സ്‌റ്റൈലൻ ലുക്കിൽ കാവ്യയ്‌ക്കൊപ്പം ദുബായ് എക്സ്പോയിൽ ദിലീപ്, താരദമ്പതികളുടെ ചിത്രങ്ങളും വീഡിയോകളും ഏറ്റെടുത്ത് ആരാധകർ

106

ബാലതാരമായി സിനിമയിൽ എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറിയതാരമാണ് നടി കാവ്യ മാധവൻ. ദിലീപ് ചിത്രത്തിലൂടെ ആദ്യമായി നായികയായ കാവ്യ പിന്നീട് ദിലീപിനെ തന്നെ വിവാഹം കഴിക്കുക ആയിരുന്നു. ഇപ്പോൾ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ദിലീപും കാവ്യ മാധവനും.

ലാൽ ജോസ് സംവിധാനം ചെയത ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയായിരുന്നു താരം നായികയായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് ദിലീപിന്റെ ഭാഗ്യനായികയായി നടി മാറുകയായിരുന്നു. ഇവരുടെ കോമ്പോ പ്രേക്ഷകർ ഇരുകൈകളു നീട്ടി സ്വീകരിക്കു കയായിരുന്നു. പിന്നീട് സിനിമയിലെ ഭാഗ്യ ജോഡികൾ ജീവിതത്തിലും ഒന്നാവുകയായിരുന്നു.

Advertisements

ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിലായിരുന്നു ഈ താര വിവാഹം. ഇപ്പോൾ ഇവർക്ക് മഹാലക്ഷ്മി എന്നൊരു മകൾ കൂടിയുണ്ട്. കാവ്യമാധവന്റെ കരിയറിന്റെ തുടക്കം പോലെ വിവാഹത്തിന് മുമ്പുള്ള അവസാന ചിത്രവും ദിലീപിനോട് ഒപ്പമായിരുന്നു. സിനിമയിൽ സജീവമായി നിൽക്കുമ്പോഴാണ് നടി വിവാഹിതയാവുന്നത്. കല്യാണ ശേഷം അഭിനയത്തിൽ പാടെ മാറി നിൽക്കുകയാണ് കാവ്യ.

Also Read
മോഹൻലാലിനെ ഉപയോഗപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു, സിനിമയ്ക്ക് പ്രതീക്ഷിച്ചത്ര നിലവാരമില്ല: മരക്കാറിനെ കുറിച്ച് ടിഎൻ പ്രതാപൻ എംപി

സിനിമയിൽ പ്രത്യക്ഷപ്പെടാറില്ലെങ്കിലും സോഷ്യൽ മീഡിയയിലും പ്രേക്ഷകരുടെ ഇടയിലും നടി സ്ഥിരം ചർച്ചയാവാറുണ്ട് സിനിമയിൽ നിന്ന് ബ്രേക്കെടുത്തിട്ട് വർഷങ്ങളായി എങ്കിലും ഇന്നും കാവ്യ മാധവന്റെ ചിത്രങ്ങൾ മിനിസ്‌ക്രീൻ കാഴ്ചക്കാരെ നേടുന്നുണ്ട് അതുപോലെ തന്നെ കാവ്യ ദിലീപ് കുടുംബവിശേഷങ്ങൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കാവ്യയുടേയും ദിലീപിന്റേയും പുതിയ ചിത്രമാണ്. ദിലീപ് ഓൺലൈൻ ഫേസ്ബുക്ക് പേജിലൂടെയാണ് ദുബായിൽ നിന്നുളള താരങ്ങളുടെ ചിത്രങ്ങൾ വൈറലായത്. സ്‌റ്റൈലൻ ലുക്കിലാണ് ഇരുവരും പ്രത്യക്ഷപ്പെട്ടിരിക്കുന്നത് താരങ്ങളുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

താടിവെച്ച ഗെറ്റപ്പിലാണ് ദിലീപ് എത്തിയിരിക്കുന്നത്. സിമ്പിൾ ലുക്കിലുള്ള കാവ്യയെ ആണ് ചിത്രത്തിൽ കാണുന്നത്. ഇരുവരേയും ഒന്നിച്ച് കണ്ടതിന്റ സന്തോഷത്തിലാണ് ആരാധകർ. കാവ്യയും ദിലീപും സ്ഥിരമായ സന്ദർശിക്കുന്ന സ്ഥലങ്ങളിലൊന്നാണ ദുബായ്. വിവാഹത്തിന് ശേഷം താരങ്ങൾ ആദ്യമായി യാത്ര പോയതും ഇവിടേയ്ക്കാണ്. അന്ന് ഇവർക്കൊപ്പം മകൾ മീനാക്ഷിയും ഉണ്ടായിരുന്നു.

Also Read
അമ്മ ഒറ്റയ്ക്കാവുന്നത് ഞങ്ങൾക്ക് സഹിക്കാൻ പറ്റുന്ന കാര്യമല്ല ഒരു തീരുമാനം എടുക്കണം എന്ന് മക്കൾ പറഞ്ഞു, ഒരു വർഷം കണ്ണടച്ച് തുറക്കും മുമ്പേ കടന്നുപോയി: യമുന

വിവാഹം കഴിഞ്ഞ അടുത്ത ദിവസം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുമാണ് താരങ്ങൾ ദുബായിലേയ്ക്ക് പോയത്. അന്നത്തെ താരങ്ങളുടെ ചിത്രം ഇന്നും സോഷ്യൽ മീഡിയയിൽ വൈറലാണ്. കൂടാതെ ദുബായിൽ ദിലീപിന് ബിസിനസ് സംരംഭവുമുണ്ട്. ദിലീപിന്റെ ബിസിനെസ്സ് സംരംഭമായ ദേ പുട്ട് ദുബായിലും ഉണ്ട്. ഉദ്ഘാടനത്തിനു അമ്മയ്ക്ക് ഒപ്പമാണ് ദിലീപ് ദുബായിൽ എത്തിയത്.

അവർക്കൊപ്പം ഭാര്യ കാവ്യാമാധവൻ, മകൾ മീനാക്ഷി എന്നിവരും ഒപ്പം പോയിരുന്നു. ദിലീപിനും കുടുംബത്തിനുമൊപ്പം അന്ന് നാദിർഷയുടെ കുടുംബവും ഉണ്ടായിരുന്നു. ദുബായിൽ ഇപ്പോൾ എക്‌സ്‌പോ നടക്കുന്ന സമയം ആയത് കൊണ്ടുതന്നെ ദിലീപിന്റെ സന്ദർശനം ആരാധകർക്കാണ് ഏറെ സന്തോഷം നൽകുന്നത്. നിരവധി താരങ്ങൾ എക്‌സ്‌പോ പ്രമാണിച്ച് ദുബായിൽ എത്തിയിട്ടുണ്ട്.

നടിയും അവതാരകയുമായ പേളി മണിയും ശ്രീനീഷും നിലയും ദുബായിലാണ് ഇപ്പോഴുള്ളത്. ഇവർ ഇവിടെ നിന്നുള്ളറ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. കവ്യായുടേയും ദിലീപിന്റേയും ചിത്രം വൈറലായതോടെ മീനാക്ഷിയേയും മഹാലക്ഷ്മിയേയും ആരാധകർ ചോദിക്കുന്നുണ്ട്. സാധാരാണ യാത്രകളിൽ കാവ്യയ്ക്കും ദിലീപിനുമൊപ്പം മീനാക്ഷിയും ഉണ്ടാവാറുണ്ട് ചെന്നൈയിൽ എംബിബിഎസിന് പഠിക്കുകയാണ് മീനാക്ഷി.

Also Read
അർച്ചന സുശീലനൊപ്പം സഹോദരനും വിവാഹിതനായി, രണ്ടു പേരുടേതും രണ്ടാം വിവാഹം, പങ്കാളിയെ പരിചയപ്പെടുത്തി രോഹിത്, മുൻ ഭർത്താവിന് ആശംസയുമായി ആര്യ

Advertisement