സംഭവ ബഹുലമായ മൂന്ന് വർഷങ്ങൾ പിന്നിട്ടു, പൂർവ്വാധികം കരുത്തോടെ തന്നെ ജീവിക്കുന്നുണ്ട്: അച്ഛന്റെ ഓർമ്മകളിൽ ഷിൽനയുടെ കുഞ്ഞുങ്ങൾക്ക് പിറന്നാൾ

200

കേരളം ഇത്രത്തോളം ചേർത്തു നിർത്തിയ ഒരു അമ്മയും മക്കളും ഉണ്ടാകില്ല. കുന്നോളം വാത്സല്യവും സ്‌നേഹവും നൽകി അവരെ ചേർത്തു നിർത്തി. മരിച്ചു പോയ അച്ഛന്റെ ഓർമ്മകൾ രണ്ടായി തളിരിട്ടപ്പോൾ പിറവിയെടുത്ത കൺമണികൾ. ഷിൽനയുടെയും സുധാകരൻ മാഷിന്റെയും കുഞ്ഞുങ്ങൾ.

കണ്ണീരിൽ ചാലിച്ചെഴുതിയ കവിതയാണ് ഷിൽനയുടെയും സുധാകരൻ മാഷിന്റെയും ജീവിതം. മരണം തട്ടിയെടുത്ത പ്രിയപ്പെട്ടവന്റെ ഓർമ്മകളെ കരുത്താക്കി ജീവിക്കുന്ന ഷിൽന പലർക്കും സഹോദരിയോ മകളോ ഒക്കെയാണ്. ആ അച്ഛന്റെ ജ്വലിക്കുന്ന ഓർമ്മകളുടെ നേർചിത്രമായ ആ കുഞ്ഞുങ്ങളും അതിലേറെ പ്രിയപ്പെട്ടവരാണ്.

Advertisements

ALSO READ

റിസയുടെ മകൾക്ക് താൻ മൂത്താപ്പ ആയിരുന്നു, അവൾ എന്നെ അങ്ങനെയാണ് വിളിച്ചിരുന്നത്: സായ് കുമാർ

തന്റെ പ്രിയപ്പെട്ടവനെ കുറിച്ചുള്ള ഓരോ ഓർമ്മകളും കുഞ്ഞുങ്ങളുടെ ചിത്രങ്ങളും ഷിൽന പങ്കുവയ്ക്കുമ്പോൾ സോഷ്യൽ മീഡിയ ഹൃദയത്തിലേറ്റു വാങ്ങാറുണ്ട്. ഇന്നത്തെ കാലത്ത് പല തരം വാർത്തകളും ചതിയും വഞ്ചനയും എല്ലാം ചുറ്റുപാടിയും കാണുന്ന ഈ സമയത്ത്, മരിച്ചിട്ടും മരിക്കാതെ നിൽക്കുന്ന ആ പ്രണയഗാഥ അത്രമേൽ ഹൃദ്യം കൂടിയാണ്. ഇപ്പോഴിതാ തന്റെ കൺമണികളുടെ പിറന്നാൾ ദിനത്തിൽ ഷിൽന പങ്കുവച്ച ചിത്രവും ഹൃദയം കവരുകയാണ്്.

‘സംഭവ ബഹുലമായ മൂന്ന് വർഷങ്ങൾ പിന്നിട്ടു. പൂർവ്വാധികം കരുത്തോടെ തന്നെ ജീവിക്കുന്നു.’ കുഞ്ഞുങ്ങളുടെ പിറന്നാൾ ചിത്രത്തിനൊപ്പം ഷിൽന പങ്കുവച്ച ചിത്രം ഒരേ സമയം സന്തോഷവും കണ്ണീരും നിറയ്ക്കുന്നതാണ്. സെപ്റ്റംബർ 13നായിരുന്നു കുഞ്ഞുങ്ങളുടെ പിറന്നാൾ ദിനം. നിരവധി പേരാണ് കുഞ്ഞുങ്ങൾക്ക് ആശംസയറിയിച്ച് രംഗത്തെത്തിയത്.

‘സംഭവ ബഹുലമായ മൂന്ന് വർഷങ്ങൾ പിന്നിട്ടു. പൂർവ്വാധികം കരുത്തോടെ തന്നെ ജീവിക്കുന്നുണ്ട്.

സ്‌നേഹിക്കുന്നവർക്കും, ആശംസകൾഅറിയിച്ചവർക്കും നന്ദി , ഹൃദയം നിറഞ്ഞ നന്ദി.’- ഷിൽനയുടെ കുറിപ്പ് ഇങ്ങനെ പോകുന്നു.

2017 ഓഗസ്റ്റ് 15നാണ് അധ്യാപകനും കവിയുമായ കെ വി സുധാകരൻ വാഹനപകടത്തിൽ മരിച്ചത്. തലശേരി ഗവ. ബ്രണ്ണൻ കോളേജ് അധ്യാപകനായ സുധാകരൻ ഔദ്യോഗിക ആവശ്യത്തിനായി നിലമ്പൂരിൽ പോയപ്പോഴാണ് ടിപ്പർ ലോറിയിടിച്ച് മരിച്ചത്.

ALSO READ

എന്റെ ജീവിത്തിലെ ഒരു കറയായിരുന്നു ധോണിയുമായുള്ള ബന്ധം, ജീവിതത്തിലെ മുറിപ്പാട്; തുറന്നു പറഞ്ഞ് റായ് ലക്ഷ്മി

കുഞ്ഞുങ്ങളുണ്ടാകുന്നതിനുള്ള ചികിൽസ ചെയ്തുകൊണ്ടിരിയ്ക്കുന്ന സമയമായിരുന്നു അത്, അതിന് വേണ്ടി അദ്ദേഹത്തിന്റെ ബീജം ആശുപതിരയിൽ എടുത്തു സൂക്ഷിച്ചിരുന്നു. അദ്ദേഹം മരണപ്പെട്ടാലും അദ്ദേഹത്തിന്റെ ഒരു കുഞ്ഞിനെ വേണമെന്ന ഷിൽനയുടെ ആഗ്രഹം പിന്നീട് സഫലമാകുയായിരുന്നു. ഒരു കുഞ്ഞ് എന്ന ഷിൽനയുടെ ആഗ്രഹത്തിന് മധുരമേകി രണ്ട് കൺമണികൾക്ക് ഷിൽന ജന്മം നൽകുകയായിരുന്നു.

Advertisement