ടര്‍ബോ ജോസിന്റെ പ്രത്യേകത ഇതാ, വരുന്നുത് ചെറിയ പടം ഒന്നുമല്ല

89

മലയാളികള്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായി എത്തുന്ന ടര്‍ബോ. വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോ മെയ് 23ന് തിയറ്ററുകളില്‍ എത്തുന്നത്. മമ്മൂട്ടിയുടെ ഈ വേഷത്തിന്റെ പ്രത്യേകത വിവരിക്കുന്ന ചിത്രത്തിന്റെ രചിതാവ് മിഥുന്‍ മാനുവല്‍ തോമസിന്റെ വാക്കുകള്‍ എപ്പോള്‍ വൈറലാകുകയാണ്. 

‘ടര്‍ബോ എന്ന് പറയുമ്പോള്‍ ടര്‍ബോ എഞ്ചില്‍ ഘടിപ്പിച്ചപോലെ ഒരു എക്‌സ്ട്ര കരുത്തുള്ള മനുഷ്യനാണ്. അത് കണക്കിലെടുത്ത് തന്നെയാണ് ഇത്തരം ഒരു പേര് ചിത്രത്തിന് നല്‍കിയത്. ഒറ്റയടിക്ക് തറപറ്റിക്കുന്ന ഓവര്‍ ദ ടോപ്പ് ആക്ഷന്‍ ചിത്രത്തിലുണ്ട്. അതിനപ്പുറം എക്‌സ്ട്ര കരുത്തുള്ള നായകനെ അവതരിപ്പിക്കുകയാണ് ഇവിടെ’ ടര്‍ബോ രചിതാവ് അഭിമുഖത്തില്‍ പറഞ്ഞു.

Advertisements

ഇപ്പോള്‍ ചിത്രത്തിന്റെ ദൈര്‍ഘ്യം സംബന്ധിച്ച വിവരം പുറത്തുവന്നിരുന്നു. ട്രാക്കന്മാരുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ട് മണിക്കൂര്‍ 35 മിനിറ്റാണ് ടര്‍ബോയുടെ ദൈര്‍ഘ്യം. ചിത്രത്തിന്റെ ട്രെയിലര്‍ ഈ അടുത്ത് തന്നെ റിലീസ് ചെയ്യും. മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ പ്രൊഡക്ഷന്‍ സംരംഭമായ ചിത്രം ആക്ഷന്‍ കോമഡി ജോണറിലാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുക.

 

ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ വിയറ്റ്‌നാം ഫൈറ്റേര്‍സാണ് കൈകാര്യം ചെയ്യുന്നത്.
പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേര്‍ന്നാണ് ഒരുക്കുന്നത്. നേരത്തെ ജൂണില്‍ ആയിരുന്നു ടര്‍ബോയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പല കാരണങ്ങളാലും ഇത് മാറ്റുക ആയിരുന്നു.

 

Advertisement