മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിനെ ചുറ്റിപ്പറ്റിയുള്ള വാർത്തകളാണ് ഇപ്പോൾ മാധ്യമങ്ങൾ നിറയെ. നടിയെ ആ ക്ര മി ച്ച കേ സി ൽ പുതിയ വെളിപ്പെടുത്തൽ ഉണ്ടായതോടെയാണ് വീണ്ടും ദിലീപ് സംസാര വിഷയമായി മാറിയിരിക്കുന്നത്.
ഈ കേസിൽ കൂടുതൽ തെളിവുകൾ പുറത്തുവരുമ്പോൾ എല്ലാ കല്ലേറുകൾക്കും മറുപടി പറയാനുണ്ടെന്ന് പറുകയാണ് സംഭവത്തിൽ കുറ്റാരോപിതനായി പ്രതി സ്ഥാനത്ത് ചേർക്കപ്പെട്ടിട്ടുള്ള നടൻ ദിലീപ്. കുടുംബ സമേതം വനിത മാഗസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ.
തനിക്ക് എതിരെ ഉയർന്നുവന്ന ആരോപണങ്ങൾക്കെല്ലാം പറയാൻ മറുപടികളുണ്ടെന്നും എന്നാൽ വിഷയം കോടതിയിൽ ആയതിനാൽ പലതും പറയാൻ പരിമിതികൾ ഉണ്ടെന്നും ദിലീപ് പറയുന്നു. മീഡിയയുടെയോ ജനങ്ങളുടേയോ മുന്നിൽ ഇപ്പോൾ ഒന്നും പറയാനാകില്ല. എല്ലാം കോടതിയിൽ മാത്രമേ പറയാകൂ.
ഞാൻ കോടതിയിൽ വിശ്വസിക്കുന്ന, നീതിയിൽ വിശ്വസിക്കുന്ന ഒരാളാണ്. സത്യം ഒരിക്കൽ തെളിയും. ഒറ്റ പ്രാർത്ഥനയേ ഉള്ളൂ, അതുവരെ എന്റെ മാനസിക നില തെറ്റരുത്, ജീവൻ നഷ്ടമാകരുത് എന്നാണ് ദിലീപ് പറയുന്നത്. അതേസമയം, ദിലീപിന് നടിയും ഭാര്യയുമായ കാവ്യ മാധവനും ഉപദേശം നൽകുന്നുണ്ട്.
കഴിഞ്ഞുപോയ ഒരു നിമിഷവും മറന്നുപോകരുതെന്ന് താൻ ദിലീപേട്ടനോട് പറയാറുണ്ടെന്ന് കാവ്യ മാധവന്ഡ പറയുന്നു. അനുഭവിച്ചതെല്ലാം, ഓരോ വ്യക്തിയെക്കുറിച്ചും എഴുതണം. എല്ലാം തുറന്നു പറയാനാകുന്ന ദിവസം വരുമെന്ന് ഉറപ്പുണ്ടെന്നും കാവ്യാ മാോധവൻ പറയുന്നു.
ദിലീപും കുടുംബവും അടങ്ങുന്ന കവർ ചിത്രം നൽകിയ വനിതാ മാഗസിൻ വിവാദത്തിലേയ്ക്ക് കൂപ്പുകുത്തി വീണിരുന്നു. ഒരേ നിറത്തിലുള്ള വേഷത്തിൽ എത്തിയ കുടുംബ ചിത്രം സോഷ്യൽമീഡിയയിൽ ട്രോളുകൾക്കും വഴിവെച്ചിരുന്നു. വനിതകളുടെ സുഹൃത്തും വഴികാട്ടിയും എന്ന ടാഗോടെ നിറഞ്ഞി നിൽക്കുന്ന വനിതാ മാഗസിൻ തന്നെ നടിയെ ആ ക്ര മി ച്ച കേസിലെ പ്രതിയുടെ ചിത്രം നൽകിയതാണ് വിവാദത്തിന് വഴിവെച്ചത്.
Also Read
സാർ വിളിച്ചില്ലെങ്കിലും ഞാൻ നടിയാകും; ലാൽ ജോസിന്റെ മുഖത്ത് നോക്കി അന്ന് അനുശ്രീ പറഞ്ഞത്
അതേ സമയം ഈ അഭിമുഖത്തിൽ കാവ്യാ മാധവൻ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. ഞാനും ദിലീപേട്ടനും ഒന്നാകണം എന്ന് ഞങ്ങളേക്കാളും കൂടുതൽ ആഗ്രഹിച്ചത് ഞങ്ങളെ സ്‌നേഹിച്ചവർ ആയിരുന്നു. ഞങ്ങളെ കാണുമ്പോഴൊക്കെ കൊച്ചുകുട്ടികൾ മുതൽ മുത്തശ്ശിമാരും വരെ അത് ചോദിച്ചിരുന്നു.
എന്നാൽ അന്നൊക്കെ അത് കേൾക്കുമ്പോൾ ഒരു തമാശയായിരുന്നു. ആ ചോദ്യങ്ങൾക്ക് ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു പതിവെന്ന് പറയുകയായിരുന്നു. ഞങ്ങളുടെ വിവാഹം ഒരു ദൈവ നിയോഗ മായിരുന്നു. ഞങ്ങൾ ഒന്നാകണമെന്നത് ഓരോ മലയാളി പ്രേക്ഷകരും ആഗ്രഹിച്ചിരുന്നു. വളരെ അപ്രതീക്ഷിതമായി ഞങ്ങളുട വിവാഹം കഴിഞ്ഞു.
എന്നാൽ വിവാഹം കഴിഞ്ഞ് തൊട്ടടുത്ത മാസങ്ങൾ മുതൽ പ്രശ്‌നങ്ങലാണ്. ഞാൻ ആ സമയത്ത് എന്റെ അച്ഛന്റേയും അമ്മയുടേയും അടുത്ത് നിന്ന് മാറിനിന്ന വിഷമം മാറുന്നതിന് മുൻപായിരുന്നു ഈ സംഭവം. എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് അറിയാത്ത അവസ്ഥയായിരുന്നു. ദിലീപേട്ടന്റെ വീട്ടിലുള്ളവരെല്ലാം എന്നെ സാന്ത്വനിപ്പിച്ച് കൂടെയുണ്ടായിരുന്നു.
അതിലാണ് ഞാൻ പിടിച്ചുനിന്നത്. എല്ലാവർക്കും ധൈര്യം കൊടുക്കേണ്ടത് ഞാനാണെന്ന് തിരിച്ചറിഞ്ഞതും അപ്പോഴാണെന്നും ആയിരുന്നു കാവ്യ പറയുന്നു. വിവാഹം കഴിഞ്ഞത് മുതൽ ഇന്ന് ഈ നിമിഷംവരെയും കടന്ന് പോയ്കൊണ്ടിരിക്കുന്നത് കടുത്ത പ്രതിസന്ധിയിൽ കൂടിയാണ്. നമ്മൾ അനുഭവിച്ചതും, കഴിഞ്ഞു പോയ ഓരോ നിമിഷവും മറന്നു പോവരുതെന്ന് ഞാൻ ഏട്ടനെ ഓർമ്മിപ്പിക്കാറുണ്ട്.
അനുഭവിച്ച ഓരോ കാര്യങ്ങളെക്കുറിച്ചെല്ലാം എഴുതണം, എല്ലാം തുറന്നുപറയാനാവുന്ന ദിവസം വരുമെന്ന് ഉറപ്പാണ്. അന്ന് എല്ലാ കാര്യങ്ങളെക്കുറിച്ചും വിശദമായി പറയുമെന്നും കാവ്യ മാധവൻ പറയുന്നു. എന്റെ ഇനിയുള്ള ജീവിതത്തിൽ എനിക്ക് ഒരു കൂട്ട് വേണമെന്നുള്ളത് എന്റെ വീട്ടുകാരുടെ ഒരു സ്വപ്നം ആയിരുന്നു.
ആരുടേയും ജീവിതം ഇല്ലാതാക്കി ഒരു ജീവിതം നേടണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല. എന്നെയും ഏട്ടനേയും ചേർത്ത് പല ഗോസിപ്പുകൾ വരുമ്പോൾ അതൊക്കെ ഞങ്ങൾക്ക് വെറുമൊരു തമാശ മാത്രമായിരുന്നു. അന്നൊരിക്കലൂം ഒരുമിച്ചുള്ള ഒരു ജീവിതം ഞങ്ങൾ ചിന്തിച്ചിരുന്നതുപോലുമില്ല. ഇപ്പോൾ ഞങ്ങൾക്ക് എല്ലാം മകളാണ്.
അച്ഛന്റെ പുന്നാര മകളാണ് മാമാട്ടി എന്ന മഹാലക്ഷ്മി, എത്ര ദേഷ്യം വന്നാലും മകളെ സ്‌നേഹത്തോടെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ദിലീപേട്ടന് നല്ല വശമുണ്ട്. തനിക്ക് അത് കഴിയില്ല. ദേഷ്യം വന്നാൽ താൻ പുറത്തുകാണിക്കും.
ദിലീപേട്ടൻ വേണ്ട എന്ന് പറയുന്ന കാര്യങ്ങൾ മകൾ ചെയ്യാറില്ല എന്നാൽ താൻ എത്ര പറഞ്ഞ് പുറകെ നടന്നാലും അത് മകൾ അനുസരിക്കാറില്ല എന്നും കാവ്യ പറയുന്നു