മധുപാലിന്റെ സംവിധാനത്തില്‍ മലയാളത്തിന്റെ മമ്മൂട്ടി കര്‍ണ്ണനാവാന്‍ മനസ്സും ശരീരവും പാകപെടുത്താന്‍ തയ്യാറെടുക്കുമ്പോള്‍ മലയാള ചലച്ചിത്രലോകമൊന്നാകെ ആകാംഷയിലും, പ്രതീക്ഷയിലും, ആശങ്കയിലുമാണ് .
വര്‍ഷങ്ങളായി ഗവേഷണം നടത്തിയും, കുരുക്ഷേത്ര യുദ്ധം നടന്ന ഹരിയാനയിലും മറ്റുമൊക്കെ സഞ്ചരിച്ചും പി ശ്രീകുമാര്‍ കാലം മുന്‍പേ പൂര്‍ത്തീകരിച്ചതാണ് കര്‍ണ്ണന്റെ തിരക്കഥ. സംഭവം മോഹന്‍ലാലിന് വളരെ ഇഷ്ട്ടപെട്ടപ്പോള്‍ നായകനാവാന്‍ സമ്മതിക്കുകയും ചെയ്തു.
സംഗതി അറിഞ്ഞു കര്‍ണ്ണന്റെ തിരകഥ കേട്ട മമ്മൂട്ടി പി ശ്രീകുമാറിനോട് ചോദിച്ചു വാങ്ങിയതായിരുന്നു കര്‍ണ്ണാവതാരത്തെ. ഇതിഹാസ കഥാപാത്രങ്ങളെ പകര്‍ന്നാടുവാനുള്ള മമ്മൂട്ടിയുടെ നടനവൈഭവം അറിയാവുന്ന മോഹന്‍ലാല്‍ പൂര്‍ണ്ണ സമ്മതത്തോടെയാണ് കര്‍ണ്ണനെ മമ്മൂട്ടിക്ക് നല്‍കിയത്.
മമ്മൂട്ടി കര്‍ണ്ണനായപ്പോള്‍ വീണ്ടും തിരകഥകളില്‍ ചില ചിത്ര പണികള്‍ നടത്തേണ്ടിവന്നു . അങ്ങനെ , വെട്ടിയും തിരുത്തിയും ചേര്‍ത്തും ഉടന്‍തന്നെ ശ്രീ കുമാറിന്റെ കര്‍ണ്ണന്‍ വെളിച്ചത്തുവരും എന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ മധുപാല്‍ അവസാനായി പറഞ്ഞത്. ഏതായാലും ഉടന്‍ തന്നെ കര്‍ണന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സംവിധായകന്‍ വ്യക്തമാക്കുന്നത്.
മധുപാലിന്റെ സംവിധാനത്തില്‍ അവസാനം ഇറങ്ങിയ ടോവിനോ നായകനായ ഒരു കുപ്രസിദ്ധ പയ്യന്‍ മികച്ച വിജയം നേടി മുന്നേറുകയാണപ്പോള്‍.