തന്റെ കട ഉദ്ഘാടനത്തിന് ബിഗ് ബോസിലെ എല്ലാവരേയും വിളിച്ച അര്‍ച്ചന പേര്‍ളിയെയും ശ്രീനിഷിനെയും ഒഴിവാക്കിയതിന്റെ കാരണം?

40

നടി അര്‍ച്ചന സുശീലന്റെ പത്തിരിക്കടയുടെ ഉദ്ഘാടന ദിവസം വലിയ സസ്‌പെന്‍സ് ഒരുക്കുമെന്ന് അര്‍ച്ചന പറഞ്ഞെങ്കിലും ബിഗ്‌ബോസ് അംഗങ്ങളെല്ലാം റെസ്റ്ററന്റിലേക്ക് അപ്രതിക്ഷിതമായി കടന്നുവന്നതാണ് ഏവരേയും ഞെട്ടിച്ചിരുന്നു. ശരിക്കും പറഞ്ഞാല്‍ ബിഗ്‌ബോസ് അംഗങ്ങളുടെ ഒത്തുചേരലായിരുന്നു. ആ ഉദ്ഘാടന വേള.

Advertisements

മോഹന്‍ലാല്‍ എത്തുന്നതായിരുന്നു സര്‍പ്രൈസ് എന്ന് അഭ്യുഹങ്ങള്‍ പരന്നിരുന്നെങ്കിലും ബിഗ്‌ബോസിലെ പകുതിയോളം അംഗങ്ങളും പത്തിരിക്കടയുടെ ഉദ്ഘാടനത്തിന് എത്തി. തിരുവനന്തപുരം വാന്‍ റോസ് ജംങ്ഷനിലാണ് അര്‍ച്ചനയുടെ പത്തിരീസ് എന്ന് പേരിട്ടിരുന്ന റെസ്റ്ററന്റ് ആരംഭിച്ചത്.

ആളും ആരവുമായി ഗംഭീര പരിപാടിയുമൊക്കെയായിട്ടിയിരുന്നു അര്‍ച്ചനയുടെ കടയുടെ ഉദ്ഘാടനം നടന്നത്. ഏവരേയും ഞെട്ടിപ്പിക്കുന്ന ഒരു സര്‍പ്രൈസ് ഒരുക്കുമെന്ന് ഉദ്ഘാടനത്ത് മുന്‍പ് അര്‍ച്ചന പറഞ്ഞിരുന്നെങ്കിലും തടിച്ചുകൂടിയ ജനക്കൂട്ടത്തെ ഇളക്കി മറിച്ചായിരുന്നു ബിഗ്‌ബോസ് അംഗങ്ങള്‍ ഏവരും ഒത്തുകൂടിയത്. ഇവര്‍ക്കൊപ്പം തന്നെ സീരിയല്‍ രംഗത്തെ പ്രമുഖരും ഉദ്ഘാടനത്തിനെത്തിയിരുന്നു.

പക്ഷെ പേളിയെയും ശ്രീനിഷിനെയും അര്‍ച്ചന എന്തുകൊണ്ട് ഒഴിവാക്കിയെന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്. പേളി, ഷിയാസ്, ശ്രീനിഷ്, ശ്വേത, അതിഥി, മനോജ് വര്‍മ, ഡേവിഡ് ജോണ്‍, ശ്രീലക്ഷ്മി തുടങ്ങി എന്നിവരൊഴിച്ച് ബാക്കി എല്ലാവരും ഉദ്ഘാടനത്തിനായി ഒത്തുകൂടി. ബിഗ് ബോസ്സിലെ ഹിറ്റ് താരങ്ങളായ പേര്‍ളിയെയും,ശ്രീനിഷിനെയും ക്ഷണിച്ചിട്ടില്ലെന്നാണ് സൂചന.

അര്‍ച്ചനയും പേര്‍ളിയും ബിഗ് ബോസില്‍ വച്ചും അത്ര രസത്തില്‍ ആയിരുന്നില്ല. ശ്രീനിഷുമായുള്ള പ്രണയം പേളിയുടെ നാടകം മാത്രമായിരുന്നുവെന്നും വിമര്‍ശനം ഉണ്ടായിരുന്നു. പേളിയുമായുള്ള സൗഹൃദത്തെ തുടര്‍ന്നാണ് അര്‍ച്ചന മറ്റുള്ളവരെയും തന്റെ കടയുടെ ഉദ്ഘാടനത്തിനു ക്ഷണിക്കാത്തതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ആദ്യം സുരേഷും പിന്നീട് സാബുവും രഞ്ജിനിയും ദിയ സനയും, പിന്നീട് ദീപനും ബഷീര്‍ ബഷിയും ഉദ്ഘാടന സദസിലേക്ക് എത്തി. ഏവരും നിറഞ്ഞ സന്തോഷത്തോടെയായിരുന്നു അര്‍ച്ചനയ്‌ക്കൊപ്പം കടയുടെ ഉദ്ഘാടനത്തിന് ഒത്തുച്ചേര്‍ന്നത്. ദം ബിരിയാണി മുതല്‍ അറേബ്യന്‍ വിഭവങ്ങള്‍ വരെയയൊരുക്കിയ പത്തിരിക്കടയുടെ ഉദ്ഘാടനം ബിഗ്‌ബോസ് അംഗങ്ങള്‍ ഏവരും ചേര്‍ന്നാണ് നിര്‍വഹിച്ചത്. സന്തോഷം നിറഞ്ഞ നിമിഷമെന്നായിരുന്നു ഏവരുടേയും പ്രതികരണം. പിന്നീട് വിഭവസമൃദ്ധമായ ഭക്ഷണും അതിഥികള്‍ക്കായി ഒരുക്കിയിരുന്നു.

Advertisement