ആരും പിന്തുണച്ചിരുന്നില്ല, വിവാഹത്തിന് ശേഷം ഒറ്റക്ക് ഇരുന്ന് കരയുമായിരുന്നു, ആ വേദന മനസ്സിൽ നിന്നും പോകില്ല: തുറന്നു പറഞ്ഞ് അനന്യ

811

അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായി മാറിയ മലയാളി താരമാണ് അനന്യ. ആയില്യ എന്നായിരുന്ന താരത്തിന്റെ യഥാർത്ഥ പേര് സിനിമയിൽ എത്തിയപ്പോഴാണ് മാറ്റി അനന്യ എന്നാ്കകിയത്.

മലയാളത്തിൽ മാത്രമല്ല തമിഴിലും സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള അനന്യ തനിക്ക് സിനിമയിൽ ഏത് തരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാൻ കഴിയുമെന്ന് ഇതിനകം തന്നെ തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്. അഭിനയത്തിന് പുറമെ നൃത്തപരിപാടികളിലും താരം സജീവമായിരുന്നു. മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചതും.

Advertisements

വിവാഹ ശേഷവും താരം അഭിനയ രംഗത്ത് സജീവമാണ്. എന്നാൽ താരത്തിന്റെ വിവാഹം വൻ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. ഇപ്പോഴിതാ അനന്യ വിവാഹത്തിന് ശേഷം നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വിവാഹവുമായി ബന്ധപ്പെട്ടുകൊണ്ട് മാതാപിതാക്കളെ എതിരാക്കിയതിൽ പശ്ചാത്താപം അല്ല മറിച്ചു സങ്കടമാണെന്നാണ് അനന്യ പറയുന്നത്.

Also Read
ഞാൻ അഡ്ജസ്റ്റ് ചെയ്യുന്ന ആളായത് കൊണ്ട് കുഴപ്പമില്ലായിരുന്നു: വിക്കിയെ പരിചയപ്പെട്ട വിമാന യാത്രയെ കുറിച്ചും പ്രണയത്തെ കുറിച്ചും നിത്യ ദാസ്

ആ വേദന മനസ്സിൽ നിന്നും പോകില്ല. ഒറ്റക്ക് ഇരിക്കുന്ന അവസരങ്ങളിൽ കരച്ചിൽ വരും. അച്ഛനെയും അമ്മയെയും ധിക്കരിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ ആരും പിന്തുണച്ചിരുന്നില്ല. അച്ഛനെയും അമ്മയെയും കാണണം എന്നുള്ളപ്പോൾ കുടുംബത്തിൽ പോകാറുണ്ട്. എങ്കിലും ചില പ്രയാസങ്ങൾ തങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ട്.

ഒരിക്കൽ മുറിഞ്ഞത് കൂട്ടിയോജിപ്പിക്കാൻ സമയം വേണ്ടി വരുമല്ലോ. ഭാവിയിൽ എല്ലാം പരിഹരിക്കപ്പെടും എന്ന വിശ്വാസത്തിലാണ്. ആഞ്ജനേയന് മറ്റൊരു ബന്ധം ഉണ്ടായിരുന്നതായി വീട്ടുകാർക്ക് അറിയാമായിരുന്നു. ഇക്കാര്യം താൻ അമ്മയോട് പറഞ്ഞിരുന്നതാണ്. ആ സമയത്ത് നിയമപരമായി ആ ബന്ധം വേർപെടുത്തി കഴിഞ്ഞിരുന്നു.

അവസാന ചില പേപ്പർ വർക്കുകൾ മാത്രമായിരുന്നു ബാക്കിയാണ് ഉണ്ടായിരുന്നത്. അവർ ആദ്യം പിന്തണച്ചു എങ്കിലും പിന്നീട് ഈ ബന്ധത്തിന് എതിരാകാൻ കാരണം പുറത്തുനിന്നും അദ്ദേഹത്തെ കുറിച്ച് കിട്ടിയ വിവരങ്ങൾ ആണ്. ഒരിക്കലും ദുരൂഹതകൾ നിറഞ്ഞ വ്യക്തിയല്ല ആഞ്ജനേയൻ.

അദ്ദേഹത്തിന്റെ പൂർവ്വ ജീവിതത്തെക്കുറിച്ചു മനസിലാക്കിയിട്ടാണ് താൻ അദ്ദേഹവുമായി വിവാഹിതയായതതെന്നും അനന്യ പറയുന്നു. അതേ സമയം രവി കെ ചന്ദ്രൻ ഛായാഗ്രഹണവും സംവിധാനം നിർവ്വഹിക്കുന്ന ഭ്രമം ആണ് അനന്യയുടെ പുതിയ മലയാള ചിത്രം. പൃഥ്വിരാജ് സുകുമാരൻ, ഉണ്ണി മുകുന്ദൻ, മംമ്ത മോഹൻദാസ് എന്നിവരാണ് ഭ്രമത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.

Also Read
പുതിയ സന്തോഷ വാർത്ത പങ്കുവെച്ച് നടി ഉമാ നായർ, ആഹ്ലാദം അടക്കാനാവാതെ ആരാധകർ

Advertisement