ഗർഭിണിയാണോയെന്ന് ബഷീർ ബഷിയുടെ രണ്ടാം ഭാര്യ മഷൂറയോട് ആരാധകർ, താരം കൊടുത്ത മറുപടി കേട്ടോ

2510

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർഥിയായിരുന്നു ബഷീർ ബഷി. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന ബഷീർ ബഷി ബിഗ് ബോസിൽ വന്നതിനു ശേഷമാണു ആരാധക പ്രീതി ലഭിക്കുന്നത്. രണ്ട് ഭാര്യമാരുണ്ട് എന്നതിന്റെ പേരിൽ വിമർശനം നേരിട്ടെങ്കിലും ഇപ്പോൾ മൂവരോടും ആരാധക പ്രീതി വർധിച്ചിട്ടുണ്ട്.

ബിഗ് ബോസ് ആദ്യ സീസൺ കണ്ടവർക്കെല്ലാം സുപരിചിതനാണ് ബഷീർ ബഷി. ഈ പരിപാടിക്ക് പിന്നാലെയായാണ് അദ്ദേഹത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കിയതും. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചെല്ലാം അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. രണ്ട് വിവാഹം ചെയ്യാനുണ്ടായ കാരണങ്ങളെക്കുറിച്ചും അതിന് ശേഷമുള്ള അനുഭവങ്ങളെക്കുറിച്ചുമൊക്കെ താരം വാചാലനായിരുന്നു.

Advertisements

രണ്ട് വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട് കടുത്ത വിമർശനമായിരുന്നു ബഷീറിനെതിരെ ഉയർന്നത്. ആദ്യഭാര്യയായ സുഹാനയുടെ സമ്മതത്തോടെയാണ് രണ്ടാമത് വിവാഹം ചെയ്തതെന്ന് ബഷീർ പറഞ്ഞിരുന്നു. രണ്ട് വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട് തന്നെ കളിയാക്കിയവർക്ക് കൃത്യമായ മറുപടിയും അദ്ദേഹം നൽകിയിരുന്നു.

തന്റെ കുടുംബ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളെല്ലാം ബഷീർ ബഷി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഭാര്യമാർക്ക് ഒപ്പം ഉള്ള ടിക്ക് ടോക്ക് വീഡിയോ അടക്കം ചെയ്തു മൂവരും സാമൂഹിക മാധ്യമങ്ങളിൽ താരങ്ങളും ആണ്. താരം ഒരുക്കിയ കല്ലുമ്മക്കായ എന്ന വെബ് സീരിസ് വമ്പൻ വിജയം ആയിരുന്നു.

രണ്ടാമത്തെ ഭാര്യയായ മഷൂറയുടെ യൂട്യൂബ് ചാനലിന് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുടുംബത്തിലെ വിശേഷങ്ങളെല്ലാം മഷൂറ ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ഒരു മില്യണിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ് മഷൂറയുടെ യൂ ട്യൂബ് ചാനൽ സബ്‌സ്‌ക്രൈബേർസ്. ബിഗ് ബോസിന് ശേഷം ബഷീറും മഷൂറയും സൂര്യ ജോഡിയിലും പങ്കെടുക്കാൻ എത്തിയിരുന്നു.

അടുത്തിടെയായിരുന്നു മഷൂറയുടെ പിറന്നാൾ ആഘോഷിച്ചത്. സർപ്രൈസൊരുക്കാനായി സുഹാനയും ബഷീറിന്റെ കൂടെയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായും മഷൂറ എത്തിയിരുന്നു. ആരാധകരുടെ സംശയങ്ങൾക്ക് എല്ലാം മഷൂറ മറുപടി നൽകുന്നുണ്ട്.

കാസർകോട് ശൈലിയിലുള്ള സംസാരമാണ് മഷൂറയുടെ പ്രധാന പ്രത്യേകത. സൂര്യ ജോഡിയിൽ ബഷീർ ബഷിക്കൊപ്പം മഷൂറയും മത്സരിച്ചിരുന്നു. മഷൂറ പറയുന്നതെന്താണെന്ന് മനസ്സിലാക്കാൻ ട്രാൻസ്ലേറ്റ് ചെയ്യാൻ ആളെ വേണമെന്നായിരുന്നു അവതാരകരും പറഞ്ഞത്. ഡാൻസിനോട് താൽപര്യമുണ്ടെന്നും അങ്ങനെയാണ് ബഷീറിനോട് ഷോയെക്കുറിച്ച് പറഞ്ഞതെന്നും മഷൂറ പറഞ്ഞിരുന്നു.

ഗർഭിണിയാണോ എന്ന് പലരും ചോദിക്കുന്നുണ്ട്. എന്നാൽ അല്ല, സൈഗു ബേബി തീരെ കുഞ്ഞല്ലേ. അവനെ ഒന്ന് കൊഞ്ചിച്ചു മതിയാകട്ടെ എന്നാണ് മഷൂറ ആരാധകരോട് പറയുന്നത്. ജീവിതത്തിലെ ഏറ്റവും മറക്കാൻ ആകാത്ത നിമിഷം മുതൽ ഏറ്റവും മോശമായ നിമിഷം വരെയും മഷൂറ സംസാരിക്കുന്നുണ്ട്. ജീവിതത്തിൽ മറക്കാൻ ആകാത്ത ഒരു നിമിഷം തന്റെ വിവാഹം ആണെന്നും ആ എടുത്ത തീരുമാനം ജീവിത്തിലെ ഏറ്റവും സുന്ദരമായ നിമിഷം ആയിരുന്നതായും മഷൂറ വ്യക്തമാക്കി. മഷൂറയുടെ മറുപടികളെല്ലാം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

അതേ സമയം, വിവാഹം കഴിഞ്ഞ നിമിഷമാണ് ജീവിതത്തിൽ ഏറ്റവും മറക്കാനാവാത്തതെന്ന് മഷൂറ പറയുന്നു. ആരാധകരായിരുന്നു ജീവിതത്തിൽ മറക്കാനാവാത്ത നിമിഷം ഏതാണെന്ന് ചോദിച്ചത്. ജീവിതത്തിലെ മികച്ച തീരുമാനങ്ങളിലൊന്ന് കൂടിയായിരുന്നു വിവാഹം.

മോശപ്പെട്ട നിമിഷങ്ങളൊന്നും ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്നുമായിരുന്നു മഷൂറ പറഞ്ഞത്. മഷൂറയെ കണ്ടുമുട്ടിയതിനെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമെല്ലാം ബഷീർ ബഷി നേരത്തെ പറഞ്ഞിരുന്നു. സുഹാനയോടായിരുന്നു മഷൂറയെക്കുറിച്ച് ആദ്യം പറഞ്ഞത്. തുടക്കത്തിൽ എതിർപ്പുകളായിരുന്നുവെങ്കിലും ബഷീർ ബഷിയുടെ തീരുമാനത്തെ സുഹാന പിന്തുണയ്ക്കുകയായിരുന്നു പിന്നീട്.

ആദ്യഭാര്യയുടെ സമ്മതത്തോടെയാണ് രണ്ടാമതും വിവാഹിതയായത്. രണ്ടുഭാര്യമാർക്കുമൊപ്പവുമായി സന്തുഷ്ട കുടുംബ ജീവിതമാണ് താൻ നയിക്കുന്നതെന്നും ഇത് കണ്ട് ആരും അനുകരിക്കരുതെന്നും എല്ലാവർക്കും ഇങ്ങനെയാവണമെന്നില്ലെന്നും ബഷീർ ബഷി പറഞ്ഞിരുന്നു.

ബിഗ് ബോസിൽ വെച്ചായിരുന്നു ബഷീർ ബഷി വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് ആദ്യം തുറന്നുപറഞ്ഞത്. മഷൂറ വന്നതിന് ശേഷം സുഹാനയോടുള്ള സ്നേഹത്തിന് ഒരു കുറവും കാണിച്ചിരുന്നില്ല. തുടക്കത്തിൽ വിഷമിച്ചുവെങ്കിലും പിന്നീട് അവളും തന്റെ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു. അവളുടെ പൂർണ്ണമായ സമ്മതത്തോടെയാണ് മഷൂറയെ വിവാഹം ചെയ്തതെന്നുമായിരുന്നു താരം പറഞ്ഞത്.

Advertisement