യഥാർഥ ജീവിതത്തിലും രക്ഷകനാകാൻ വിജയ്; വിദ്യാർത്ഥികൾക്കും കർഷകർക്കും സഹായം എത്തിക്കാൻ ഒരുങ്ങുന്നു; രാഷ്ട്രീയ പ്രവേശനം ഉറപ്പായെന്ന് ആരാധകർ

57

സമകാലീന സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ എല്ലാം തന്റെ നിലപാട് സിനിമയിൽ കൂടിയും അല്ലാതെയും സധൈര്യം വെളിപ്പെടുത്തുന്ന താരം കൂടിയാണ് വിജയ്. തമിഴ്‌നാട്ടിലെ എസ്എസ്സി, എച്ച്എസ്സി പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിൽ വെച്ച് വിദ്യാർത്ഥികളുടെയും അവരുടെ മാതാ പിതാക്കളുടെയും മനം കവർന്നിരുന്നു. വിജയ് തന്റെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് പൊതുവെയുള്ള സംസാരം.

ഇതിനിടെ താരത്തിന്റെ രാഷ്ട്രീയ പ്രവേശന സൂചനകൾശക്തമായിരിക്കുകയാണ്. 2024 പാർലമെന്റ് തെരഞ്ഞെടുപ്പിലോ 2026 ലെ തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിലോ മത്സരിക്കുമെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ.

Advertisements

ദളപതി വിജയ് മക്കൾ ഇയക്കത്തിന്റെ മണ്ഡലങ്ങളിലെ ചുമതലക്കാരുമായി വിജയിയുടെ ആലോചനായോഗം നടന്നിരുന്നു. ഈ മീറ്റിങ്ങിൽ വിജയ് സംസാരിച്ച കാര്യങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ഭാരവാഹികൾ.

ALSO RAD- നമ്മുടെ എംഎസ് ധോണിയെ കണ്ടു! മഹാഭാഗ്യം; ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം നദിയ മൊയ്തു; പുതിയ സിനിമ ഒരുങ്ങുന്നു

വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ പിന്നെ സിനിമയിൽ അഭിനയിക്കില്ലെന്നും മുഴുവൻ ശ്രദ്ധയും രാഷ്ട്രീയത്തിൽ ആയിരിക്കുമെന്നും താരം പറഞ്ഞതായി ഇവർ പറയുന്നു. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന്റെ അടുത്ത നടപടിയിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായിട്ടാണ് ഇങ്ങനെയൊരു യോഗം വിളിച്ചതെന്നാണ് സൂചന.

ഇതിന് പിന്നാലെ കർഷകരേയും വിദ്യാർത്ഥികളേയും സഹായിക്കുന്നതിനായിപുതിയ പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്തിരിക്കുകയാണ് വിജയം. ദളപതി വിജയ് മക്കൾ ഇയക്കം മുഖേന കർഷകർക്ക് ആടുകളെയും പശുക്കളെയും നൽകുന്ന പുതിയ പദ്ധതിയാണ് താരം ആരംഭിച്ചിരിക്കുന്നത്. പദ്ധതി തമിഴ്നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളിലും നടപ്പാക്കും.

നിലവിൽ അർഹരായ കർഷകരെ കണ്ടെത്തുന്നതിനായി ഓരോ മണഅഡലത്തിലും നടപടികളും ആരംഭിച്ചുകഴിഞ്ഞു. കൂടാതെ, ഓരോ മണ്ഡലത്തിലേയും വിദ്യാർത്ഥികൾക്ക് ട്യൂഷൻ നൽകാൻ പഠന കേന്ദ്രങ്ങളും ആരംഭിക്കാൻ ഒരുങ്ങുകയാണ് ആരാധക സംഘടന.

ALSO READ- ഒരുപാട് പേർ ജീവിതത്തിൽ ചതിച്ചിട്ടുണ്ട്, താൻ മരിച്ചെന്ന് തീരുമാനിച്ച് ചിലർ എന്റെ കാർ വരെ അടിച്ചു കൊണ്ടു പോകാൻ ശ്രമം നടത്തി: വെളിപ്പെടുത്തി ബാല

വിജയ് നടത്തുന്ന അസാധാരണമായ ഈ നീക്കങ്ങളെല്ലാം രാഷ്ട്രീയ പ്രവേശത്തിന്റെ സൂചനകളാണ് നൽകുന്നത്. പഠന കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള പദ്ധതി ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന. എന്നാൽ കർഷകർക്ക് ആടുകളെയും പശുക്കളെയും നൽകുന്ന പദ്ധതി വിശദമായ കണക്കെടുപ്പിന് ശേഷമാകും നടപ്പാക്കുകയെന്നാണ് വിവരം.

തമിഴ്നാട് മുൻമുഖ്യമന്ത്രി കെ കാമരാജിന്റെ ജന്മദിനം ദളപതി വിജയ് മക്കൾ ഇയക്കം സംസ്ഥാന വ്യാപകമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പും നടത്തുന്നുണ്ട്. ശനിയാഴ്ചയാണ് കാമരാജിന്റെ ജന്മദിന വാർഷികം. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ വിവിധ ഇടങ്ങളിലുള്ള കാമരാജ് പ്രതിമയിൽ പുഷ്പാർച്ചന നടത്തും. ഇതിനൊപ്പം വിദ്യാഭ്യാസ സഹായ വിതരണവും നടത്തുകയാണ് ദളപതി വിജയ് മക്കൾ ഇയക്കം തീരുമാനിച്ചിരിക്കുന്നത്.

അഹങ്കാരിയായ നടി എന്ന് പേര് വീണു, പ്രണയം കരിയർ ഇല്ലാതാക്കി, നടി മീരാ ജാസ്മിന് സംഭവിച്ചത് … വീഡിയോ

Advertisement