ആക്ഷൻ രംഗങ്ങളുമായി കിടിലൻ വേഷത്തിൽ മാളവിക മോഹനൻ, ഹിന്ദിയിൽ ത്രസിപ്പിക്കാൻ ഒരുങ്ങി താരം

64

മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാൻ നായകനായ പട്ടംപോലെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് മാളവിക മോഹനൻ. ഈ ഒരൊറ്റ സിനിമകൊണ്ട് തന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികമാരിൽ ഒരാളായി മാളവിക മാറി.

ഫോട്ടോഗ്രാഫറായി നിരവധി മലയാള സിനിമകളിൽ അടക്കം പ്രവർത്തിച്ചിട്ടുള്ള മോഹനന്റെ മകൾ കൂടിയാണ് മാളവിക. ആസിഫ് അലി നായകനായ നിർണായകം എന്ന ചിത്രത്തിലും നായികയായി എത്തിയെങ്കിലും മാളവികയ്ക്ക് മലയാളത്തിൽ അധികം തിളങ്ങാൻ സാധിച്ചില്ല. അന്യഭാഷയിലേക്ക് ചേക്കേറിയ മാലവിക തലൈവർ രജനിക്കും ദളപതി വിജയിക്കും ഒപ്പം അഭിനയിച്ചുകഴിഞ്ഞു.

Advertisements

തമിഴകത്തിന്റെ സ്റ്റൈൽമന്നൻ സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായ പേട്ട എന്ന ചിത്രത്തിലൂടെയാണ് മാളവിക തമിഴിൽ അരങ്ങേറുന്നത്. ശശികുമാർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ നായിക ആയിട്ടായിരുന്നു മാളവിക തമിഴിൽ അരങ്ങേറിയത്. വളരെ മികച്ച രീതിയിൽ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു ഈ ചിത്രത്തിൽ മാളവികയ്ക്ക് ലഭിച്ചത്.

ഇതിനെ തുടർന്നാണ് വിജയ് നായകനായ മാസ്റ്റർ എന്ന ചിത്രത്തിലും നായികയാകാൻ അവസരം ലഭിച്ചത്.
ലോകേഷ് കനകരാജ് ആണ് മാസ്റ്റർ സംവിധാനം ചെയ്യുന്നത്. മക്കൾ സെൽവൻ വിജയ് സേതുപതി വില്ലൻ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കൈതി, മാനഗരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകനാണ് ലോകേഷ് കനകരാജ്.

ഈ കഴിഞ്ഞ ഏപ്രിൽ 9 ന് മാസ്റ്റർ റിലീസ് ചെയ്യാനായിരുന്നു പദ്ധതിയിട്ടത്. എന്നാൽ പിന്നീട് ലോക്ക് ഡൗൺ കാരണം റിലീസ് നീട്ടിവെക്കുകയായിരുന്നു. ഇപ്പോൾ ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കാൻ രുങ്ങുകയാണ് മാളവിക. എന്നാൽ സിനിമയിലല്ല, വെബ്‌സീരീസിൽ ആണ് എന്ന് മാത്രം.

വളരെ മികച്ച പ്രേക്ഷക സ്വീകരണം ലഭിച്ച വെബ് സീരീസ് ആയിരുന്നു ദ ഫാമിലി മാൻ. ഇത് സംവിധാനം ചെയ്തത് രാജ് ഡികേ ജോഡി ആയിരുന്നു ആയിരുന്നു. ഇവർ ഒരുക്കുന്ന പുതിയ സീരിയലാണ് മാളവിക എത്തുന്നത്. ഷാഹിദ് കപൂർ ആണ് സീരീസിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആക്ഷൻ റോളാണ് മാളവികയ്ക്ക് ലഭിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളാണ് ഈ സീരിസിൽ മാളവികയെ കാത്തിരിക്കുന്നതെന്നും സൂചനയുണ്ട്.

Advertisement