വിവാഹ ജീവിതത്തിൽ രാശിയില്ല ദൈവം എനിക്ക് അത് വിധിച്ചിട്ടുള്ളതല്ല, ഇപ്പോൾ 47 വയസ്സായി, ജീവിക്കാൻവേണ്ടി അങ്ങനെ ചെയ്യാനും റെഡിയാണ്: ചാർമിള

3842

ബാല താരമായി തമിഴിൽ സിനിമയിൽ തുടങ്ങി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നടിയായി മാറിയ താരമായിരുന്നു ചാർമ്മിള. സിബി മലയിൽ ലോഹിതദാസ് കൂട്ടുകെട്ടിൽ 1991 ൽ പുറത്തിറങ്ങിയ ധനം എന്ന മോഹൻലാൽ ചിത്രത്തിലൂടെ ആയിരുന്നു ചാർമിള മലയാള സിനിമയിലേക്ക് നായികയായി അരങ്ങേറിയത്. പിന്നീട് കാബൂളിവാല അടക്കമുള്ള നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ പ്രിയ നടിയായി ചാർമിള മാറി.

മലയാളത്തിന് പുറമേ തമിഴും തെലുങ്കുമടക്കമുള്ള തെന്നിത്യൻ സിനിമകളിൽ തിളങ്ങി നിന്ന ചാർമ്മിള തെന്നിന്ത്യ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി കൂടിയാണ്. അതേ സമയം പ്രണയവും പ്രണയതകർച്ചയും വിവാഹങ്ങളും വിവഹ മോചനങ്ങളും ഒക്കെയായി ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടായപ്പോൾ അഭിനയത്തിൽ നിന്നും ചാർമിള വിട്ടു നിന്നിരുന്നു.

Advertisements

നീണ്ട ഇടവേളയ്ക്ക് ശേഷം തിരികെ എത്തിയെങ്കിലും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ താരത്തിനായില്ല.
വ്യക്തി ജീവിതത്തിലെ തിരിച്ചടികളായിരുന്നു നടിയുടെ കരിയറിനെ പ്രതീകൂലമായി ബാധിച്ചത്. അഭിനയത്തിന് പുറമെ നർത്തകി കൂടിയായ താരം സ്റ്റേജ് ഷോകളിലും സജീവ സാന്നിധ്യമായിരുന്നു.

Also Read
മഞ്ജു ആവശ്യപ്പെട്ടത് മീനാക്ഷിയെ ഡാൻസ് പഠിപ്പിക്കണമെന്ന്, അവിടെ ചെന്നപ്പോൾ ടീച്ചറെ ഞാനും ഒന്ന് നോക്കട്ടെയെന്ന്, പിന്നെ സംഭവിച്ചത് ഇങ്ങനെ: ഗീത പത്മകുമാർ പറയുന്നു

സിനിമയിൽ തിളങ്ങി നിൽക്കുന്ന കാലത്ത് 1995 ൽ കിഷോർ സത്യയെ വിവാഹം കഴിക്കുകയും നാല് വർഷങ്ങൾക്ക് ശേഷം ഇരുവരും വിവാഹബന്ധം വേർപ്പെടുത്തുകയും ചെയ്തു. പിന്നീട് 2006 ൽ എഞ്ചിനീയർ രാജേഷിനെ വിവാഹം ചെയ്ത ചാർമിള 2016 ൽ രാജേഷിന് നിന്നും വിവാഹ മോചനം നേടി. ഒരുകാലത്ത് വെള്ളിത്തിരയിൽ തിളങ്ങി നിന്നെങ്കിലും ജീവിതത്തിൽ താരം നേരിട്ടത് വലിയ പരാജയങ്ങളായിരുന്നു.

ഇപ്പോഴിതാ വിവാഹ ജീവിതം തനിക്ക് വിധിച്ചിട്ടുള്ളതല്ല എന്ന് പറയുകയാണ് ഇപ്പോൾ നിട്. ഒരു മാധ്യമത്തിന് അുവദിച്ച അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. നല്ല സിനിമകളിലൂടെ പ്രേക്ഷക പ്രീതി നേടിയ തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അഡൽറ്റ് ചിത്രങ്ങളിൽ അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്ന് താരം പറയുന്നു.

അഭിനയിക്കാനുള്ള കഴിവ് ദൈവം തന്നെങ്കിലും വിവാഹത്തിന്റെ പിന്നാലെ പോയതോടെ തനിക്കത് നഷ്ടപ്പെടുകയായിരുന്നു. തനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ് അതാണ്. ദൈവം അറിയാതെ നമ്മുടെ ആരുടെയും ജീവിതത്തിൽ ഒന്നും സംഭവിക്കില്ല. കുറേ പേർക്ക് നല്ല കാര്യങ്ങൾ സംഭവിക്കും.

കുറേ പേർക്ക് മോശം കാര്യങ്ങളും. എനിക്ക് വിവാഹ ജീവിതത്തിൽ രാശിയില്ല. അതാണ് സത്യം. ദൈവം എനിക്ക് അത് വിധിച്ചിട്ടുള്ളതല്ല. എന്നിട്ടും അതിന്റെ പിന്നാലെ വീണ്ടും വീണ്ടും പോയത് എന്റെ തെറ്റാണ്. ആദ്യത്തെ ദുരനുഭവത്തിൽ നിന്ന് തന്നെ വിവാഹവും കുടുംബ ജീവിതവും വേണമെന്ന് ഞാൻ തീരുമാനിക്കേണ്ടത് ആയിരുന്നു.

അഭിനയിക്കാൻ ദൈവം കഴിവ് തന്നു. അതിൽ ശ്രദ്ധികാതെ ഇതിന് പുറകേ പോയതാണ് എന്റെ തെറ്റ്. ഇനി ഒരിക്കലും ആ തെറ്റ് ഞാൻ ആവർത്തിക്കില്ല. ചിലർക്ക് കുടുംബ ജീവിതം നന്നാകും. പക്ഷേ ആ പ്രൊഫഷനിൽ ശോഭിക്കില്ല. ദൈവം എനിക്കൊരു നല്ല പ്രൊഫഷൻ തന്നു. നല്ല സിനിമകൾ തന്നു. ആ സമയത്ത് ഞാൻ കുടുംബ ജീവിതം തേടി പോയത് എന്റെ തെറ്റ് തന്നെയാണെന്ന് ചാർമിള പറയുന്നു.

Also Read
എത്രകാലം താൻ മിണ്ടാതിരിക്കണം, വെറും ഷിറ്റ് ആണ് നിങ്ങളെല്ലാം: ലൗഡ് സ്പീക്കർ പരിപാടിക്ക് എതിരെ ആഞ്ഞടിച്ച് എസ്തർ അനിൽ

ഇപ്പോൾ 47 വയസ്സായി. സിനിമയിൽ അമ്മയാകാനും അമ്മൂമ്മയാകാനും മടിയില്ലെന്നാണ് താരം പറയുന്നത്.
1991ലാണ് ധനം എന്ന ചിത്രത്തിലൂടെ ചാർമിള മലയാളത്തിൽ അരങ്ങേറിയത്. മോഹൻലാലായിരുന്നു നായകൻ. പിന്നീട് അങ്കിൾബൺ, കേളി, പ്രിയപ്പെട്ട കുക്കു, കാബൂളിവാല, കമ്‌ബോളം, കടൽ, രാജധാനി തുടങ്ങി 2005 വരെ സജീവമായിരുന്നു. അടുത്തിടെ വിക്രമാദിത്യൻ എന്ന ചിത്രത്തിൽ അമ്മ വേഷത്തിൽ ചാർമിള അഭിനയിച്ചിരുന്നു.

Advertisement