കരഞ്ഞ് കാലുപിടിച്ച് കൂടെപ്പോരുന്നോയെന്ന് ചോദിച്ചപ്പോൾ ഇങ്ങ് പോരുകയായിരുന്നു അപർണ: പ്രണയ വിവാഹത്തെ കുറിച്ച് ജീവ

313

സൂര്യ മ്യൂസിക്കിലൂടെ തന്റെ കരിയർ ആരംഭിച്ച് പിന്നീട് അവതാരക സങ്കൽപ്പങ്ങളെമാറ്റിമറിച്ച വ്യക്തിയാണ് ജീവ. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനും താരവുമായി മാറിയ ജീവ
പിന്നീട് സരിഗമപ എന്ന റിയാലിറ്റിഷോയിലൂടെ കൂടുതൽ പ്രശസ്തനായി.

സൂര്യ മ്യൂസിക്കിൽ കോ ആങ്കർ ആയി എത്തിയപ്പോഴായിരുന്നു ജീവയും അപർണ്ണയും കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതും. ഖത്തർ എയർവേസിൽ കാബിൻ ക്രൂവാണ് അപർണ തോമസ്. സോഷ്യൽ മീഡിയകളിൽ ഏറെ ആരാധകരുള്ള വ്യക്തി കൂടിയാണ് ജീവയും അപർണയും.

Advertisements

മികച്ച പ്രതികരണമാണ് എപ്പോവും ജീവയും ഭാര്യ അപർണയും വയ്ക്കുന്ന ചിത്രങ്ങൾക്ക് ലഭിക്കാറുള്ളതും
സൂര്യ മ്യൂസിക്കിൽ കോ ആങ്കറായി വന്നതാണ് അപർണ. ജീവിതത്തിലെ ഷോയും ഒരുമിച്ച് ചെയ്യാനായി തീരുമാനിക്കുകയായിരുന്നു ഞങ്ങളെന്നായിരുന്നു ജീവ പറഞ്ഞത്.

കൂടെപ്പോരുന്നോയെന്ന് ചോദിച്ചപ്പോൾ ഇങ്ങ് പോരുകയായിരുന്നു അപർണ. അമ്മാതിരിയായിരുന്നു ചോദ്യം കരഞ്ഞ് കാലുപിടിക്കുകയായിരുന്നു താനെന്നായിരുന്നു ജീവയുടെ കമന്റ്. ആ ചോദ്യം കേട്ടപ്പോൾ പോരുന്നോയെന്ന് ചോദിച്ചപ്പോൾ ഞാനിങ്ങ് പോന്നൂയെന്നായിരുന്നു അപർണ്ണ പറഞ്ഞത്.

വിവാഹ ശേഷമുള്ള ആദ്യത്തെ ഓണം ബാംഗ്ലൂരിലായിരുന്നു. പിന്നീടൊക്കെ ചാനലിനൊപ്പമായാണ് ആഘോഷങ്ങളെല്ലാം. അഭി നേതാവുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് ജീവ പറഞ്ഞിരുന്നു. മമ്മൂട്ടി ചിത്രമായ ദി പ്രീസ്റ്റിൽ അഭിനയിച്ചിരുന്നു.

അവതാരകയും അഭിനേത്രിയുമായി തിളങ്ങിയിട്ടുണ്ട് അപർണ. ജെയിംസ് ആൻഡ് ആലീസ് ഉൾപ്പടെയുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് അപർണ. അടുത്തിടെയായിരുന്നു താരം യൂട്യൂബ് ചാനൽ തുടങ്ങിയത്.

മേക്കപ്പിനെക്കുറിച്ചും സൗന്ദര്യം നിലനിർത്തുന്നതിനായി താനുപയോഗിക്കുന്ന പ്രൊഡക്ടുകളെക്കുറിച്ചുമെല്ലാം അപർണ്ണ പറഞ്ഞിരുന്നു.ഇടയ്ക്ക് ജീവയും അപർണ്ണയ്ക്കൊപ്പം ചാനലിൽ എത്തിയിരുന്നു.വ്യത്യസ്തമായ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായും അപർണ എത്താറുണ്ട്.

Advertisement