രഹസ്യ ഭാഗങ്ങളിൽ ടാറ്റു ഒട്ടിക്കും, പ്രകൃതി വിരുദ്ധ ബന്ധത്തിന് നിർബന്ധിക്കും, സുഹൈൽ സൈക്കോപാത്ത്, മോഫിയയുടെ സുഹൃത്തുക്കളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

2485

ആലുവയിൽ നിയമവിദ്യാർത്ഥിനിയായ മോഫിയ പർവീൺ ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനത്തിൽ മനം നൊന്ത് ജീ വ നൊടുക്കിയത് കേരളത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. മോഫിയയുടെ ഭർത്താവ് സുഹൈലിനെ കുറിച്ച് യുവതിയുടെ സഹപാഠികൾ പറഞ്ഞ ഞെട്ടിക്കുന്ന കാര്യങ്ങൾ ആണ് പുറത്തു വന്നിരിക്കുന്നത്.

സുഹൈൽ സ്നേഹം നടിച്ച് മോഫിയയുടെ ഒപ്പം കൂടിയെങ്കിലും പെരുമാറിയിരുന്നത് സൈക്കോപാത്തിനെ പോലെയായിരുന്നു എന്ന് സഹപാഠികൾ പറയുന്നു. അടുത്ത സുഹൃത്തുക്കളോടെ ഭർത്താവിന്റെ പെരുമാറ്റ വൈകൃതങ്ങളെ കുറിച്ച് മോഫിയ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞിരുന്നു.

Advertisements

ശരീരത്തിന്റെ രഹസ്യ ഭാഗങ്ങളിൽ ടാറ്റു ഒട്ടിക്കുക, പ്രകൃതി വി രു ദ്ധ ലൈം ഗി ക ബന്ധത്തിന് നിർബന്ധിക്കുക തുടങ്ങി നിരവധി ക്രൂ ര ത കളാണ് മൗഫിയ നേരിടേണ്ടി വന്നത്. ഇക്കാര്യങ്ങൾ മോഫിയയ്ക്ക് മാതാപിതാക്കളോടും ബന്ധുക്കളോടും പറയാനാവാത്തതിന്റെ വിഷമവും അലട്ടിയിരുന്നു.

മോഫിയയും സുഹൈലും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. പരിചയം സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറി. എൽഎൽബി പഠനത്തിന് ശേഷം വിവാഹത്തെ കുറിച്ച ചിന്തിക്കാമെന്ന് ആയിരുന്നു മോഫിയയുടെ നിലപാട്.

Also Read
കിടിലൻ ഹണിമൂൺ പ്ലാനുമായി ആലീസും സജിനും, താരദമ്പദികളുടെ വെളിപ്പെടുത്തൽ ഇങ്ങനെ

എന്നാൽ തനിക്ക് പ്രായം ഏറുന്നതിനാൽ മാതാപിതാക്കൾ മറ്റൊരു വിവാഹം ആലോചിയ്ക്കുന്നു. ഇതിനാൽ വേഗം വിവാഹം നടത്തണമെന്ന് മോഫിയയോട് ആവശ്യപ്പെട്ടു. തുടർന്ന് മാതാപിതാക്കളുടെ അടുത്ത് സമ്മർദ്ദം ചെലുത്തിയാണ് ഏപ്രിലിൽ വിവാഹം നടത്തിയെടുത്തത്.

വിവാഹംകഴിഞ്ഞ ആദ്യമാസം പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് പ്രശ്നങ്ങൾ ആരംഭിച്ചുവെന്ന് മോഫിയ തന്നെ സുഹൃത്തുക്കളോട് പറഞ്ഞു. ആദ്യം സുഹൈൽ മോഫിയയെ അവഗണിക്കാൻ ആരംഭിച്ചു. പിന്നീട് സംസാരിക്കാതെയായി.

ഇതിനിടെ സ്ഥിരമായി സുഹൈലിന് ജോലിയില്ലെന്ന് മോഫിയ മനസിലാക്കി. വിദേശത്ത് ജോലിയെന്ന് പറഞ്ഞാണ് വിവാഹം ആലോചിച്ച് സുഹൈൽ മോഫിയയുടെ വീട്ടിലെത്തിയത്. മോഫിയയും സുഹൈലും തമ്മിൽ പ്രശ്‌നങ്ങൾ ആരംഭിച്ചതോടെ സുഹൈലിന്റെ മാതാപിതാക്കളുടെ രീതിയും പെരുമാറ്റവും മാറിത്തുടങ്ങി.

പിന്നീട് സ്ത്രീധനത്തിന്റെ പേരിൽ പ്രശ്നങ്ങൾ തുടങ്ങി. മോഫിയ വലിഞ്ഞുകയറി എത്തിയിരുന്നില്ലെങ്കിൽ വലിയ സാമ്ബത്തിക ശേഷിയുള്ള കുടുംബത്തിലെ പെൺകുട്ടിയെ വധുവായി ലഭിക്കുമായിരുന്നു എന്ന് അച്ഛനും അമ്മയും മൊഫിയയോട് പറഞ്ഞു. ഇതിനിടെ സിനിമ നിർമ്മിക്കാൻ 40 ലക്ഷം വേണമെന്ന് സുഹൈൽ ആവശ്യപ്പെട്ടു.

എന്നാൽ തനിക്കും വീട്ടുകാർക്കും അത്രയും പണം നൽകാനാവില്ലെന്ന് മോഫിയ തീർത്തു പറഞ്ഞു. ഇതോടെ ശാരീരക മ ർ ദ്ദ നം വർധിച്ചു. വീടിന് സമീപമുള്ള സ്ഥലം വാങ്ങാൻ പണം നൽകണമെന്നായി ഭർത്താവിന്റെയും മാതാപിതാക്കളുടെയും അടുത്ത ആവശ്യം.

ചെറിയ കാര്യങ്ങൾ പറഞ്ഞ് വഴക്ക് സ്ഥിരമായി. മെഹന്തി കലാകാരിയായി മോഫിയയെ ജോലിക്ക് വിടാതായി. കോളജിലെ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതും പലപ്പോഴും തടസ്സപ്പെടുത്തി. പ്രശ്നം ഗുരുതരമായതോടെ കോതമംഗലത്തെ കുടുംബങ്ങൾ തമ്മിൽ ചർച്ച നടത്തി. മോഫിയയ്ക്ക് മാനസിക വിഭ്രാന്തിയെന്ന് സുഹൈലും കുടുംബവും ആരോപിച്ചു.

മികച്ച മെഹന്തി കലാകാരി കൂടിയായ മോഫിയ സ്വയം സമ്പാദിയ്ക്കുന്ന പണം കൊണ്ടായിരുന്നു പഠനവും ജീവിതവും മുമ്പോട്ട് കൊണ്ടുപോയത്. വിവാഹശേഷം ജോലിയ്ക്ക് പോകാതിരുന്ന ഭർത്താവിനും മോഫീയ പണം നൽകിയിരുന്നു. തൊടുപുഴയിലെ കോളേജിൽ ഒന്നാംവർഷം മാത്രമാണ് ക്ലാസുണ്ടായിരുന്നത്.

Also Read
ഏഴരകൊല്ലമായി ഞാൻ അനുഭവിച്ച ബുദ്ധിമുട്ടിന് ശമനമുണ്ടാക്കിയത് മുഖ്യമന്ത്രിയാണ്: വെളിപ്പെടുത്തലുമായി മല്ലിക സുകുമാരൻ

കോവിഡ് പ്രതിസന്ധിയ്ക്കു ശേഷം കോളേജ് തുറന്നപ്പോൾ ക്ലാസിലെത്തുകയും ചെയ്തിരുന്നു. ഭർത്താവ് തലാഖ് ചൊല്ലിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അവസാനിച്ചശേഷം അടുത്ത ദിവസം വീണ്ടും ക്ലാസിലെത്തുമെന്ന് കൂട്ടുകാരെ അറിയിക്കുകയും ചെയ്തിരുന്നു.

ആലുവ എടയപ്പുറം ദിൽഷാദ് സലിമിന്റെ മകൾ മോഫിയ പർവിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിലാണ് തൂ ങ്ങി മ രി ച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെയും കുടുംബത്തിന്റെയും പീഡനത്തേക്കുറിച്ച് മോഫിയ പരാതി നൽകിയിരുന്നു.

പരാതിയിൽ നടപടിയെടുക്കുന്നത് വൈകിച്ച പോലീസ് വനിതാ കമ്മീഷനിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്ന് കേസിൽ ഇപെട്ടത്. ഭർത്താവിന്റെ സാന്നിദ്ധ്യത്തിൽ ഒത്തുതീർപ്പു ചർച്ച നടക്കുന്നതിനിടെ സിഐ അ സ ഭ്യം പറഞ്ഞത് മോഫിയയ്ക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി കുടുംബം പറയുന്നു.

Advertisement