ഒരേ സമയം അഞ്ച് ഭാഷകളിലെത്തുന്ന മോളിവുഡ് ചിത്രമെന്ന റെക്കോഡ് നേടി മാമാങ്കം, ലോകമൊട്ടാകെ എത്തും ഇ മമ്മൂട്ടി ചിത്രം

23

മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ബിഗ് ബജറ്റ് ചരിത്ര സിനിമ മാമാങ്കംസാമൂതിരി കാലഘട്ടത്തിലെ വീരന്മാരായ ചാവേറുകളുടെ പോരാട്ടത്തിന്റെ ചരിത്രം പറയാനെത്തുകയാണ് . ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഒരേ സമയം അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യപ്പെടുന്ന മോളിവുഡ് ചിത്രമെന്ന ഖ്യാതി ഈ മമ്മൂട്ടിചിത്രം കരസ്ഥമാക്കുമെന്നതാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ മാമാങ്കം റിലീസ് ചെയ്യുമെന്നാണ് വിവരം.

ബോളിവുഡ് നടി പ്രാച്ചി തെഹ്ലാനാണ് മാമാങ്കത്തിലെ നായിക. അവർ പറയുന്നത് ഇന്ത്യയിൽ മാത്രമല്ല, ലോകം മൊത്തത്തിൽ മാമാങ്കം പ്രൊമോഷൻ നടക്കും എന്നാണ്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം അറിയിച്ചത്. മമ്മൂട്ടി എന്ന നടൻ ഇന്ത്യൻ സിനിമയെ വിസ്മയിപ്പിക്കും എന്നും അവർ പറയുകയാണ്.

Advertisements

മാമാങ്കത്തിന്റെ പ്രൊമോഷൻ പരിപാടികൾ ഇന്ത്യയിൽ മാത്രമല്ല ലോകത്ത് ഭൂരിഭാഗം എല്ലായിടത്തും നടക്കും. നിങ്ങൾ ഒരിക്കലും കാണാത്ത വലിയൊരു സിനിമ അനുഭവമായിരിക്കും മാമാങ്കം. മമ്മൂട്ടിക്കൊപ്പമുള്ള അഭിനയം മനോഹരമായിരുന്നു സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞതേയുള്ളൂ ഡബ്ബിംഗ് തുടങ്ങി മറ്റു ജോലികൾ ആരംഭിക്കുവാൻ പോകുന്നതേയുള്ളൂ എന്നും പ്രാച്ചി പറഞ്ഞു.

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സെറ്റ് വർക്കുകളിലൊന്നാണ് മാമാങ്കത്തിനായി ഒരുങ്ങിയത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. സാമൂതിരി ഭരണ കാലഘട്ടത്തിലെ ചാവേറുകളുടെയും മാമാങ്കത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്നത്. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിർമ്മിക്കുന്നത്.

എം പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രാചി തെഹ്ലാൻ, അനു സിത്താര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാർ. സിദ്ധിഖ്, തരുൺ അറോറ, സുദേവ് നായർ, മണികണ്ഠൻ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്യുതൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

Advertisement