പലർക്കും കാവ്യാ മാധവനോട് അസൂയയായിരുന്നു, മലയാളത്തിൽ ഇത്രയധികം അണ്ടർറേറ്റഡ് ആയ ഒരു നടി ഉണ്ടാകില്ല: കാവ്യയെ കുറിച്ച് വൈറൽ കുറിപ്പ്

317

ബാലതാരമായി മലയാള സിനിമയിലെത്തി പിന്നീട് നായികയായി മലയാള തനിമയുള്ള ശാലീന സൗന്ദര്യം ആയി എല്ലാ കാലത്തും വാഴ്ത്തപ്പെട്ട താരമായിരുന്നു കാവ്യാ മാധവൻ. നിരവധി ഹിറ്റ് സിനിമകളിൽ ബാലതാരമായി എത്തി ആരാധകരുടെ പ്രിയങ്കരിയായി മാറിയ കാവ്യ നായികയായി എത്തിയപ്പോഴും വമ്പൻ വരവേൽപ്പായിരുന്നു താരത്തിന് ലഭിച്ചത്.

ലാൽ ജോസ് ദിലീപ് ചിത്രമായ ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെയാണ് കാവ്യ നായികയായി അരങ്ങേറ്റം കുറിച്ചത്. തന്റെ സൗന്ദര്യം കൊണ്ടുമാത്രം കാവ്യ ആരാധക ഹൃദയങ്ങൾ കീഴടക്കിയിരുന്നു. വിടർന്ന കണ്ണുകളും ഇടതൂർന്ന് വളർന്ന നീളമുള്ള മുടിയും മൂക്കൂത്തി പോലെയുള്ള മറുകുമെല്ലാം കാവ്യയുടെ സൗന്ദര്യത്തിന്റെ പ്രത്യേകതകളായിരുന്നു.

Advertisements

ബാലതാരമായി സിനിമയിലെത്തിയ കാവ്യയുടെ വളർച്ച വളരെ വേഗമായിരുന്നു. സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ ദിലീപിന്റെ നായികയായി അരേങ്ങറ്റം കുറിച്ച കാവ്യ പിൽക്കാലത്ത് മലയാളത്തിലെ മുൻനിര നായികയായി വളർന്നു. ഇരുവരും ജോഡികളായിട്ടെത്തുന്ന സിനിമകൾ സൂപ്പർ ഹിറ്റായി മാറിയതോടെ ഈ കോംബോയിൽ നിരവധി ചിത്രങ്ങൾ പിറന്നു.

Also Read
തളർന്നു കിടപ്പായ ബാപ്പയും വീട്ടുജോലിക്കാരിയായ ഉമ്മയും, ചാന്തുപൊട്ട് ആണും പെണ്ണും കെട്ടവൻ എന്ന വിളിയിയും: റിയാസ് സലീമിന്റെ യഥാർത്ഥ ജീവിതം ഇങ്ങനെ

ഏറ്റവുമൊടുവിൽ കാവ്യ നായികയായി അഭിനയിച്ചതും ദിലീപിന്റെ സിനിമയിൽ തന്നെയാണ്. എല്ലാ കാലത്തും പാപ്പരാസികളുടെ ഇരയായിരുന്നു കാവ്യ മാധവൻ.നിരവധി സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചതിനൊപ്പം വ്യക്തി ജീവിതത്തിൽ അടുത്ത സൗഹൃദമുള്ളത് കൊണ്ട് നടൻ ദിലീപിന്റെ പേരിനൊപ്പം കാവ്യ ഏറെ കാലം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്നു.

കാവ്യാ മാധവൻ മറ്റൊരു വിവാഹം കഴിച്ചതോടെ അത് അവസാനിച്ചെങ്കിലും വിവാഹമോചിത ആയതോടെ വീണ്ടും സമാനമായ ആരോപണം വന്നു. ഒടുവിൽ കാവ്യാ മാധവനെ തന്നെ വിവാഹം കഴിച്ച് ദിലീപ് വിമർശകർക്കുള്ള മറുപടി നൽകുകയും ചെയ്തു. ദിലീപുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ നല്ലൊരു കുടുംബിനിയായി മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും അമ്മയായി കഴിയുകയാണ് കാവ്യ മാധവൻ.

ഇനി സിനിമയിലേക്കൊരു തിരിച്ച് വരവ് കാവ്യയ്ക്ക് ഉണ്ടോ എന്ന് അന്വേഷിക്കുകയാണ് ആരാധകർ. ഉടനെ ഉണ്ടാവില്ലെന്ന് നടിയോട് അടുത്ത വൃത്തങ്ങൾ മുൻപ് പറഞ്ഞിട്ടുണ്ടെങ്കിലും കാത്തിരിക്കാൻ ഒരുപാട് പേരുണ്ട്. മികച്ച ഒരു നർത്തകി കൂടിയായ കാവ്യ വർഷങ്ങളോളം സ്‌കൂൾ കലോൽസവത്തിൽ കലാതിലകപ്പട്ടം സ്വന്തമാക്കിയിരുന്നു. നൃത്ത ലോകത്തും താരം തന്റെ കഴിവ് തെളിയിച്ചിരുന്നു.

അതേ സമയം വെള്ളിത്തിരയിൽ സജീവമായ കാലത്തും അർഹിച്ചിരുന്ന അംഗീകാരം കാവ്യ മാധവന് ലഭിച്ചിട്ടുണ്ടോ എന്ന ചോദിച്ചാൽ ഇല്ലെന്നാണ് ആരാധകർ പറയുന്നത്. കാവ്യാ മാധലന്റെ ചില ആരാധികമാരുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പിലൂടെ ഇതേ കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണ്. അടുത്തിടെ കാവ്യയുടെ പേരിൽ നിരവധി ഫാൻസ് ക്ലബ്ബുകൾ രൂപം കൊണ്ടിരുന്നു.

Also Read
ആ സിനിമയും സംവിധായകനും ദിലീപിന്റെ കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റിച്ച് ഞെട്ടിച്ചു, സംഭവം ഇങ്ങനെ

അതിലൊന്ന് ആരാധികമാരുടേതാണ്. അവർക്ക് കാവ്യയെ കുറിച്ച് പറയാനുള്ള ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. സത്യമാണത് മലയാള സിനിമയിൽ ഇത്രയധികം അണ്ടർറേറ്റഡ് ആയ ഒരു നടി ഉണ്ടാകില്ല. ഒരു കാലത്ത് മലയാള സിനിമ എന്നാൽ കാവ്യ മാധവൻ കൂടിയായിരുന്നു. ഏതൊരു സിനിമയിലും നായികമാരെ ചിന്തിക്കുമ്പോൾ ആദ്യം വരുന്ന പേര് കാവ്യയുടേതായിരുന്നു.

എന്നിട്ടും പലരുടെയും അസൂയയുടെ ഭാഗമായി അവർ മികച്ച അംഗീകാരം നേടാതെ പോയി. വേണ്ട രീതിയിൽ കാവ്യ മാധവൻ എന്ന നായികയെ പല സംവിധായകർക്കും അവതരിപ്പിക്കാൻ കഴിഞ്ഞില്ല എന്നതും വേദനാജനകമാണ്. എങ്കിലും ഇന്നും കാവ്യ മാധവൻ എന്ന പേര് പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതാണ്.. എന്നുമാണ് കാവ്യയുടെ പെൺ ആരാധകരുടെ ഗ്രൂപ്പിൽ വന്ന കുറിപ്പിൽ വ്യ്തമാക്കുന്നത്.

Advertisement