ഒടുവിൽ വിവാഹ തീയതി വെളിപ്പെടുത്തി മൃദുല വിജയിയും യുവ കൃഷ്ണയും, സന്തോഷത്താൽ മതിമറന്ന് ആരാധകർ

66

മലയാളികളായ ടെലിവിഷൻ സീരിയൽ ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളാണ് നടൻ യുവ കൃഷ്ണയും നടി മൃദുല വിജയിയും. മികച്ച നിരവധി സീരിയലുകളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് മൃദുല വജയ്. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് യുവ കൃഷ്ണ. ഒരു അഭിനേതാവ് എന്നതിലുപരി ഒരു മജീഷ്യൻ കൂടിയാണ് യുവ കൃഷ്ണ.

ഇരുവരുടേയും വിവാഹ നിശ്ചയം അടുത്തിടെ കഴിഞ്ഞിരുന്നു. ഇവർ തമ്മിൽ പ്രണയവിവാഹം ആണോ എന്ന് ആശങ്കപ്പെട്ട് ആരാധകർ രംഗത്തെത്തിയിരുന്നു. ഇതിനു മറുപടിയായി മൃദുലയും യുവ കൃഷ്ണയും രംഗത്തെത്തിയിരുന്നു. തികച്ചും വീട്ടുകാർ തമ്മിൽ സംസാരിച്ചു ഉറപ്പിച്ച വിവാഹം ആണ് താങ്കളുടെ എന്നാണ് ഇരുവരും പറഞ്ഞത്. നടി രേഖ രതീഷ് മൂലമാണ് തങ്ങളുടെ വിവാഹം നടക്കുന്നതെന്നും രണ്ടുപേരെയും ഒന്നിപ്പിച്ചത് രേഖ ആണെന്നും ഇരുവരും പറഞ്ഞിരുന്നു.

Advertisements

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ഇരുവരും. ഇവർ തമ്മിലുള്ള ഒത്തുകൂടലിന്റെ ചിത്രങ്ങൾ എല്ലാം തന്നെ ഇൻസ്റ്റാഗ്രാം പേജിലൂടെ മൃദുല പങ്കുവയ്ക്കാറുണ്ട്. ഇതിനെല്ലാം മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.
വിവാഹ നിശ്ചയത്തിനു ശേഷം ഇരുവരും ഒന്നിച്ചെത്തിയ ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാർ മാജിക് എന്ന പരിപാടി വൈറലായി മാറിയിരുന്നു.

ജൂലൈയിൽ ഇരുവരുടെയും വിവാഹം ഉണ്ടാകുമെന്ന് ഇവർ നേരത്തെ പറഞ്ഞിരുന്നു. വിവാഹസാരി മൃദുല സ്വയമേ ഡിസൈൻ ചെയ്യുന്നതിനെക്കുറിച്ച് വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഒരു സന്തോഷ വാർത്തയാണ് പുറത്തുവരുന്നത്. വിവാഹ തീയതി തീരുമാനിച്ച മൃദുലയും യുവ കൃഷ്ണയും സേവ് ദ ഡേറ്റ് ഫോട്ടോ ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ആക്കി ഇട്ടിരിക്കുകയാണ്.

ജൂലൈ എട്ടിനാണ് ഇരുവരുടെയും വിവാഹം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വളരെ ചെറിയ രീതിയിൽ ആയിരിക്കും തങ്ങളുടെ വിവാഹം എന്നാണ് മൃദുലയും യുവ കൃഷ്ണയും പറയുന്നത്. ഏതായാലും സന്തോഷത്തിലായ ആരാധകർ ആശംകളുമായി ഇപ്പോഴെ രംഗത്തെത്തിയിരിക്കുകയാണ്.

2015 മുതൽ സീരിയൽ അഭിനയരംഗത്ത് സജീവമായി തുടരുന്ന താരമാണ് മൃദുല വിജയ്. മലയാളത്തിൽ മാത്രമല്ല തമിഴിലും താരത്തിന് ആരാധകർ ഏറെയാണ്. സ്റ്റാർ മാജിക് പ്രോഗ്രാമിൽ മറ്റുള്ളവരെ അനുകരിക്കുന്ന താരത്തിന് വീഡിയോ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്.

Advertisement