അപ്‌സരയുടെ എവിക്ഷനില്‍ ഞെട്ടി ആരാധകര്‍, ബിഗ് ബോസില്‍ നിന്നും പുറത്തായത് ഈ കാരണങ്ങളാല്‍

350

മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസണ്‍ ആറ് വിജയകരമായി മുന്നോട്ട് കുതിക്കുകയാണ്. 19 മത്സരാര്‍ത്ഥികളുണ്ടായിരുന്ന ഷോയില്‍ നിന്നും ഒത്തിരി മത്സരാര്‍ത്ഥികളാണ് ഇതിനോടകം പുറത്തായത്.

Advertisements

മത്സരാര്‍ത്ഥികളിലൊരാളായ അപ്‌സര കഴിഞ്ഞ ദിവസം ഷോയില്‍ നിന്നും പുറത്തായിരുന്നു. ഓരോ ടാസ്‌കുകളും ശ്രദ്ധയോടെ പൂര്‍ത്തിയാക്കുന്ന അപ്‌സര ഷോയില്‍ നിന്നും പുറത്തായത് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.

Also Read:ആ സമയത്ത് മമ്മൂക്കയെ ചെറിയ ശബ്ദം പോലും ഇറിറ്റേറ്റ് ചെയ്യും, ലാല്‍ തമാശയും പറഞ്ഞിരിക്കും, മലയാള സിനിമയിലെ താരരാജാക്കന്മാരെ കുറിച്ച് സിദ്ധിഖ് പറയുന്നത് കേട്ടോ

ആരുടെ മുഖത്ത് നോക്കിയും എതിരഭിപ്രായം തുറന്നുപറയാന്‍ അപ്‌സരയ്ക്ക് യാതൊരു മടിയുമില്ലായിരുന്നു. അവാസന നിമിഷം വരെ അപ്‌സര ഷോയിലുണ്ടാവുമെന്ന് ഉറപ്പിച്ചിരുന്ന ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു അപ്‌സരയുടെ എവിക്ഷന്‍.

ഷോ ആരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ക്യാപ്റ്റനായ അപ്‌സര വെസ്റ്റ് ക്യാപ്റ്റന്‍ എന്ന ടാഗും സ്വന്തമാക്കിയിരുന്നു. പിന്നീടുള്ള ഓരോ ആഴ്ചയിലും തന്റെ ഗ്രാഫ് ഉയര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നു അപ്‌സര. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയില്‍ ആളുകള്‍ എത്തിയതോടെയാണ് അപ്‌സരയ്ക്ക് പ്രേക്ഷക ശ്രദ്ധ നഷ്ടപ്പെട്ട് തുടങ്ങിയത്.

Also Read:ആ നടന്‍ അമ്മയുടെ പ്രസിഡന്റാവാണം, ജനറല്‍ സെക്രട്ടറിയാവാന്‍ യോഗ്യന്‍ കുഞ്ചാക്കോ ബോബന്‍, മനസ്സുതുറന്ന് ഇടവേള ബാബു

അടുത്തിടെ റസ്മിന്‍ പുറത്തായപ്പോള്‍ റസ്മിന് മുമ്പ് അപ്‌സരയാണ് പുറത്തായതെന്ന് പറഞ്ഞുകൊണ്ട് അപ്‌സരയുടെ ഭര്‍ത്താവ് ആല്‍ബി ഫ്രാന്‍സിസ് ബിഗ് ബോസ് ഗ്രൂപ്പില്‍ ഇട്ട പോസ്റ്റ് പ്രേക്ഷകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. ഇത് വോട്ടിങ്ങിനെയും കാര്യമായി തന്നെ ബാധിച്ചു.

Advertisement