വെടി പൊട്ടി 15 മണിക്കൂറിന് അകം റെക്കോർഡ് കാഴ്ച്ചക്കാർ; ചീറി പാഞ്ഞ് ‘ഉണ്ട’ ട്രെൻഡിംഗിൽ ഒന്നാമത്

14

മെഗാസ്റ്റാർ മമ്മൂട്ടി ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഉണ്ടയുടെ ടീസറിന് മികച്ച വരവേൽപ്പ്.

പുറത്തിറങ്ങി 15 മണിക്കൂർ മാത്രം പിന്നിടുമ്പോൾ ടീസറിന് ഏഴു ലക്ഷത്തിന് മേൽ കാഴ്ച്ചക്കാരായിട്ടുണ്ട്. ട്രെൻഡിംഗിൽ ഒന്നാമതാണ് ടീസർ.

Advertisements

നടൻ മോഹൻലാലാണ് കഴിഞ്ഞ ദിവസം ടീസർ തന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്.

ഇലക്ഷൻ ജോലിക്ക് പോകുന്നതിനുള്ള പൊലീസ് ടീമിന്റെ തയാറെടുപ്പുകളാണ് ടീസറിൽ കാണിച്ചിരിക്കുന്നത്.

സബ് ഇൻസ്പെക്ടർ മണികണ്ഠൻ സി.പി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

നിരവധി പൊലീസ് വേഷങ്ങളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുള്ള മമ്മൂട്ടിയുടെ വ്യത്യസ്തമായൊരും പൊലീസ് ഭാവമാവും ഈ ചിത്രത്തിലേതെന്നാണ് ടീസർ നൽകുന്ന സൂചന.

അനുരാഗ കരിക്കിൻവെള്ളത്തിനു ശേഷം ഖാലിദ് റഹമാൻ സംവിധാനം ചെയ്യുന്ന ചിത്രം ഛത്തീസ്ഗഢിലേക്ക് തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് പറയുന്നത്.

ഹർഷാദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സജിത് പുരുഷനാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

ബോളിവുഡിൽ നിന്നും ഷാം കൗശലാണ് സംഘട്ടന രംഗങ്ങൾ ചിട്ടപ്പെടുത്തുക. ജെമിനി സ്റ്റുഡിയോക്കൊപ്പം മൂവി മില്ലിലെ കൃഷ്ണൻ സേതുകുമാറാണ് ചിത്രം നിർമ്മിക്കുന്നത്.

ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തൻ, അലൻസിയർ, അർജുൻ അശോകൻ, ലുക്മാൻ തുടങ്ങിയവർ ചിത്രത്തിലുണ്ട്. ചിത്രം ഈദ് റിലീസായി തിയേറ്ററുകളിലെത്തും.

Advertisement