ബിജു മേനോനുമായുള്ള സ്‌ക്രീനിലെ പ്രണയം ജീവിതത്തിലും പകർത്തി, അമ്പരപ്പിക്കുന്ന യോഗാ അഭ്യാസങ്ങളും: നടി സംയുക്താ വർമ്മയുടെ വേറിട്ട ജീവിതം ഇങ്ങനെ

103

നല്ല ഇടതൂർന്ന തലമുടിയും ശാലീന സൗന്ദര്യവുമായി ബിഗ്‌സ്‌ക്രീനിലേക്കെത്തി പിന്നീട് മലയാള സിനിമ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയായ മാറിയ താരമാണ് സംയുക്ത വർമ്മ. തന്റെ ഇരുപതാമത്തെ വയസ്സിൽ ആണ് മലയാള സിനിമയിലേക്ക് സംയുക്ത ചേക്കേറിയത്.

കോഴിക്കോട് ബാലുശ്ശേരിക്കാരനായ രവി വർമ്മയുടെയും തിരുവല്ലക്കാരിയായ ഉമാ വർമ്മയുടെയും മകളായിട്ട് തൃശ്ശൂർ ജില്ലയിൽ 1979 നവംബർ 26നായിരുന്നു സംയുകതയുടെ ജനനം. ഒരു സഹോദരിയും താരത്തിന് ഉണ്ട്. തൃശ്ശൂർ ജില്ലയിലെ എൻഎസ്എസ് സ്‌ക്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സംയുക്ത തന്റെ ബിരുദം കരസ്ഥമാക്കിയത് അമ്മ പഠിച്ച അതെ കോളേജായ കേരള വർമ്മയിൽ നിന്ന് തന്നെയായിരുന്നു.

Advertisements

സംയുക്തയെ സംബന്ധിച്ചിടത്തോളം അമ്മ പഠിച്ച കോളേജും അമ്മയുടെ സഹപാഠികൾ അധ്യാപികമാരായ എത്തിയതും എല്ലാം തന്നെ ഒരു നവ്യാനുഭവമായിരുന്നു. ഒരു കാലത്ത് മലയാള സിനിമയിൽ മുൻനിര നായികയായി നിന്ന സംയുക്ത കേവലം നാല് വർഷം മാത്രമേ സിനിമയിൽ അഭിനയിച്ചിട്ടുള്ളു എന്നുള്ള കാര്യങ്ങൾ ഏവരെയും അതിശയിപ്പിക്കുന്ന ഒന്നാണ്.

എന്നാൽ ഇപ്പോൾ സംയുക്ത വർമ്മ തന്റെ ആദ്യ സിനിമയെ കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് വൈറലാവുന്നത്. ഒറ്റപ്പാലത്ത് വെച്ചാണ് സിനിമയുടെ ചിത്രീകരണം നടന്നത്. നല്ല കാറ്റ് വീശുന്ന അവിടെ നിന്നും പ്രത്യേകമായൊരു അനുഭൂതിയാണ് ലഭിച്ചിരുന്നത്. ഇപ്പോഴും ഒറ്റപ്പാലത്ത് കൂടി സഞ്ചരിക്കാൻ അതേ കാറ്റ് വീശിയടിക്കുന്നത് എനിക്ക് തോന്നാറുണ്ട്.

സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചിരുന്നവരെല്ലാം ഒരു കുടുംബാംഗങ്ങളെ പോലെയായിരുന്നു. ഇപ്പോഴും മറക്കാൻ കഴിയാത്ത അനുഭവങ്ങളാണത്. ലോഹിതദാസ് രചന നിർവഹിച്ച ചിത്രം സത്യൻ അന്തിക്കാടായിരുന്നു സംവിധാനം ചെയ്തത്. ജയറാമിന്റെ നായികയായിട്ടായിരുന്നു 1999 ൽ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിൽ സംയുക്ത വർമ്മയുടെ അരങ്ങേറ്റം.

തിലകൻ, കെപിഎസി ലളിത, സിദ്ദിഖ്, നെടുമുടി വേണു തുടങ്ങിയവരാണ് മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പിവി ഗംഗാധരൻ നിർമ്മിച്ച ഈ ചിത്രം കൽപക ഫിലിംസ് ആയിരുന്നു വിതരണത്തിനെത്തിച്ചത്.

അരങ്ങേറ്റ സിനിമ ആയിരുന്നെങ്കിലും ആദ്യ ചിത്രത്തിലെ തന്നെ പ്രകടനംആ വർഷത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം സംയുക്തയെ തേടി എത്തി. പതിനെട്ടോളം സിനിമകളിൽ ഈ കാലയളവിനുള്ളിൽ അഭിനയിച്ചു. നടി അവസാനം അഭിനയിച്ചത് 2002 ൽ പുറത്തിറങ്ങിയ തെങ്കാശി പട്ടണം എന്ന ചിത്രത്തിലായിരുന്നു.

നടൻ ബിജു മേനോനുമായിട്ടുള്ള വിവാഹം ആ വർഷം തന്നെയായിരുന്നു. പ്രണയ വിവാഹമായിരുന്നു ഇരുവരും തമ്മിൽ. മഴ, മേഘമൽഹാർ, തുടങ്ങിയ സിനിമകളിൽ പ്രണയജോഡികളായി അഭിനയിച്ച് ഇരുവരും ആ പ്രണയം ജീവിതത്തിലേക്കും പകർത്തുകയായിരുന്നു.

വിവാഹ ശേഷം സിനിമവിട്ട താരം കുടുംബിനിയായി കഴിയുകയാണ്. സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ യോഗാ വീഡിയോകളും മറ്റും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. അവയെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുമുണ്ട്.

Advertisement