വിവാഹ വാർഷികത്തിന് സർപ്രൈസ് ഗിഫ്റ്റ് നൽകാൻ പണമില്ല; അന്ന് സഹായിച്ചവരെ ഇന്നും മറക്കില്ല; ഏഴാം വിവാഹ വാർഷികത്തിനിടെ ജീവയുടെ വാക്കുകൾ വൈറൽ

154

ടെലിവിഷൻ ഷോകളിൽ അവതാരകരായി എത്തി പ്രേക്ഷകരുടെ മനസിൽ കുടിയിരുന്ന താര ദമ്പതികൾ ആണ് ജീവ ജോസഫും അപർണ തോമസും. സൂര്യ മ്യൂസിക്കിൽ സംപ്രേഷണം ചെയ്തിരുന്ന ഒരു പരിപാടിയിലൂടെയാണ് ഇവർ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായത്. പിന്നീട് ഇവർ ഒരുമിച്ച് നിരവധി പരിപാടികൾ ചെയ്തു.

സീ കേരളത്തിൽ സംപ്രേഷണം ചെയ്തിരുന്ന സരിഗമ എന്ന പരിപാടിയുടെ വിജയം തന്നെ ഇരുവരും തന്നെയായിരുന്നു. ഇരുവരും മാതൃക ദമ്പതിമാരാണ് എന്നാണ് പൊതുവെ എല്ലാവരും പറയാറുള്ളത്. താരങ്ങളുടെ സ്നേഹത്തിന്റെ ആഴം പലപ്പോഴും ചർച്ച ആകാറുണ്ട്. ഇവരുടെ യുട്യൂബ് വീഡിയോകളിൽ പോലും ആ സ്നേഹം പ്രതിഫലിക്കാറുണ്ട്.

Advertisements

ഇരുവരും പങ്കുവെക്കുന്ന വിശേഷങ്ങളും ആകാംക്ഷയോടെയാണ് ഏവരും കാണാറുള്ളത്. ജീവയുടെ രസകരമായ ചില കൗണ്ടറുകളും ഇതിൽ ഉൾപ്പെടുത്താറുണ്ട്. ഇപ്പോഴിതാ പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ജീവയും അപർണയും. ഈ മാസം ഇരുവരുടേയും ഏഴാം വിവാഹ വാർഷികമാണ്. ഇതിനോട് അനുബന്ധിച്ചു എടുത്ത വീഡിയോ ആണ് വൈറൽ ആവുന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹിതരായവരാണ് ഇരുവരും. ഇപ്പോഴിതാ ഏഴാം വിവാഹ വാർഷികത്തിൽ മുമ്പൊരു വിവാഹ വാർഷിക ദിനത്തിൽ സംഭവിച്ച ചില കാര്യങ്ങൾ ഓർത്തെടുക്കുകയാണ് ജീവ ജോസഫ്.

ALSO READ- ഇപ്പോഴും സിനിമ-സീരിയൽ വേർതിരിവ് ഉണ്ട്; മഞ്ജു പിള്ളയും ബീന ആന്റണിയും ഇരകൾ; സീരിയൽ താരങ്ങളെ സിനിമയിൽ മാറ്റി നിർത്തുന്നു; എന്തിനെന്ന് ചോദ്യം ചെയ്ത് സ്വാസിക

വിവാഹ വാർഷിക ദിനത്തിൽ അപർണയ്ക്ക് സർപ്രൈസ് സമ്മാനം കൊടുക്കാൻ കൈയ്യിൽ പണമില്ലാതെ ഇരുന്ന അവസ്ഥയെ കുറിച്ചാണ് ജീവയുടെ വാക്കുകൾ. ‘ഇന്നേക്ക് ഏഴ് വർഷമാവുകയാണ് ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിന്. ഇന്ന് ഷിട്ടുമണിക്ക് കൊടുക്കാൻ ഒരുപാട് സർപ്രൈസുകൾ ഞാനും എന്റെ സംഘവും പ്ലാൻ ചെയ്തിരുന്നു.പക്ഷെ അതൊന്നും അവസാന നിമിഷം നടപ്പിലായില്ല. അതിന്റെ പരിഭവം അപർണയ്ക്കുണ്ട്. അതുകൊണ്ട് ഈ ഏഴാം വിവാഹ വാർഷികത്തിൽ അവൾക്കിഷ്ടമുള്ള ഒരു ജ്വല്ലറി വാങ്ങാൻ പോവുകയാണ്.’- എന്നാണ് ജീവ പറയുന്നത്.

‘ഞാൻ സൂര്യ മ്യൂസിക്കൽ വർക്ക് ചെയ്യുന്ന കാലത്ത് അപർണ ഖത്തർ എയർവെയ്‌സിലാണ്. അന്ന് സൂര്യ മ്യൂസിക്കിൽ നിന്നും വലിയ സാലറിയൊന്നും എനിക്ക് ലഭിച്ചിരുന്നില്ല. മാത്രമല്ല സർപ്രൈസ് നൽകുന്ന കാര്യത്തിൽ ഞാൻ അട്ടർ ഫ്‌ലോപ്പാണ്.’

ALSO READ-വീട്ടുകാർ അറിഞ്ഞില്ലെങ്കിലും അത് നാട്ടുകാർ അറിഞ്ഞു; എന്നെ സ്‌നേഹിച്ചാൽ തിരിച്ചും സ്‌നേഹിക്കും, വെറുപ്പിച്ചാൽ തിരിഞ്ഞു നോക്കില്ല; ഒരുപാട് തേപ്പ് കിട്ടിയിട്ടുണ്ടെന്നും അമൃത ഗണേശ്

‘അത് പ്ലാനിങിൽ നടപ്പിലാക്കി സക്‌സസാക്കാൻ അറിയില്ല. മുമ്പൊരിക്കൽ അപർണയ്ക്ക് സർപ്രൈസ് കൊടുക്കാൻ ഞാൻ ഒരു മോതിരം വാങ്ങാൻ തീരുമാനിച്ചു. പ്ലാറ്റിനത്തിൽ ഡയമണ്ട് സ്റ്റോൺ വെച്ച മോതിരം വാങ്ങാനാണ് ഞാൻ പോയത്. അന്ന് എന്റെ കൈയ്യിൽ വളരെ കുറച്ച് പണം മാത്രമെ ഉണ്ടായിരുന്നുള്ളു. പണമില്ലെങ്കിലും എങ്ങനെയെങ്കിലും ഷിട്ടുമണിക്ക് സർപ്രൈസ് കൊടുക്കണമെന്ന് ഞാൻ മനസിൽ ഉറപ്പിച്ചിരുന്നു. കാര്യം സുഹൃത്ത് ലിജോയോട് പറഞ്ഞപ്പോൾ അവൻ ഒരു ജ്വല്ലറിയിലേക്ക് എന്നെ കൂട്ടികൊണ്ടുപോയി.’

‘അവിടെ ചെന്ന് എന്റെ അവസ്ഥയൊക്കെ പറഞ്ഞപ്പോൾ അവർ എനിക്ക് പ്ലാറ്റിനത്തിൽ ഡയമണ്ട് സ്റ്റോൺ പതിപ്പിച്ച രണ്ട് റിങ് തന്നു. കൈയ്യിലുണ്ടായിരുന്ന പണം അടച്ചാണ് അന്ന് രണ്ട് മോതിരങ്ങൾ വാങ്ങിയത്. ബാക്കി വരുന്ന തുക ഇൻസ്റ്റാൾമെന്റായി അടച്ച് തീർക്കാനും ധാരണയായി. അങ്ങനെ ഞാൻ ചേർത്ത് വെച്ച സമ്പാദ്യത്തിൽ നിന്നും വാങ്ങിയതാണ് ഇപ്പോൾ ഷിട്ടുമണിയുടേയും എന്റേയും കൈയ്യിൽ കിടക്കുന്ന മോതിരം.’

ആ സംഭവം എപ്പോഴും എനിക്ക് ഓർമയുണ്ടാകുമെന്നും ജീവ പറയുന്നുണ്ട്. മാത്രമല്ല തന്നെ ആവശ്യ നേരത്ത് സഹായിച്ച ജ്വല്ലറിയിൽ പോയി പുതിയൊരു മോതിരവും അപർണയ്ക്ക് ഏഴാം വിവാഹ വാർഷികത്തിൽ ജീവ സമ്മാനിക്കുകയാണ്. ശേഷം ഇരുവരും ചേർന്ന് പ്രണയിച്ച് നടന്ന കാലത്ത് പോയ സ്ഥലങ്ങളിലൂടെയും സഞ്ചരിച്ച് ഓർമകൾ പങ്കുവെച്ച് വീഡിയോ ഇരുവരും യുട്യൂബ് ചാനലിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

Advertisement