വീണ്ടും വിവാഹമോ ? ; നടി മീരാ വാസുദേവന് നേരെ വിമര്‍ശനം

109

കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് മീരാ വാസുദേവന്‍. നേരത്തെ സിനിമകളിലും മീര അഭിനയിച്ചിരുന്നു. ഈ അടുത്തായിരുന്നു മീരയുടെ വിവാഹം. ചായഗ്രഹകന്‍ വിപിന്‍ പുതിയഗമാണ് മീരയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. 

നടി തന്നെയാണ് തന്റെ വിവാഹ കാര്യം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. ഇരുവരും അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു. എന്നാല്‍ വിവാഹവാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ നിരവധി വിമര്‍ശനമാണ് മീരയ്ക്കു നേരെ ഉയരുന്നത്.

Advertisements

നടിയുടെ രണ്ട് വിവാഹവും, വിവാഹ മോചനവും ചേര്‍ത്തുകൊണ്ടുള്ള കമന്റും ഇതിനു താഴെ വരുന്നുണ്ട്. അതുപോലെ നടിക്ക് 42 വയസ് ആണെന്നും വിപിന് മീരേക്കാള്‍ പ്രായം കുറവാണെന്നും സോഷ്യല്‍ മീഡിയ കണ്ടെത്തി. ഇരുവരുടെ വിവാഹ ചിത്രത്തിന് താഴെയാണ് ഇത്തരം കമന്റുകള്‍ വരുന്നത്.

 കഴിഞ്ഞ ദിവസം ആയിരുന്നു വിവാഹ ചിത്രം പങ്കുവെച്ചുകൊണ്ട് താരം ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചത്. പിന്നാലെ ആശംസ അറിയിച്ച് നിരവധി പേരാണ് എത്തിയത്.

 

Advertisement