പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഫോണില്‍ പകര്‍ത്തിയ സ്വന്തം നഗ്‌ന വീഡിയോ 4 വര്‍ഷങ്ങള്‍ക്ക് ശേഷം പോണ്‍ സൈറ്റില്‍, തിരുവനന്തപുരത്തെ യുവതിക്ക് കിട്ടിയ എട്ടിന്റെ പണി ഇങ്ങനെ

178

തിരുവനന്തപുരം: സ്വന്തം നഗ്ന വീഡിയോ ഫോണില്‍ പകര്‍ത്തി വര്‍ഷങ്ങള്‍ക്ക് ശേഷം ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു. സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം കൊഞ്ചിറവിള സ്വദേശി മുഹമ്മദ് നബീല്‍ ഷാനവാസ്, കൊച്ചുവേളി സ്വദേശി മുഹമ്മദ് യഹിയ സിദ്ദിഖ് എന്നിവരാണ് പിടിയിലായത്.

Advertisements

ഡാഡി കൂള്‍, ഷുഗര്‍ ഡാഡി എന്നീ വാട്സാപ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയാണ് പെണ്‍കുട്ടിയുടെ വീഡിയോ പ്രചരിപ്പിച്ചത്. ഇരുവരെയും റിമാന്‍ഡ് ചെയ്തു.തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടിയാണ് പത്താംക്ലാസില്‍ പഠിക്കുമ്ബോള്‍ സ്വന്തം നഗ്ന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയത്. 4 വര്‍ഷങ്ങള്‍ക്ക് ശേഷം വീഡിയോ ചോര്‍ന്ന് പോണ്‍ സൈറ്റില്‍ എത്തുകയായിരുന്നു.

തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടി പത്താം ക്ലാസില്‍ പഠിക്കുമ്ബോഴാണ് സ്വന്തം നഗ്ന വിഡിയോ മൊബൈലില്‍ ചിത്രീകരിച്ചത്. ഫോണില്‍ സൂക്ഷിച്ച വിഡിയോ വര്‍ഷങ്ങള്‍ക്കുശേഷം എങ്ങനെയോ ചോര്‍ന്ന് പോണ്‍ സൈറ്റിലെത്തി. അവിടെനിന്നും വീഡിയോ ഡൗണ്‍ലോഡ് ചെയ്താണ് വിവിധ വാട്സാപ് ഗ്രൂപ്പുകളിലൂടെ പ്രതികള്‍ പ്രചരിപ്പിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്ന വീഡിയോ മൊബൈലില്‍ സൂക്ഷിച്ചതിനും പ്രചരിപ്പിച്ചതിനും ഐടി ആക്‌ട് പ്രകാരവും പോക്സോ ആക്‌ട് പ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്.

Advertisement