യൂട്യൂബ് ട്രെൻഡിംഗിൽ മണിക്കൂറുകൾ കൊണ്ട് ശ്രദ്ധേയമായി ജയറാമിന്റെ പട്ടാഭിരാമൻ ട്രെയിലർ

14

മലയാലളത്തിന്റെ കുടുംബ നായകൻ ജയറാം നായകാനാകുന്ന ഏറ്റവും പുതിയ ചിത്രമായ പട്ടാഭിരാമന്റെ ട്രെയിലർ ശ്രദ്ധേയമാകുന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലർ നിമിഷങ്ങൾ കൊണ്ടാണ് വൈറലായത്.

19 മണിക്കൂർ മാത്രം പിന്നിടുമ്പോൾ ട്രെയിലറിന് രണ്ടര ലക്ഷത്തിന് മേൽ കാഴ്ച്ചക്കാരായിട്ടുണ്ട്. യൂട്യൂബ് ട്രെൻഡിംഗിലും വീഡിയോ പന്ത്രണ്ടാമതുണ്ട്. ആക്ഷനും കോമഡിക്കും ഒരു പോലെ പ്രധാന്യം നൽകുന്ന ചിത്രമാണ് പട്ടാഭിരാമൻ.

Advertisements

കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത് ജയറാം നായകനാകുന്ന നാലാമത്തെ ചിത്രമാണിത്. ഒരു പ്രത്യേക സാഹചര്യത്തിൽ പട്ടാഭിരാമൻ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന ചില സവിശേഷ സംഭവങ്ങളാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

അബാം മൂവീസിന്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ് നിർമ്മാണം. മിയാ ജോർജും ഷീലു എബ്രഹാമുമാണ് ചിത്രത്തിലെ നായികമാർ. ബൈജു സന്തോഷ്, സുധീർ കരമന, ധർമ്മജൻ ബൊൾഗാട്ടി, ഹരീഷ് കണാരൻ, സായ്കുമാർ, ജനാർദ്ദനൻ, ദേവൻ, ബിജു പപ്പൻ, വിജയകുമാർ, പ്രേംകുമാർ, തെസ്നി ഖാൻ, ബാലാജി, മായാ വിശ്വനാഥ്, പ്രിയാ മേനോൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ദിനേശ് പള്ളത്ത് തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് രവിചന്ദ്രനാണ്. കൈതപ്രം, മുരുകൻ കാട്ടാക്കട എന്നിവരുടെ വരികൾക്ക് ഈണം പകരുന്നത് എം ജയചന്ദ്രനാണ്.

ചിത്രത്തിന്റെ തിരക്കഥ ദിനേശ് പള്ളത്തിന്റേതാണ്. കൈതപ്രം, മുരുകൻ കാട്ടാക്കട എന്നിവരുടെ വരികൾക്ക് ഈണം പകരുന്നത് എം.ജയചന്ദ്രനാണ്. ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് രവിചന്ദ്രനാണ്.അയ്യർ ദ ഗ്രേറ്റ് എന്ന ടാഗ് ലൈനോടു കൂടെയാണ് പട്ടാഭിരാമന്റെ ടൈറ്റിലും ഒരുക്കിയിരിക്കുന്നത്.

Advertisement