സിനിമയില്‍ ഒരേ വേഷം തന്നെ ആവര്‍ത്തിച്ച് ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് മലയാളികളുടെ പ്രിയ താരം ഉണ്ണി മുകുന്ദന്‍; ശരീരം മാറ്റി വെച്ച് അഭിനയിക്കാനാവില്ലെന്നും താരം

104

2011ല്‍ പുറത്തിറങ്ങിയ ബോംബെ മാര്‍ച്ച് 12 എന്ന് സിനിമയിലൂടെ മലയാളത്തിന് കിട്ടിയ യുവതാരമാണ് ഉണ്ണി മുകുന്ദന്‍. മികച്ച് അഭിനേതാവ് മാത്രമല്ല ഗായകനും, ഗാനരചയിതാവും കൂടിയാണ് താരം. ഇപ്പോഴിതാ സിനിമയില്‍ തനിക്ക് ഒരേ പോലെയുള്ള വേഷങ്ങള്‍ ആവര്‍ത്തിച്ച് ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

Also Read
അങ്ങനെ നോക്കുമ്പോള്‍ മനസിലാകും; ഐശ്വര്യ ലക്ഷ്മി പ്രണയത്തിലെന്ന് വെളിപ്പെടുത്തി വിഷ്ണു വിശാല്‍

Advertisements

ചെറുതാണെങ്കിലും, വലുതാണെങ്കുലും അഭിനയ സാധ്യതയുള്ള വേഷങ്ങള്‍ ചെയ്യാന്‍ ഞാന്‍ തയ്യാറാണെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. മറ്റ് നടന്മാര്‍ ഉപേക്ഷിച്ച സിനിമകള്‍ തനിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. നിലവില്‍ തനിക്ക് ഇഷ്ടപ്പെട്ട സിനിമകളും ചെയ്യുന്നുണ്ടെന്നാണ് ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കുന്നത്.

സിനിമ ജീവിതത്തിലെ ഏറ്റവും നല്ല അവസ്ഥയിലൂടെയാണ് താരം കടന്ന് പോകുന്നത്. മേപ്പടിയാന്‍ എന്ന സിനിമക്ക് വേണ്ടി 4 വര്‍ഷത്തോളം വില്ലന്‍ വേഷങ്ങളില്‍ മാത്രമാണ് താരം അഭിനയിച്ചത്.
Also read
4കെ ദൃശ്യ മികവിൽ തോമാച്ചന്റെ സ്ഫടികം വീണ്ടും വരുന്നു, റീ റിലീസ് തീയതി പുറത്തുവിട്ടു, അപ്പോൾ എങ്ങനാ ഉറപ്പിക്കാവോ എന്ന് ലാലേട്ടൻ, ആവേശ കമന്റുകളുമായി ആരാധകർ

പലപ്പോഴും ശരീരത്തിന്റെ പേരില്‍ അവസരങ്ങള്‍ ന്ഷ്ടപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയ താരം തന്റെ ശരീരം മാറ്റി വെച്ച് അഭിനയിക്കാനാവില്ലെന്നും തുറന്ന് പറയുകയുണ്ടായി. മാളികപ്പുറമാണ് താരത്തിന്റേതായി വലിയ റിലീസ് ലക്ഷ്യമിടുന്ന സിനിമ. തുടര്‍ന്ന് ഗന്ധര്‍വന്‍ ജൂനിയര്‍ പ്രദര്‍ശനത്തിനെത്തും.

തെലുങ്കില്‍ നിന്ന് അഭിനിക്കാന്‍ സിനിമ വന്നെങ്കിലും മലയാളത്തില്‍ ചെയ്തു തീര്‍ക്കേണ്ട സിനിമകള്‍ ഉള്ളതിനാല്‍ തീരുമാനമായിട്ടില്ല എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. ‘ഷെഫീക്കിന്റെ സന്തോഷം’ ആണ് താരത്തിന്റെതായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം.

Advertisement