മലയാളി എന്ന് എന്നെ വിളിക്കരുത് ആ വിളി എനിക്ക് ഇഷ്ടമല്ല, ഞാൻ തമിഴത്തിയാണ്: അന്ന് സായ് പല്ലവി തുറന്നടിച്ച് പറഞ്ഞത്

112

അൽഫോൺസ് പുത്രൻ നിവിൻ പോളിയെ നായകനാക്കി സംവിധാനം ചെയ്ത പ്രേമം എന്ന സൂപ്പർ ഹിറ്റ് മലയാള ചിത്രത്തിലൂടെ ആണ് സായ് പല്ലവി സിനിമാ ലോകത്ത് എത്തിയത്. ആ ഒറ്റ സിനിമ കണ്ട് തന്നെ മലയാളികളുടെ മനം കീഴടക്കിയ നായികയാണ് സായി പല്ലവി.

ഈ സിനിമയിലെ മലർ മിസ്സ് എന്ന കഥാപാത്രത്തിലൂടെ ആണ് നടി അതി പ്രശസ്ത ആയതും. അതിനാൽ തന്നെ സായ് പല്ലവി മലയാളി ആണെന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു. എന്നാൽ തന്നെ ആരും മലയാളി എന്നു വിളിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് സായ് പല്ലവി അന്ന പറഞ്ഞത് ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.

Advertisements

മലയാള സിനിമ ചെയ്തത് കൊണ്ട് മലയാളി ആകുമോ? ഞാൻ തമിഴത്തിയാണ് എന്നായിരുന്നു സായി പല്ലവി അന്ന് പറഞ്ഞത്. നേരത്തെ ഒരു തെലുങ്ക് സിനിമാ പ്രമോഷന്റെ ഭാഗമായി എത്തിയ സായ് പല്ലവിയെ മലയാളിയെന്ന് വിളിച്ചതാണ് അവരെ പ്രകോപിപ്പിച്ചത്.

Also Read
ആദ്യ പ്രണയ വിവാഹം പരാജയം, രണ്ടാമത് വിവാഹം ചെയ്തത് ടെലിവിഷന്‍ അവതാരകനെ, അതും തകര്‍ന്നു, നടി സീതയുടെ ജീവിതം ഇങ്ങനെ

ചടങ്ങിനിടെ ഒരാൾ മലയാളിയെന്ന് സായ് പല്ലവിയെ വിളിച്ചു. എന്നാൽ അത് സായ് പല്ലവിക്ക് ഇഷ്ടമായില്ല. താൻ മലയാളിയല്ലെന്നും തമിഴ്‌നാട്ടുകാരി ആണെന്നും സായ് പല്ലവി പറഞ്ഞതായി തെലുങ്ക് മാധ്യമങ്ങൾ ആയിരുന്നു ആദ്യം റിപ്പോർട്ട് ചെയ്തത്.

പിന്നീട് അത് സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിക്കുകയായിരുന്നു. താൻ ജനിച്ചു വളർന്നത് കോയമ്പത്തൂർ ആണെന്നും ദയവ് ചെയ്ത് തന്നെ മലയാളിയെന്ന് മുദ്ര കുത്തരുതെന്നുമാണ് സായ് പല്ലവി പറഞ്ഞത്.

അത സമയം അടുത്തിടെ സായി പല്ലവിയുടെ പേരിൽ മറ്റൊരു ഗോസ്സിപ് ഉണ്ടായിരുന്നു. തമിഴ് യുവ നടനുമായി പ്രണയത്തിൽ ആണെന്നും അദ്ദേഹം കല്യാണം കഴിഞ്ഞ ആളാണെന്നും ആയിരുന്നു ആ വാർത്ത.

മലയാള സിനിമയിലൂടെ അരങ്ങേറി മലയാളികളുടെ മനം കവർന്ന തമിഴ് സുന്ദരിയെ പറ്റി ഈ വാർത്ത പരന്നതോടെ അതാര് എന്ന ചോദ്യവുമായി ഒട്ടേറെ പേർ തിരഞ്ഞെങ്കിലും പേരു വെളിപ്പെട്ടിട്ടില്ല. ഉടൻ ഇവർ വിവാഹിതരാകുമെന്നു വരെ റിപ്പോർട്ടുകൾ വന്നിരുന്നു.

ചിത്രമാല എന്ന തമിഴ് മാഗസിൻ തുടങ്ങിവെച്ച സായിയുടെ പ്രണയ വാർത്ത പിന്നീട് പ്രമുഖ മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു. അതേ സമയം വിവാഹമേയില്ല, തനിക്ക് മാതാപിതാക്കളെ നന്നായി നോക്കണം എന്ന് ട്വിറ്ററിലൂടെ പ്രഖ്യാപിച്ച നടിക്ക് വന്ന മനം മാറ്റം ഓർത്ത് ആരാധകർ മൂക്കിൽ വിരൽ വെച്ച് പോയിരുന്നു.

Also Read
പിരിയാമെന്ന് തന്നെ വിചാരിച്ചു, അര്‍ജുന് ഒരുപാട് വേദനയോടെ ബ്രേക്കപ്പ് മെസ്സേജ് വരെ അയച്ചിരുന്നു, പ്രണയകാലത്തുണ്ടായ വഴക്കിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ദുര്‍ഗ കൃഷ്ണ

മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും മിന്നിതിളങ്ങിയ താരസുന്ദരി ഇപ്പോൾ തെന്നിനത്യൻ സിനിമയിലെ സൂപ്പർ നായികയാണ്. പ്രേമത്തിന് പിന്നാലെ കലി, അതിരൻ തുടങ്ങിയ മലയാള സിനിമകളിലും സായി പല്ലവി നായികയായി എത്തിയിരുന്നു.

മികച്ച നർത്തകി കൂടിയായ സായി പല്ലവിയുടെ സിനിമയിൽ നൃത്ത രംഗങ്ങളും വൈറലാണ്. ധനുഷിന് ഒപ്പം ഉള്ള റൗഡി ബേബി ഒക്കെ സോഷ്യൽ മീഡിയയിൽ തംരംഗം തീർത്തിരുന്നു.

Advertisement