ചൊറിയുമെന്ന് പേടിച്ച് അകറ്റി നിറുത്തിയിരിക്കുന്നവരും അറിയണം ചേനയുടെ ഗുണങ്ങള്‍. കലോറി വളരെ കുറവാണ് ചേനയില്‍.
ഗ്ലൂക്കോമെനന് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ രോഗപ്രതിരോധത്തിന് മികച്ചതാണ്. ഗ്ലൂക്കോമെനന് പ്രമേഹം, അമിതവണ്ണം എന്നിവയ്ക്കൊക്കെ പരിഹാരമാണ്.
ഗ്ലൂക്കാമെനന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതിനാല്‍. പ്രമേഹ രോഗികള്‍ക്ക് ചേന കഴിക്കാം. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ വളരെ നല്ലത്.
കാരണം ചേന കഴിച്ചാല്‍ പെട്ടെന്ന് വയര്‍ നിറഞ്ഞതായി തോന്നും. അങ്ങനെ അമിതഭക്ഷണം നിയന്ത്രിക്കാം. ചേന ശരീരത്തിലെ വിഷാംശം നീക്കം ചെയ്യും.
കൊളസ്ട്രോളിന്റെ അളവ് കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കും. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു.
സ്വതന്ത്ര റാഡിക്കലുകളെ നശിപ്പിച്ച് വാര്‍ദ്ധക്യത്തെ പ്രതിരോധിക്കുന്നു.
ചര്‍മ്മത്തിന് ആരോഗ്യവും അഴകും ആരോഗ്യവും നല്‍കും. നാരുകളുടെ കലവറയായതിനാല്‍ ദഹനം മെച്ചപ്പെടുത്തും.
ചേനയില്‍ ധാരാളമുള്ള മിനറലുകളും കാത്സ്യവും ശരീര വളര്‍ച്ചയ്ക്കും എല്ലുകളുടെ കരുത്തിനും സഹായകമാണ്. ചേന കരളിന്റെ ആരോഗ്യവും കാത്തുസൂക്ഷിക്കും.