ലോക്കില്ലാത്ത റൂമില്‍ വസ്ത്രം മാറാനായി പോകുമ്പോള്‍ വാതിലില്‍ മുട്ടും; തുറക്കുമോ എന്ന് പേടി തോന്നും; ഷൈന്‍ ടോം ചാക്കോയെ കുറിച്ച് ഐശ്വര്യ ലക്ഷ്മി

3075

കുമാരി ചിത്രം തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഹൊറര്‍ ടചുള്ള ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത് നടി ഐശ്വര്യ ലക്ഷ്മിയാണ്. ചിത്രത്തില്‍ കുമാരിയുടെ ഭര്‍ത്താവായി നടന്‍ ഷൈന്‍ ടോം ചാക്കോയാണ് എത്തുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റം പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തില്‍ നടന്‍ ഷൈനിനൊപ്പം അഭിനയിച്ചതിന്റെ കഥകള്‍ പറയുകയാണ് ഐശ്വര്യ ലക്ഷ്മി. ഷൈനുമായി സെറ്റില്‍ വെച്ച് വഴക്ക് ഉണ്ടാകാറുണ്ട്. എന്നാല്‍ അത് അവിടെ വെച്ചു തന്നെ പറഞ്ഞുതീരുമെന്നും ഷൈന്‍ വളരെ സ്‌നേഹമുള്ള ആളാണെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.

Advertisements

മനോഹരമായ ചിന്താഗതിയുള്ള വ്യക്തിയാണ് ഷൈന്‍. എപ്പോഴും സംശയമാണ്. സംശയങ്ങള്‍ എല്ലാം നല്ലതായിരിക്കും. ലാസ്റ്റ് സ്‌ക്രീനില്‍ വരുമ്പോഴാണ് നമുക്ക് മനസിലാകുക. എന്തിനാണ് ആ സംശയങ്ങളെല്ലാം ചോദിച്ചതെന്ന് എന്നും മൂവി മാന്‍ ബ്രോഡ് കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

ALSO READ- പാര പണിയാമെന്ന് നോക്കിയിരിക്കുകയാണ് കണ്ണന്‍; മക്കള്‍ക്ക് പ്രണയിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്; ഒരൊറ്റ ഡിമാന്‍ഡ് മാത്രമെ പറഞ്ഞിട്ടുള്ളൂവെന്ന് പാര്‍വതി ജയറാം

‘ഷൈനിന് എന്നെ ഭയങ്കര ഇഷ്ടമാണ്. ഞാന്‍ ഷൈന്‍ട്ടാ എന്നാണ് വിളിക്കുക. വേറെ ഒരു സിനിമയില്‍ ഞങ്ങള്‍ ഒന്നിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. സെറ്റില്‍ ഞാന്‍ ഉണ്ടെന്ന് അറിഞ്ഞിട്ട് എന്നെ കുറേ അന്വേഷിച്ച് നടന്നു എന്നൊക്കെ പിന്നീട് അറിഞ്ഞെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.

സഹതാരം എന്ന രീതിയില്‍ നല്ല കെയറിങാണ് ഷൈന്‍. ക്ലൈമാക്സ് ഷൂട്ട് ചെയ്യുന്ന സമയത്ത് ഞങ്ങള്‍ അടി ഉണ്ടാക്കി. വെറുതെ സംശയങ്ങള്‍ ചോദിച്ച് സമയം കളഞ്ഞതിനാണ് ഞാന്‍ അടിയുണ്ടാക്കിയത്. ഷൈന്‍ എനിക്ക് ദേഷ്യം പിടിക്കുന്നുണ്ട് മിണ്ടാതിരിക്ക് എന്ന് വളരെ ദേഷ്യത്തോടെ പറഞ്ഞാലും കുറച്ച് കഴിഞ്ഞ് അദ്ദേഹം വളരെ കൂളായി വന്ന് മിണ്ടും. ഒരിക്കലും സ്നേഹം കുറയുന്നില്ലെന്നും താരം പറയുന്നു.

എന്നെ നല്ല പേടി ഉണ്ടെന്ന് ഇടക്ക് എനിക്ക് തോന്നിയിട്ടുണ്ട്. എന്നോട് ഭയങ്കര സ്നേഹമാണ്. എല്ലാമൊന്നും ഞാന്‍ വകവെച്ച് കൊടുക്കില്ല. തിരിച്ച് നല്ലോണം പറയും ആ ഒരു ഫ്രീഡം എനിക്ക് തന്നിട്ടുണ്ട്. എന്റെ ഫേവറൈറ്റ് കോആക്ടര്‍ ആണെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.

ALSO READ- നിങ്ങളുടെ മകനെ എന്താണ് വീഡിയോയില്‍ കാണിക്കാത്തത്; ചോദിച്ചാല്‍ മറുപടിയും ഇല്ലല്ലോ എന്ന് ചോദ്യം; ഒടുവില്‍ മകനെ കുറിച്ച് തുറന്ന് പറഞ്ഞ് ദേവി ചന്ദന

‘വലിയൊരു വീട്ടിലാണ് ഷൂട്ട് നടന്നിരുന്നത്. നമുക്ക് ലോക്ക് ഒന്നും ഇല്ലാത്ത റൂം ആയിരുന്നു. കോസ്റ്റിയൂം മാറാന്‍ പോകുമ്പോള്‍ എന്റെ സ്റ്റാഫ് പുറത്ത് നില്‍ക്കാറാണ് പതിവ്. ആരെങ്കിലും അറിയാതെ വന്നാലോ എന്ന് കരുതിയാണ് സ്റ്റാഫ് പുറത്ത് നില്‍ക്കുക. ഇതിനിടെ ഷൈന്‍ പോകുന്ന വഴിക്ക് പേടിപ്പിച്ചിട്ട് പോകും.’

‘കുമാരി എന്നൊക്കെ വിളിച്ച് രണ്ട് തട്ടൊക്കെ തട്ടിയാണ് പോകുക. എന്റെ ദൈവമേ ഇയാള്‍ ഇനി തുറക്കുമോയെന്നൊക്കെ തോന്നും. നമ്മള്‍ അങ്ങനെ വിചാരിച്ച് പോകും. പക്ഷേ ആള്‍ അങ്ങനെ അല്ല.’

അഭിമുഖങ്ങൡ കാണുന്ന ആളല്ല ഷൈന്‍ എന്നും, ആ ഷൈനിനെ എനിക്ക് അറിയില്ലന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. ഞാന്‍ അദ്ദേഹത്തോട് തന്നെ പറഞ്ഞിട്ടുണ്ട് ഇയാള്‍ എന്താണ് അവിടെ പോയിട്ട് കാണിക്കുന്നതെന്ന്. അങ്ങനെ അദ്ദേഹത്തോട് എനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.

Advertisement