സരോവരത്തിലെ രാജലക്ഷ്മിയായും ഇഷ്ടത്തിലെ ശ്രീദേവിയായും എത്തി മലയാളികളുടെ മനം കവർന്ന ഈ നടിയെ ഓർമ്മയുണ്ടോ, താരം ഇപ്പോൾ ആരാണെന്ന് അറിയാമോ

1406

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നടി ആയിരുന്നു ജയസുധ. തമിഴിലും തെലുങ്കിലും എല്ലാം സൂപ്പർതാരങ്ങളുടെ നായികയായി തിളങ്ങിയ നടി ഒരുപിടി മലയാള സിനിമകളിലും വേഷമിട്ടിരുന്നു. ശ്രദ്ധേയമയാ ഒരു പിടി കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ മനസിലും ജയസുധ ഇടം നേടിയിരുന്നു.

രാസലീല എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ അഭിനയ രംഗത്തേക്ക് ജയസുധ കടന്നു വന്നത്. ഉലകനായകൻ സർവ്വകലാവല്ലഭൻ കമൽഹാസൻ ആയിരുന്നു ഈ സിനിമയിലെ നായകൻ. കമൽഹാസന്റെ തന്നെ ഉണർച്ചികൾ എന്ന തമിഴ് സിനിമയുടെ റീമേക്ക് കൂടിയായിരുന്നു രാസലീല.

Advertisements

ഉണ്ണിമായ എന്ന നായിക കഥാപാത്രത്തെ മികച്ച രീതിയിൽ ജയസുധ അവതരിപ്പിക്കുകയും ചെയ്തു.
മദ്രാസിലെ തെലുങ്ക് കുടുംബത്തിലായിരുന്നു ജയസുധ ജനിച്ചത്. സുജാത എന്നായിരുന്നു താരത്തിന്റെ യഥാർത്ഥ പേര്. പ്രശസ്ത അഭിനേതാവായ വിജയ നിർമ്മല ജയസുധയുടെ ആന്റിയായിരുന്നു. തന്റെ പന്ത്രണ്ടാം വയസ്സിലാണ് ജയസുധ സിനിമയിൽ അരങ്ങേറുന്നത്. പൻഡാറ്റി കാപുറം എന്ന സിനിമയായിരുന്നു അരങ്ങേറ്റ ചിത്രം.

Also Read
ആ തെറ്റ് ഇനി ആവർത്തിക്കില്ല, ഇനി അത്തരം രംഗം അഭിനയിക്കുന്നതിന് മുമ്പ് കുറഞ്ഞത് 10 തവണയെങ്കിലും ആലോചിക്കും: ഹണി റോസ് പറയുന്നു

സിനിമയിൽ നടി ജമുന അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളായിട്ടാണ് ജയസുധ അഭിനയിച്ചത്. ബാലചന്ദർ സംവിധാനം ചെയ്ത അരങ്ങേട്രം എന്ന സിനിമയിലൂടെ നടി തമിഴ് സിനിമാ ലോകത്തേക്കും അരങ്ങേറ്റം കുറിച്ചു. ചെറിയ ഒരു കഥാപാത്രമായിരുന്നു താരത്തിന് ലഭിച്ചത്. കമൽഹാനൊപ്പം ആ ചിത്രത്തിലൂടെ അഭിനയിക്കാൻ താരത്തിന് സാധിച്ചു.

കെ ബാലചന്ദ്രന്റെ പിന്നീടുള്ള സിനിമകളിലും നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാനും ജയസുധ എന്ന നടിക്ക് സാധിച്ചു. സൊല്ലത്താൻ നിനൈക്കിറേൻ, നാൻ അവനില്ലൈ, അപൂർവ്വ രാഗങ്ങൾ, ഇടി കാത്ത കാട്, നിനൈ ത്താലെ ഇനിക്കും തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം തന്റെ അഭിനയ മികവ് കാഴ്ച്ചവെച്ചു.

തിരുവോണം, റോമിയോ, ശിവതാണ്ഡവം, പ്രിയദർശിനി, സരോവരം തുടങ്ങിയ മലയാള സിനിമകളിലും താരം അഭിനയിച്ചു. മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ സരോവരം സിനിമയിലെ നായിക കഥാപാത്രമായാണ് ജയസുധ അഭിനയിച്ചത്. രാജലക്ഷ്മി എന്നായിരുന്നു ഈ സിനിമയിലെ താരത്തിന്റെ പേര്.

ജനപ്രിയ നായകൻ ദിലീപ്, നവ്യ നായർ, നെടുമുടി വേണു എന്നിവർ കേന്ദ്ര കഥാപാത്രമായെത്തിയ ഇഷ്ടം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടനടിയായി മാറുകയായിരുന്നു. എന്നും ആളുകൾ ഓർക്കുന്ന ഒരു കഥാപാത്രമായിരുന്നു ജയസുധ അവതരിപ്പിച്ചത്.

കാണുമ്പോൾ പറയാമോ കരളിലെ അനുരാഗം എന്ന ഗാനം ഇന്നും പ്രേക്ഷകർ പാടി നടക്കുന്ന പാട്ടാണ്. കലവൂർ രവികുമാറിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ഇഷ്ടത്തിലെ ഈ ഗാന രംഗങ്ങളിൽ നെടുമുടി വേണുവും ജയസുധയും ഉണ്ട്. നവ്യ നായരുടെ ആദ്യ സിനിമ കൂടിയായിരുന്നു ഇഷ്ടം.

സിനിമയുടെ പേര് സൂചിപ്പിക്കുന്നതു പോലെ പ്രണയം തന്നൊണ് സിനിമയുടെ കഥ. ദിലീപ് അവതരിപ്പിച്ച പവൻ കെ മേനോൻ എന്ന പവിയും നവ്യ നായരുടെ അഞ്ജനയും തമ്മിലുള്ള പ്രണയമായിരുന്നു അതിലൊന്ന്. മറ്റൊന്നാണ് പവൻ കെ മേനോന്റെ അച്ഛൻ കൃഷ്ണൻ കുട്ടിയുടേ പ്രണയം.

Also Read
രാവിലെ എഴുന്നേൽക്കുന്നത് മുതൽ രാത്രി ഉറങ്ങുന്നത് വരെയുള്ള കാര്യങ്ങൾ എന്നും മെസേജ് അയക്കും, പിന്നെ; അയാൾ തന്നോട് ചെയ്യുന്നതിനെ കുറിച്ച് മാളവിക മേനോൻ

കൃഷ്ണൻ കുട്ടി സനേഹിച്ചത് അഞജനയുടെ ടീച്ചറായ ശ്രീദേവിയെ ആയിരുന്നു. ഈ രണ്ട് കഥാ പാത്രങ്ങളും വാർദ്ധ ക്യത്തിന്റെ വാതിലിൽ എത്തിനിൽക്കുന്നവരാണ്. അതുകൊണ്ട് തന്നെയാണ് അവരുടെ പ്രണയം മനോഹരമായി തീർന്നതും.

ജയസുധ മലയാളത്തിൽ അഭിനയിച്ച അവസാനത്തെ ചിത്രമായിരുന്നു ഇഷ്ടം. നിലവിൽ തെലുങ്ക്, തമിഴ് സിനിമകളിലാണ് താരം അഭിനയിക്കുന്നത്. സെക്കന്തരാബാദിൽ നിന്നുള്ള മുൻ എംഎൽഎ കൂടിയാണ് ജയസുധ.

Advertisement