തിരക്ക് കാരണം എനിക്ക് ഫോൺ എടുക്കാൻ കഴിഞ്ഞിട്ടില്ല : ക്ഷമ പറഞ്ഞ് ഇന്ദ്രൻസ്

172

റോജിൻ തോമസ് സംവിധാനം ചെയ്ത് ഇന്ദ്രൻസ്, മഞ്ജുപിള്ള എന്നിർ കേന്ദ്രകഥാപാത്രങ്ങളായ ചിത്രമാണ് ‘ഹോം’. ആമസോൺ പ്രൈമിലൂടെ ഓണം റിലീസായാണ് മലയാളികൾക്ക് മുന്നിൽ ചിത്രമെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തേയും അഭിനേതാക്കളെയും പ്രകീർത്തിച്ചു കൊണ്ട് നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്. ചിത്രം ഏറ്റെടുത്തതിന് നന്ദിപറഞ്ഞ് എത്തിയിരിക്കുകയാണ് ഇന്ദ്രൻസ്.

ഈ കുഞ്ഞ് സിനിമയെ വലിയ സിനിമയാക്കിയ എല്ലാവർക്കും നന്ദി പറയുന്നുവെന്നാണ് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ ഇന്ദ്രൻസ് പറഞ്ഞിരിക്കുന്നത്. ‘ഹോം’ വിജയിപ്പിച്ച എല്ലാവർക്കും നന്ദി എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Advertisements

ALSO READ

‘ഈശോ’ അനുവദിക്കില്ല : നാദിർഷയുടെ ചിത്രത്തിൽ ഇടപെടാനില്ലെന്ന് വ്യക്തമാക്കി ഫിലിം ചേംബർ

ഇന്ദ്രൻസ് പറയുന്നതിങ്ങനെ,

‘എല്ലാവർക്കും നമസ്‌കാരം. ‘#ഹോം’ എന്ന സിനിമ കാണുകയും ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. ഒലിവർ ട്വിസ്റ്റ് എന്ന എന്റെ കഥപാത്രം നിങ്ങളിൽ പലർക്കും ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. ഒരുപാട് പേരെന്നെ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തിട്ടുണ്ടെന്ന് അറിയാം. സിനിമയിലെ ഗുരുതുല്യരായവർ മുതൽ സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരും അക്കൂട്ടത്തിലുണ്ട്. ഷൂട്ടിങ്ങിന്റെ തിരക്ക് കാരണം എനിക്ക് ഫോൺ എടുക്കാൻ കഴിഞ്ഞിട്ടില്ല.

അതിന് ഞാൻ ക്ഷമ ചോദിക്കുന്നു. തിരക്ക് കുറയുന്ന മുറക്ക് ഞാൻ എല്ലാവരെയും തിരിച്ച് വിളിക്കാൻ ശ്രമിക്കും. കോവിഡ് കാലമായതിനാൽ എല്ലാവരും സുരക്ഷിതരായി വീട്ടിലിരുന്ന് കുടുംബസമേതം ഞങ്ങളുടെ ഈ സിനിമ കണ്ടു എന്ന് അറിഞ്ഞതിൽ വലിയ സന്തോഷം. എത്രയും പെട്ടെന്ന് നമുക്ക് കുടുംബ സമേതം തീയേറ്ററുകളിൽ പോയി സിനിമ കാണാവുന്ന കാലം വരട്ടെ. അത് വരെ നമുക്ക് സുരക്ഷിതരായി വീടുകളിൽ ഇരിക്കാം. ഹോം എന്ന ഈ കുഞ്ഞ് സിനിമയെ വലിയ സിനിമയാക്കിയ നിങ്ങൾ എല്ലാവരോടും ഞാൻ ഒരിക്കൽ കൂടി നന്ദി പറയുന്നു’, വീഡിയോയിൽ അദ്ദേഹം പറയുന്നു.

ALSO READ

ആദ്യമായി നിർമിച്ച സിനിമയുടെ 17-ാം വാർഷികത്തിൽ നൗഷാദിനെ മരണം കവർന്നെടുത്തതിന്റെ വേദനയിൽ മലയാള സിനിമാ ലോകം

റോജിൻ തോമസ് സംവിധാനം ചെയ്ത ചിത്രത്തിൽ ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്ലിൻ, വിജയ് ബാബു, ജോണി ആന്റണി, മണിയൻപിള്ള രാജു, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, അജു വർഗ്ഗീസ്, പ്രിയങ്ക നായർ, മിനോൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ.

ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിച്ചത്. നീൽ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ പ്രജീഷ് പ്രകാശാണ്. രാഹുൽ സുബ്രഹ്മണ്യമാണ് ചിത്രത്തിൽ സംഗീതം നൽകിയിരിക്കുന്നത്. 2013ൽ പുറത്തിറങ്ങിയ ഫിലിപ്സ് ആന്റ് മങ്കി പെൻ എന്ന ചിത്രത്തിന്റെ അതേ ടീമാണ് ഹോം എന്ന ചിത്രവും ഒരുക്കുന്നത്.

Advertisement