ക്ഷമയുടെ പ്രതീകം, ആരോടും ദേഷ്യപ്പെട്ട് കണ്ടിട്ടില്ല, എന്തൊരു സ്‌നേഹം, മോഹന്‍ലാലിനെ കുറിച്ച് ഉര്‍വശി പറയുന്നു

89

ബാല താരമായി സിനിമയിലേക്കെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികയായി മാറിയ താരമാണ് നടി ഉര്‍വശി. സഹോദരിമാര്‍ക്ക് പിന്നാലെ സിനിമയിലെത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ നായികയായി നിറഞ്ഞു നില്‍ക്കുക ആയിരുന്നു ഈ താരം.

Advertisements

മലയാളത്തിന് മുന്‍പേ തന്നെ തമിഴകത്ത് തുടക്കം കുറിച്ച താരത്തിന് അന്യഭാഷകളില്‍ നിന്നും ശക്തമായ പിന്തുണയാണ് ലഭിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിക്കാനുള്ള മിടുക്കുമായി മുന്നേറിയ താരം ഇടക്കാലത്ത് വെച്ച് സിനിമയില്‍ നിന്നും അപ്രത്യക്ഷമായിരുന്നു എങ്കിലും ശക്തമായി തന്നെ തിരിച്ചു വന്നിരുന്നു.

Also Read:എന്തൊരു സൗന്ദര്യം, രണ്ട് മക്കളുടെ അമ്മയാണെന്ന് പറയുവോ, വൈറലായി സംവൃതയുടെ പുതിയ ചിത്രങ്ങള്‍

അതേസമയം, നടന്‍ മനോജ് കെ ജയനുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ ഉര്‍വശി മറ്റൊരു ജീവിതത്തിലേക്കും കടന്നിരുന്നു. അടുത്തിടെയാണ് ഉര്‍വശി ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് താരം ഇന്ന്.

ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ച് ഉര്‍വശി പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ലാലേട്ടന് മുമ്പോ ലാലേട്ടന് ശേഷമോ ഇത്രയും ക്ഷമയുള്ള , ക്ഷമയുടെ പ്രതീകമായ ഒരാളെ താന്‍ കണ്ടിട്ടില്ലെന്ന് ഉര്‍വശി പറയുന്നു.

Also Read:ഉണ്ണി മുകുന്ദന് പശ്ചിമ ബംഗാള്‍ ഗവര്‍ണറുടെ എക്‌സലന്‍സ് പുരസ്‌കാരം, സമ്മാനത്തുക പാവപ്പെട്ട കുടുംബത്തിലെ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി നല്‍കി താരം

ലാലേട്ടന്‍ ഒത്തിരി സഹനശേഷിയുള്ള ഒരാളാണ്. ലാലേട്ടനെ ഒന്നുപ്രകോപിപ്പിക്കാന്‍ ഒന്നു ദേഷ്യപ്പെടുത്താന്‍ എന്ത് പറഞ്ഞാലാണ് പറ്റുന്നതെന്ന് അറിയില്ലെന്നും ആരുടെ മുമ്പിലും അങ്ങനെ ദേഷ്യപ്പെട്ട് താന്‍ ലാലേട്ടനെ കണ്ടിട്ടില്ലെന്നും ഉര്‍വശി പറയുന്നു.

താന്‍ ലാലേട്ടന്റെ അമ്മയുടെ പെറ്റാണ്. തനിക്ക് ആ അമ്മയോട് ഒത്തിരി സ്‌നേഹമാണെന്നും ആ അമ്മയെ മറക്കാന്‍ പറ്റാത്ത ഒത്തിരി സന്ദര്‍ഭങ്ങളുണ്ടെന്നും ആ അമ്മയുടെ സ്‌നേഹവും ഹ്യൂമറുമാണ് ലാലേട്ടന് കിട്ടിയിരിക്കുന്നതെന്നും ഉര്‍വശി പറയുന്നു.

Advertisement