മുംബൈ: നാല് വയസ്സുള്ള കുട്ടി ആന്റി എന്നു വിളിച്ചതിന് പരസ്യമായി അസഭ്യം പറഞ്ഞ് ബോളിവുഡ് നടി സ്വര ഭാസ്കർ. ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് സ്വര കൊച്ചുകുട്ടിയെ ഇത്തരത്തിൽ പരാമർശിച്ചത്. ഇതേത്തുടർന്ന് നവമാധ്യമങ്ങളിൽ വൻ വിമർശനമാണ് ഉയരുന്നത്.
31 കാരിയായ സ്വരയെ ആന്റി എന്നു വിളിച്ചതിനാണ് നാല് വയസ്സുള്ള കുട്ടിയേക്കുറിച്ച് മോശമായി പ്രതികരിച്ചത്. ഇതിന്റെ വീഡിയോ ഭാഗവും നവമാധ്യമങ്ങൽ വൈറൽ ആകുന്നുണ്ട്.
തന്റെ അഭിനയ ജീവിതത്തിന്റെ ആദ്യ കാലഘട്ടത്തിൽ ഒരു പരസ്യചിത്രത്തിൽ അഭിനയിക്കുമ്ബോൾ ഒപ്പം അഭിനയിച്ച കുട്ടി ആന്റി എന്നുവിളിച്ചതാണ് സ്വരയെ ചൊടിപ്പിച്ചത്. എന്നാൽ, താൻ കുട്ടിയുടെ മുഖത്ത് നോക്കി മോശം വാക്ക് പറഞ്ഞിട്ടില്ലെന്നും എന്നാൽ മനസ്സിൽ ഇങ്ങനെ വിചാരിച്ചുവെന്നും സ്വരഭാസ്കർ വീഡിയോ ക്ലിപ്പിൽ പറയുന്നു.
ഇതോടെ ട്വിറ്ററിൽ ”സ്വര ആന്റി ‘ എന്ന ഹാഷ് ടാഗ് ട്രെൻഡിങ്ങ് ആകുകയാണ്. ഇവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ലീഗൽ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം എന്ന എൻജിഒ സംഘടന ദേശീയ ബാലാവകാശ കമ്മീഷനെ സമീപിച്ചിട്ടുണ്ട്. നിരവധി പരാതികളും ഇവർക്കെതിരെ ലഭിക്കുന്നുണ്ട്. കേന്ദ്രസർക്കാരിനെതിരെ ശക്തമായ വിമർശനങ്ങളുമായി രംഗത്തുവന്നിട്ടുള്ള അഭിനയത്രിയാണ് സ്വര.