ധോണിയുടെ പുറത്താകൽ സഹിക്കാനായില്ല; ആരാധകൻ കുഴഞ്ഞുവീണു മരിച്ചു

10

ന്യൂസിലൻഡിനെതിരായ ലോകകപ്പ് സെമി ഫൈനലിൽ മഹേന്ദ്ര സിംഗ് ധോണി പുറത്താകുന്നത് കണ്ട് ആരാധകൻ കുഴഞ്ഞുവീണു മരിച്ചു.

കൊൽക്കത്ത സ്വദേശിയായ ശ്രീകാന്ത് മെയ്റ്റി(33) ആണ് ബുധനാഴ്ച മരിച്ചത്. ഇയാൾ സൈക്കിൾ കട നടത്തുന്ന വ്യക്തിയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

Advertisements

ഫോണിലൂടെ കടയിലിരുന്നാണ് ശ്രീകാന്ത് മത്സരം കണ്ടത്. ധോണി – ജഡേജ കൂട്ടുകെട്ട് ഇന്ത്യക്ക് വിജയപ്രതീക്ഷ നൽകിയതിന് പിന്നാലെ ജഡേജ പുറത്തായി. അധികം വൈകാതെ ധോണിയും ഔട്ടായതോടെ ശ്രീകാന്ത് അലറിവിളിച്ച് ബോധരഹിതനായി നിലത്തു വീണു.

ശബ്ദം കേട്ട് എത്തുമ്‌ബോൾ ശ്രീകാന്ത് തറയിൽ വീണ് കിടക്കുകയായിരുന്നു എന്ന് സമീപത്തെ കടയുടമയായ സച്ചിൻ ഘോഷ് പറഞ്ഞു.

ശ്രീകാന്തിനെ ഉടൻ തന്നെ സമീപത്തുള്ള ഖാനാകുൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Advertisement