നവ്യ നായര്‍ തമിഴിലേക്കോ ? വൈറലായി നടി പങ്കുവെച്ച ഫോട്ടോസ്

13

ഒരുകാലത്ത് അഭിനയിച്ചിരുന്ന പല നടിമാരും വിവാഹത്തോടെ പിന്നീട് കുടുംബത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. അത്തരത്തില്‍ ഉള്ള നിരവധി താരങ്ങളെ നമ്മുക്ക് അറിയാം. എന്നാല്‍ വിവാഹ ശേഷവും സിനിമയില്‍ സജീവമായി നില്‍ക്കുന്ന നടിമാര്‍ ആ കൂട്ടത്തില്‍ ഉണ്ട്.

Advertisements

ശക്തമായ തിരിച്ചുവരവ് നടത്തിയ താരങ്ങളെ നമുക്ക് അറിയാം. പറഞ്ഞുവരുന്നത് നടി നവ്യ നായരെ കുറിച്ച് ആണ്. ഒത്തിരി നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിച്ച താരം പിന്നീട് സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. പിന്നീട് നൃത്തത്തിലൂടെ നടി തിരിച്ചുവരവ് നടത്തി. രണ്ടാം വരവില്‍ സിനിമയിലും നവ്യ എത്തി.

ഇപ്പോഴിതാ സാരിയിലുള്ള തന്റെ കിടിലന്‍ ചിത്രങ്ങള്‍ നടി പങ്കുവെച്ചത്. ഒറ്റനോട്ടത്തില്‍ നവ്യയ്ക്ക് ഒരു തമിഴ് പെണ്‍കുട്ടിയുടെ ലുക്ക് ഉണ്ട്. സാരിയിലാണ് പുതിയ ചിത്രത്തില്‍ താരം എത്തിയത് .

കലോല്‍സവ വേദിയില്‍ നിന്നും സിനിമയിലേക്ക് എത്തി പിന്നീട് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് നടി നവ്യാ നായര്‍. മലയാളത്തിന്റെ ജനപ്രിയ നടന്‍ ദിലീപ് നായകനായ ഇഷ്ടം എന്ന സിബിമലയില്‍ സംവിധാനം ചെയ്ത സിനിമയില്‍ അഭിനയിച്ചു കൊണ്ട് ആയിരുന്നു സിനിമയിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം.

പിന്നീട് നിരവദി ചിത്രങ്ങളിലൂടെ നവ്യ ആരാധകരുടെ പ്രിയപ്പെട്ട നടിയായി. വിവാഹശേഷം സിനിമ വിട്ട നവ്യ പിന്നീട് റിയാലിറ്റ് ശോജഡ്ജായും നര്‍ത്തകിയായും ആരാധകര്‍ക്ക് മുന്നിലേക്ക് എത്തി. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമകളിലും സജീവമാവുകയാണ് താരം.

 

 

Advertisement