ആശിച്ചു വാങ്ങിയ സൈക്കിൾ, കൂട്ടുകാരെ കാണിക്കാനായി മുറ്റത്തേക്കിറക്കി; അത് അവസാനത്തെ യാത്രയായിരുന്നു, ഹാൻഡിൽ വയറിൽ ഇടിച്ചതാണ് കാരണം!

141

സൈക്കിളിന്റെ ഹാന്റിൽ വയറിൽ ഇടിച്ചുള്ള വൃന്ദയുടെ അപ്രതീക്ഷിത മരണത്തിൽ വിറങ്ങലിച്ചു ബന്ധുക്കളും കൂട്ടുകാരും. അപകടമുണ്ടായി പുറമേക്കു കാര്യമായ പരുക്കൊന്നുമില്ലാതിരുന്ന വൃന്ദയുടെ മ , രണം ഉൾക്കൊള്ളാൻ ഇപ്പോഴും ഇവർക്കായിട്ടില്ല. കൺമുന്നിലുണ്ടായ അപകടത്തിൽ കൂട്ടുകാരിയെ നഷ്ടപ്പെട്ട വേദനയിലാണ് വൃന്ദയുടെ കൂട്ടുകാരും.

തലേ ദിവസം വാങ്ങിയ സൈക്കിൾ രാത്രി മുഴുവൻ കാത്തിരുന്ന ശേഷം രാവിലെ ഫ്‌ലാറ്റിലെ കൂട്ടുകാരെ കാണിക്കാനായി മുറ്റത്തേക്കിറക്കിയതായിരുന്നു. റോഡിലേക്ക് ഇറങ്ങുന്നതിനിടെ ചെറിയ ഇറക്കത്തിൽ നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ചു. ഹാൻഡിൽ വയറിൽ ഇടിച്ചതിനെ തുടർന്നു വയറിനു ചെറുതായി പോറലേറ്റിരുന്നു. വൈകിട്ടു ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

ALSO READ

ബസിൽ നിന്ന് മോഷ്ടിക്കുന്നവ ഉടൻ സംഘത്തിലുളള ആണുങ്ങൾക്ക് കൈമാറുന്നതാണ് രീതി, ബസുകളിൽ മോഷണം നടത്തുന്ന മൂന്ന് സ്ത്രീകൾ പോലീസ് പിടിയിൽ : ഇവർക്കൊപ്പമുള്ള കുട്ടികളെ ലഹരിഗുളിക കൊടുത്ത് മയക്കിക്കിടത്തുന്നതായും കണ്ടെത്തി

ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയിൽ പരുക്ക് കൃത്യമായി കണ്ടെത്താൻ കഴിഞ്ഞില്ലെന്ന പരാതിയുമുണ്ട്. മറ്റൊരു ആശുപത്രിയിൽ എത്തിച്ചു നടത്തിയ വിശദ പരിശോധനയിലാണ് ചെറുകുടലിനു പരിക്ക് കണ്ടെത്തിയത്. പരിക്കേറ്റ ഭാഗം ശസ്ത്രക്രിയ നടത്തി സ്ഥിതി നിയന്ത്രണ വിധേയമായിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടെയാണ് അപ്രതീക്ഷിത മ, രണം.

പഠനത്തിൽ മിടുക്കിയായ വൃന്ദ മികച്ച നർത്തകിയും ആയിരുന്നുവെന്ന് കോഴിക്കോട് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപകർ ഓർക്കുന്നു. എൻസിസി കെഡറ്റ് ആയ വൃന്ദയുടെ മൃതദേഹം ഇന്നലെ സ്‌കൂളിൽ എത്തിച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കാൻ എൻസിസി കെഡറ്റുകൾ എത്തിയിരുന്നു.

ALSO READ

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ടീച്ചർ എല്ലാവരോടും ചോദിച്ചു ആരാകാനാണ് ഇഷ്ടം ഞാൻ പറഞ്ഞു ‘അമ്മ’ ; അങ്ങനെ എന്റെ 20 മത്തെ വയസ്സിൽ എന്റെ ആഗ്രഹം സാധിച്ചു പക്ഷേ… ശ്രദ്ധ നേടി ഒരു അമ്മയുടെ കുറിപ്പ്

മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ഇത്തരം അപകടങ്ങൾ നടന്നാൽ കുട്ടികളെ നന്നായി ശ്രദ്ധിയ്ക്കണം പുറമേയ്ക്ക് കാര്യമായ ക്ഷതം ഇല്ലെങ്കിലും അതി വലിയ ആപത്തുകൾ വിളിച്ച് വരുത്തും. കുട്ടികൾക്ക് അവരുടെ വലിപ്പത്തിന് അനുസരിച്ചുളഅള സൈക്കിൾ മാത്രം വാങ്ങി നൽകുക. സീറ്റും പെഡലും എല്ലാം അവർക്ക് അനുയോജ്യമായ രീതിയിൽ അഡ്ജസ്റ്റ് ചെയ്യണം

Advertisement