കുടുംബത്തില്‍ പുതിയ വിവാഹം, വിശേഷങ്ങള്‍ പങ്കുവെച്ച് പൊന്നുവും അമ്മയും, വൈറലായി ഉപ്പും മുളകും ലൈറ്റ് ഫാമിലിയുടെ വീഡിയോ

668

സോഷ്യല്‍മീഡിയയിലെ താരമാണ് ഇന്ന് ഉപ്പും മുളകും ലൈറ്റ്. ഫാമിലി വ്‌ലോഗിലൂടെ ശ്രദ്ധിക്കപ്പെട്ട കുടുംബത്തിന് ഇന്ന് ആരാധകരേറെയാണ്. കുടുംബാംഗങ്ങളെല്ലാം ഇന്ന് മലയാളികള്‍ക്ക് ഏറെ സുപരിചിതരാണ്.

Advertisements

ഇപ്പോഴിതാ കുടുംബത്തിന്റെ പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് യൂട്യൂബില്‍. അമ്മയും പൊന്നുവുമാണ് വീഡിയോയിലുള്ളത്. ഏട്ടന്റെ മകന്റെ വിവാഹ വിശേഷങ്ങളെ കുറിച്ചായിരുന്നു സംസാരിച്ചത്.

Also Read: ശ്രീമയി സിനിമയിലുണ്ട്, കല അപ്പച്ചിയുടെ മകനും അഭിനയിക്കാനുള്ള ഒരുക്കത്തിലാണ്, ഉറപ്പായും കുഞ്ഞാറ്റയും വരും, സിനിമയിലേക്കുള്ള അരങ്ങേറ്റത്തെ കുറിച്ച് അഭയ് ശങ്കര്‍ പറയുന്നു

എല്ലാവരുടെയും കോസ്റ്റിയൂം സെലക്ട് ചെയ്തതും ഡിസൈന്‍ ചെയ്തതും താനാണെന്നും എല്ലാവരും മാച്ചിംഗ് ആണെന്നും പൊന്നു പറയുന്നു. കൂട്ടത്തില്‍ ഏറ്റവും സുന്ദരി പൊന്നുവാണെന്നായിരുന്നു ഷെബിനും കുണുക്കനും കുണുക്കിയുമെല്ലാം പറഞ്ഞത്.

വിവാഹത്തിനായി അതിരാവിലെ വീട്ടില്‍ നിന്നും ഇറങ്ങി വൈകീട്ടാണ് തിരിച്ചെത്തിയതെന്നും പൊന്നു പറയുന്നു. തങ്ങള്‍ ചെറിയ ചെറിയ കാര്യങ്ങളില്‍ പോലും ഒത്തിരി സന്തോഷം കണ്ടെത്തുന്നവരാണെന്ന് അമ്മ പറഞ്ഞു.

Also Read: ഞാന്‍ ജനിച്ചതോടെ ബിസിനസ്സ് എല്ലാം തകര്‍ന്നു, സാമ്പത്തികമായി ബുദ്ധിമുട്ടിലായി, ജീവിതം തുറന്നുപറഞ്ഞ് ബിഗ് ബോസ് താരം റെനീഷ

മക്കള്‍ക്ക് വേണ്ടിയാണ് താന്‍ ജീവിക്കുന്നത്. ചിലപ്പോള്‍ എല്ലാ അമ്മമാരും അങ്ങനെ തന്നെയായിരിക്കുമെന്നും തന്റെ കൈയ്യില്‍ അരപ്പവന്‍ സ്വര്‍ണമാണുള്ളതെങ്കിലും അത് എല്ലാവര്‍ക്കും വീതിച്ച് കൊടുക്കുമെന്നും അമ്മ പറഞ്ഞു.

Advertisement