ആരാധകരുടെ കാത്തിരിപ്പിന് അവസാനം, മോഹന്‍ലാലിന്റെ റാമിന്റെ റിലീസ് വിവരങ്ങള്‍ പുറത്ത്

93

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. വര്‍ഷങ്ങളോളമായി മലയാള സിനിമയില്‍ നായകനായി തിളങ്ങുന്ന താരം മലയാള സിനിമയിലെ താരാജാവാണെന്ന് തന്നെ പറയാം. ഒത്തിരി ചിത്രങ്ങളാണ് ഇനിയും താരത്തിന്റേതായി പുറത്തുവരാനിരിക്കുന്നത്.

Advertisements

അതിലൊന്നാണ് റാം. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്കായി ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഏറെ നീണ്ടുപോയത് ആരാധകരെ വിഷമിപ്പിച്ചിരുന്നു.

Also Read:അപ്‌സരയുടെ എവിക്ഷനില്‍ ഞെട്ടി ആരാധകര്‍, ബിഗ് ബോസില്‍ നിന്നും പുറത്തായത് ഈ കാരണങ്ങളാല്‍

എന്നാല്‍ ഇപ്പോഴിതാ ആരാധകരെ സന്തോഷത്തിലാഴ്ത്തുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. റാം 2024ല്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് വിവരം. റാം രണ്ട് ഭാഗങ്ങളിലായാണ് ജിത്തു ജോസഫ് ഒരുക്കിയിരിക്കുന്നത്.

ആദ്യ ഭാഗം 2024 ക്രിസ്മസ് റിലീസായി എത്തുമെന്നാണ് വിവരം. ചിത്രം ക്രിസ്മസ് റിലീസായി എത്തിക്കാനുള്ള ആലോചനയിലാണെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് രമേഷ് പിള്ള വ്യക്തമാക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രാഹണം ലതീഷ് കുറുപ്പാണ്.

Also Read:ആ നടന്‍ അമ്മയുടെ പ്രസിഡന്റാവാണം, ജനറല്‍ സെക്രട്ടറിയാവാന്‍ യോഗ്യന്‍ കുഞ്ചാക്കോ ബോബന്‍, മനസ്സുതുറന്ന് ഇടവേള ബാബു

സംഗീത സംവിധാനം വിഷ്ണു ശ്യാമാണ് നിര്‍വഹിക്കുന്നത്. ഈ വര്‍ഷം തന്നെ പുറത്തെത്തുന്ന മോഹന്‍ലാല്‍ ചിത്രമാണ് എമ്പുരാന്‍. ലൂസിഫര്‍ എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാംഭാഗമാണ് എമ്പുരാന്‍. പൃഥ്വിരാജാണ് ചിത്രത്തിന്റെ സംവിധായകന്‍.

Advertisement