ആ പരസ്യത്തിൽ അഭിനയിക്കാൻ ചെന്നപ്പോൾ ഒരു ദിവസം കൂടെ താമസിക്കാൻ ആയാൾ പറഞ്ഞു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജസീല പൺവീർ

1838

മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ജസീല പൺവീർ. കന്നഡ ടെലിവിഷൻ രംഗത്ത് നിന്നും എത്തിയാണ് മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ ജസീല പൺവീർ ഇടം നേടിയത്.

സീരിയലുകളിൽ സജീവം ആയിരുന്ന ജസീല മലയാളത്തിലെ പ്രമുഖ ചാനലുകളില്ലെല്ലാം താരം വർക്ക് ചെയ്തിട്ടുണ്ട്. ഫ്‌ളവേഴ് ചാനലിലലെ സ്റ്റാർമാജിക് ഷോയിലൂടെയാണ് പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്.

Advertisements

യൂത്തും കുടുംബ പ്രേക്ഷകരും ഇന്ന് നടിയെ ഒരുപോലെ നെഞ്ചിലേറ്റുന്നുണ്ട്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് പറയുകയാണ് ജസീല. മലയാളത്തിന്റ പ്രിയഗായകൻ എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിയിലാണ് ഇക്കാര്യം വെളിപ്പടുത്തിയത്.

Also Read
സരോവരത്തിലെ രാജലക്ഷ്മിയായും ഇഷ്ടത്തിലെ ശ്രീദേവിയായും എത്തി മലയാളികളുടെ മനം കവർന്ന ഈ നടിയെ ഓർമ്മയുണ്ടോ, താരം ഇപ്പോൾ ആരാണെന്ന് അറിയാമോ

അഭിനയ മേഖലയിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവത്തോടൊപ്പം പ്രണയത്തെ കുറിച്ചും താരം പറയുന്നുണ്ട്. ഷോയുടെ പ്രൊമോ വീഡിയോ സോഷ്യൽ വൈറലാണ്. മെയ് 9 തിങ്കളാഴ്ചയാണ് ഈ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുക.

ജസീലയുടെ വാക്കുകൾ ഇങ്ങനെ: ഒരു പരസ്യ ചിത്രം അഭിനയിക്കാൻ എത്തിയപ്പോഴാണ് ഇത്തരത്തിലുള്ള ദുരനുഭവം ഉണ്ടായത്. വൈകുന്നേരം ആയിരുന്നു ബെംഗളൂരുവിൽ നിന്ന് എത്തിയത്. എന്നോടൊപ്പം കോഡി നേറ്ററിന്റെ സുഹൃത്തും ഉണ്ടായിരുന്നു.

ഇദ്ദേഹമാണ് സുഹൃത്തും ബെംഗളൂരുവിൽ നിന്ന് കൂടെ വരുന്നുണ്ടെന്നുള്ള കാര്യം പറഞ്ഞത്. ഇയാൾ തന്നോട് ഒരു രാത്രി കഴിയാൻ പറ്റുമോ എന്ന് ചോദിച്ചു. ഇത് കേട്ടയുടനെ കോഡിനേറ്ററെ വിളിച്ച് ഇക്കാര്യം പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും പിന്തുണയ്ക്കുന്ന താരത്തിലുള്ള സമീപനമായിരുന്നു.

ഒരു രാത്രിയല്ലേ അയാളോടൊപ്പം കഴിയുവെന്ന് പറഞ്ഞു. എത്ര പൈസ വരെ വേണമെങ്കിലും തരുമെന്നെക്കെ പരറഞ്ഞതായും ജസീല പറയുന്നു. താരത്തിന്റെ വാക്കുകൾ ഞെട്ടലോടെ കേട്ടിരിക്കുകയായിരുന്നു എംജി ശ്രീകുമാർ.

Also Read
ആ തെറ്റ് ഇനി ആവർത്തിക്കില്ല, ഇനി അത്തരം രംഗം അഭിനയിക്കുന്നതിന് മുമ്പ് കുറഞ്ഞത് 10 തവണയെങ്കിലും ആലോചിക്കും: ഹണി റോസ് പറയുന്നു

സൂര്യ ടിവി സംപ്രേക്ഷണം ചെയ്ത തേനും വയമ്പും എന്ന പരമ്പരിയിലൂടെയാണ് ജസീല മലയാള ടെലിവിഷൻ രംഗത്ത് എത്തുന്നത്. പിന്നീട് സീകേരളം സംപ്രേക്ഷണം ചെയ്ത സുമംഗലി ഭവ, മിസിസ് ഹിറ്റ്ലർ എന്നി പരമ്പരകളിൽ അഭിനയിച്ചിരുന്നു. സുമംഗലി ഭവയിൽ നെഗറ്റീവ് വേഷമായിരുന്നു.

ഹിറ്റ്ലറിൽ തീരെ ചെറിയ വേഷമായിരുന്നു നടിയുടേത്. ഫിറ്റ്നസിന് ഏറെ പ്രധാന്യം കൊടുക്കുന്ന ആളാണ് ജസീല. ജിമ്മിൽ നിന്നുള്ള ചിത്രങ്ങളും വർക്കൗട്ട് ചിത്രങ്ങളുമൊക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.

ഈ അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വർക്കൗട്ട് ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്‌റ്റൈലൻ ലുക്കിലും നാടൻ വേഷത്തിലും നടി ഒരുപോലെ പ്രത്യക്ഷപ്പെടാറുണ്ട്.

Advertisement