മമ്മൂട്ടിയുടെ ടര്‍ബോ എത്ര നേടും; ചിത്രത്തിന്റെ ആദ്യ ബുക്കിംഗ് യുകെയില്‍ ആരംഭിച്ചു കഴിഞ്ഞു

28

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ടര്‍ബോ. കുറെ കാലത്തിനു ശേഷമാണ് മമ്മൂക്ക ഇങ്ങനെ ഒരു വേറിട്ട കഥാപാത്രത്ത അവതരിപ്പിക്കുന്നത്. ചിത്രം മെയ് 23ന് തിയേറ്ററുകളില്‍ എത്തും. ഇത് അറിഞ്ഞതോടെ പ്രേക്ഷകരും സന്തോഷത്തിലാണ്.

Advertisements

റിലീസിന് തയ്യാറെടുക്കുന്നതിനിടെ ടര്‍ബോയുടെ ബുക്കിംഗ്, തിയറ്റര്‍ അപ്‌ഡേറ്റുകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ. ചിത്രത്തിന്റെ ആദ്യ ബുക്കിംഗ് യുകെയില്‍ ആരംഭിച്ചു കഴിഞ്ഞു. റിപ്പോര്‍ട്ടുകള്‍ പ്രകാരം മികച്ച ബുക്കിംഗ് ആണ് ഇതിനോടകം ടര്‍ബോയ്ക്ക് ഇവിടെ നടന്നിരിക്കുന്നത്.

അതേസമയം, ടര്‍ബോ ജോസിന്റെ വരവറിയിച്ച് കൊണ്ട് പുതിയ പോസ്റ്ററുകള്‍ കേരളത്തിലെ പ്രമുഖ തിയറ്ററുകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

മധുര രാജയ്ക്കുശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തില്‍ തെലുങ്ക് നടന്‍ സുനിലും, കന്നഡ താരം രാജ് ബി ഷെട്ടിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയില്‍ ടര്‍ബോ ജോസ് എന്ന കഥാപാത്രത്തിലാണ് മമ്മൂട്ടി എത്തുന്നത്.

മമ്മൂട്ടി കമ്പനിയാണ് ടര്‍ബോ നിര്‍മിക്കുന്നത്. ഇവരുടെ അഞ്ചാമത്തെ സിനിമയും ആദ്യ ആക്ഷന്‍ ചിത്രവുമാണിത്. ആക്ഷന്‍- കോമഡി വിഭാഗത്തില്‍പെടുന്ന ചിത്രം 70 കോടി ബജറ്റിലാണ് ഒരുങ്ങുന്നതെന്ന് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു

 

 

 

 

Advertisement