു.

താര കല്യാണ്‍ പങ്കുവെച്ച വീഡിയോയില്‍ രാജിനെ ആദ്യമായി പരിചയപ്പെട്ടതുമുതലുള്ള ഫോട്ടോകളെല്ലാം കാണിക്കുന്നുണ്ട്. ദൂരദര്‍ശനിലെ ഒരു ടെലിഫിലിം ചെയ്യുമ്പോഴാണ് താന്‍ രാജന്‍ ചേട്ടനെ ആദ്യമായി കാണുന്നതെന്നും അന്ന് തന്നെ ഇഷ്ടമായില്ലെന്നാണ് ചേട്ടന്‍ പറഞ്ഞതെന്നും എന്നാല്‍ അത് കള്ളമായിരുന്നുവെന്ന് ഈ ഫോട്ടോയിലെ അദ്ദേഹത്തിന്റെ നോട്ടം കാണുമ്പോള്‍ മനസ്സിലാവുമെന്നും താര കല്യാണ്‍ പറയുന്നു.

Also Read:വാപ്പയ്ക്ക് എന്റെ കാര്യത്തില്‍ തെറ്റുപറ്റിയിട്ടില്ലെന്ന് എനിക്ക് തെളിയിക്കണമായിരുന്നു, കഴിവുള്ള ഒത്തിരി പേരെ സിനിമയിലേക്ക് കൊണ്ടുവന്നയാളാണ് അദ്ദേഹം, ഫഹദ് ഫാസില്‍ പറയുന്നു

തനിക്ക് ജീവിതത്തില്‍ എല്ലാ സ്വാതന്ത്ര്യവും തന്ന മനുഷ്യനാണ് അദ്ദേഹം. അദ്ദേഹത്തിന് ഒരു വലിയ നടനാവണമെന്നൊക്കെ വലിയ ആഗ്രഹമായിരുന്നുവെന്നും പലപ്പോഴും മമ്മൂക്കയുടെ ഡയലോഗൊക്കെ പറഞ്ഞുനോക്കി വീഡിയോ എടുക്കാറുണ്ടായിരുന്നുവെന്നും പക്ഷേ ആഗ്രഹിച്ചതുപോലെ നടന്നില്ലെന്നും താര കല്യാണ്‍ പറയുന്നു.

Advertisement