അമ്മ മ രി ച്ചതോടെ അച്ഛൻ തന്നെ കയറിപിടിക്കാൻ ശ്രമിച്ചു; അനിയത്തിയെ പോലും അകറ്റി; ഭർത്താവിന്റെ അസുഖം മാറാനുള്ള മരുന്നിന് വേണ്ടത് ലക്ഷങ്ങളെന്ന് കാർത്തിക

42936

ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ നിരവധി പേരാണ് ജീവിത പോ രാട്ടത്തെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയത്. ഇത്തവണ ജീവിത കഥ പറഞ്ഞ് മത്സരിക്കാനെത്തിയത് കാർത്തിക എന്ന യുവതിയാണ്. പഠിക്കാൻ കഴിവുണ്ടായിട്ടും പഠിക്കാൻ സമ്മതിക്കാത്തതിനെ കുറിച്ചും അച്ഛന്റെ മോശം പെരുമാറ്റം ജീവിതം മാറ്റിയതിനെ കുറിച്ചും പറയുകയാണ് കാർത്തിക.

തന്റെ അമ്മ പോയതോടെയാണ് ജീവിതം മാറിമറിഞ്ഞതെന്ന് കാർത്തിക പറയുന്നു. പിന്നീട് അച്ഛൻ മോശമായാണ് പെരുമാറിയത്. സന്തോഷകരമായ ജീവിതമെല്ലാം ന ശി ച്ചെന്ന് കാർത്തിക പറയുന്നു.

Advertisements

തന്റെ അമ്മ മരിക്കുമ്പോൾ താൻ എട്ടാം ക്ലാസിലായിരുന്നു. അമ്മയുടെ ആരോഗ്യ കാര്യങ്ങളിലൊന്നും അച്ഛന് ശ്രദ്ധയുണ്ടായിരുന്നില്ല. സ്വർണ്ണ പണിക്കാരനാണ്, കൃത്യസമയത്തൊന്നും ചെയ്ത് കൊടുക്കാറില്ലായിരുന്നു. അമ്മ മരിച്ചതിന് ശേഷം അച്ഛൻ മദ്യപാനിയായി. സ്വഭാവത്തിൽ മാറ്റം വന്നെന്നും കാർത്തിക പറയുന്നു.

ALSO READ- എക്‌സൈസ് ചേയ്‌സ് ചെയ്ത് പിടിച്ചത് പ്രമുഖ നടന്റെ കാർ, പരിശോധിച്ചാൽ പെട്ടേനെ; ലഹരി ഉപയോഗിക്കുന്ന മുഴുവൻ താരങ്ങളുടെയും ലിസ്റ്റ് കയ്യിലുണ്ട്: ബാബുരാജ്

പണമില്ലെങ്കിലും സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. അമ്മയുടെ അച്ഛൻ സഹായിക്കുമായിരുന്നു. അദ്ദേഹത്തിന് സെക്രട്ടറിയേറ്റിൽ ജോലിയുണ്ടായിരുന്നു. 35 പവൻ കൊടുത്താണ് അമ്മയെ വിവാഹം ചെയ്തത്. അച്ഛൻ അതൊക്കെ വിറ്റു. പിന്നെ അപ്പൂപ്പൻ തന്ന സ്ഥലത്ത് വീടൊക്കെ വെച്ചിരുന്നു. പിന്നീട് അമ്മ മരിച്ചതോടെയാണ് അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്ക് പോയത്. അവിടത്തെ ജീവിതവും കഷ്ടപ്പാടായിരുന്നു. ആ വീട്ടിലെ എല്ലാ ജോലികളും തന്നെക്കൊണ്ട് ചെയ്യിപ്പിക്കുമായിരുന്നു. ഭക്ഷണം പോലും കൃത്യമായി തരാറില്ലായിരുന്നെന്നും കാർത്തിക പറയുകയാണ്.

പിന്നീട് അച്ഛൻ എന്നെ കയറി പിടിക്കാൻ ശ്രമിക്കുമായിരുന്നു. ഇതിനോടൊപ്പെ അനിയത്തിയെ അച്ഛൻ പ്രൊട്ടക്റ്റ് ചെയ്ത് അവൾക്ക് വേണ്ടതെല്ലാം വാങ്ങിച്ച് കൊടുക്കും. തനിക്ക് അവളോട് സ്നേഹമില്ലെന്നായിരുന്നു പറഞ്ഞ് പഠിപ്പിച്ചുവെച്ചത്. പിന്നീട് 7 മാസത്തിന് ശേഷം മറ്റൊരു വാടകവീട്ടിലേക്ക് പോയി. അടുത്ത വീട്ടുകാരോടൊക്കെ താൻ സംസാരിക്കുന്നതൊന്നും അച്ഛന് ഇഷ്ടമായിരുന്നില്ല. ഇടയ്ക്കിടയ്ക്ക് വീട് മാറുമായിരുന്നു. ആരോടെങ്കിലും താൻ അച്ഛന്റെ ഉപദ്രവത്തെക്കുറിച്ച് പറയുമോ എന്ന പേടിയുണ്ടായിരുന്നു. അതാണ് വീടുകൾ മാറിയിരുന്നതെന്ന് കാർത്തിക വെളിപ്പെടുത്തി.

പിന്നീട് പത്താം ക്ലാസിലെത്തിയപ്പോഴേക്കും പ്രതികരിക്കാൻ തുടങ്ങി. എങ്കിലും ചീത്ത പറയുകയും ഉപദ്രവിക്കുകയുമൊക്കെ ചെയ്യുന്നതിനൊന്നും കുറവില്ലായിരുന്നു. അനിയത്തിയെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെങ്കിലും അവൾ അച്ഛന്റെ പക്ഷമായിരുന്നു. കുറച്ച് പലഹാരങ്ങൾ വാങ്ങിക്കൊടുത്താൽ അവൾ അച്ഛനൊപ്പം നിൽക്കും.

ALSO READ- അക്കാര്യം പറഞ്ഞാൽ അച്ഛൻ ഭക്ഷണം കഴിക്കാതെ എണീറ്റ് പോകും; മമ്മി കമന്റ്‌സ് കണ്ട് വിഷമിച്ചിരിക്കും; കടന്നുപോയ വിഷമത്തെ കുറിച്ച് ഹണി റോസ്

തന്നെ ആരെങ്കിലും സഹായിച്ചാൽ അവൾ അത് അച്ഛനോട് പറഞ്ഞ് കൊടുക്കും. അച്ഛൻ അവരോട് വഴക്കിട്ട് അത് തീർക്കുമെന്നും കാർത്തിക പറഞ്ഞു. പിന്നീട് പത്താം ക്ലാസിൽ നല്ല മാർക്കുണ്ടായിരുന്നെങ്കിലും തുടർന്ന് പഠിപ്പിക്കാൻ അച്ഛൻ ശ്രമിച്ചില്ല. തനിക്ക് പഠിക്കണമെന്ന് പറഞ്ഞപ്പോൾ പ്രൈവറ്റ് കോളേജിൽ അഡ്മിഷൻ ശരിയാക്കുകയായിരുന്നു.

പിന്നീട് ഒരു കോഴ്‌സ് ചെയ്ത് ഒരു കമ്പനിയിൽ ജോലി വാങ്ങി. ആ സമയത്തായിരുന്നു വിവാഹം. അറേഞ്ച്ഡ് മാര്യേജായിരുന്നു. ആലപ്പുഴയിൽ ജോലി ചെയ്ത് വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു. ആ വീടിന്റെ ഓണറാണ് തന്റൈ വിവാഹ ആലോചന നടത്തിയത്.

അദ്ദേഹം അന്ന് ഓർഫനേജിലുള്ള കുട്ടിയെ മതിയായിരുന്നു എന്ന് പറയാറുണ്ടായിരുന്നു. പിന്നെ അദ്ദേഹം വന്നു കണ്ടു. അതിന് ശേഷം താൻ ആശ്രമം കാരോട് പറഞ്ഞിരുന്നു. അവരാണ് മുൻകൈയ്യെടുത്ത് വിവാഹം നടത്തിയത്. ദാമ്പത്യ ജീവിതം സന്തോഷകരമായി പോവുന്നതിനിടെ ഭർത്താവിന് അസുഖം വന്നു.

ഭർത്താവിന് രൂക്ഷമായ ശ്വാസതടസമാണ്. അസുഖം മാറാനുള്ള ഒരു ഡോസ് മരുന്നിന് 10 ലക്ഷം രൂപ വേണം. 2 ഡോസ് മരുന്ന് കൊടുക്കണം. ഈ മരുന്ന് കൊടുത്താൽ അസുഖം പൂർണമായും മാറില്ല, പക്ഷെ, ഇനി അസുഖം കൂടില്ല. നിലവിലെ അവസ്ഥയിൽ നിന്നും മാറ്റമുണ്ടാവും.

ഇപ്പോൾ ഭർത്താവിന് ശ്വസിക്കാനുള്ള ബുദ്ധിമുട്ട്് കൂടി വരികയാണ്. ഭർത്താവിന്റെ അസുഖത്തെക്കുറിച്ചോ എന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചോ താനിതുവരെ ാഅനിയത്തിയോട് പറഞ്ഞിട്ടില്ല. അവളും വിഷമിക്കണ്ടല്ലോ എന്ന് കരുതിയാണ് പറയാത്തതെന്നും കാർത്തിക ഒരു കോടിയിൽ പറഞ്ഞി.

Advertisement