ആഗ്രഹങ്ങള്‍ കുഴിച്ചുമൂടരുത്, അവഗണനകളും പരിഹാസങ്ങളും വളമായി എടുത്ത് വളര്‍ത്തുക, ആഗ്രഹിച്ച കാര്യം നടക്കും, അച്ഛന്റെ ഉപദേശം പങ്കുവെച്ച് ദിലീപ്

33

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. പ്രേക്ഷകരെ എന്നും ചിരിപ്പിച്ചിട്ടേ ഉള്ളൂ ഈ നടന്‍. എന്നാല്‍ ഇടക്കാലത്ത് നടന്റെ പേരില്‍ ഉയര്‍ന്നുവന്ന കേസും പ്രശ്‌നങ്ങളും ഒക്കെ ദിലീപിന്റെ കരിയറിനെയും വലിയ രീതിയില്‍ ബാധിച്ചു.

Advertisements

ഇപ്പോള്‍ വീണ്ടും സിനിമയുമായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ് ദിലീപ്. നടന്‍ വിനീത് കുമാര്‍ സംവിധാനം ചെയ്ത പവി കെയര്‍ ടേക്കര്‍ എന്ന സിനിമയിലാണ് ദിലീപ് നായകനായി അഭിനയിച്ചിരിക്കുന്നത്. ചിത്രം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് തിയ്യേറ്ററുകളിലെത്തിയിരിക്കുന്നത്.

Also Read:മകളുടെ അച്ഛന്‍ എപ്പോഴും നല്ല സുഹൃത്ത്, രോഹിത്തിന്റെയും ഭാര്യയുടെയും ഫോട്ടോയ്ക്ക് ലൈക്കടിച്ച് ആര്യ, കൈയ്യടിച്ച് ആരാധകര്‍

മുമ്പൊരിക്കല്‍ ഒരു പരിപാടിയില്‍ വെച്ച് ജീവിതത്തിലെ തകര്‍ച്ചകളെ കുറിച്ചും ആ തകര്‍ച്ചകളില്‍ തളരാതിരിക്കാന്‍ അച്ഛന്‍ നല്‍കിയ ഉപദേശത്തെ കുറിച്ചും ദിലീപ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. എവിടെയെങ്കിലും എത്തിപ്പെടണമെന്നും എന്തെങ്കിലുമൊക്കെയാവണമെന്നും നമുക്കെല്ലാം വലിയ ആഗ്രഹമുണ്ടാവും.

ജീവിതത്തില്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ വന്നാലും ആ ആഗ്രഹങ്ങള്‍ നമ്മള്‍ കൈവിടരുത്. പണ്ട് ഏഴാംക്ലാസ്സില്‍ തോറ്റപ്പോള്‍ ജീവിതം തകര്‍ന്നുവെന്ന് താന്‍ കരുതിയിരുന്നുവെന്നും അച്ഛന്‍ അടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ അച്ഛന്‍ തന്നെ തലോടിക്കൊണ്ട് പറഞ്ഞത് പരാജയമെന്നത് വിജയത്തിന്റെ മുന്നോടിയാണെന്നായിരുന്നുവെന്ന് ദിലീപ് പറയുന്നു.

Also Read:കേരളത്തില്‍ നിന്ന് 11 കോടിയോളം രൂപ ടര്‍ബോ നേടി, കളക്ഷന്‍ കണക്കുകള്‍

പിന്നെ താന്‍ ഒരു ക്ലാസ്സിലും തോറ്റിട്ടില്ല. പ്രതിസന്ധികളെത്ര വന്നാലും നമ്മള്‍ പതറരുത്. തോല്‍വികളില്‍ പതറരുതെന്നും നമ്മുടെ ആഗ്രഹങ്ങള്‍ക്കെല്ലാം നമ്മള്‍ എപ്പോഴും അത്രത്തോളം പ്രാധാന്യം നല്‍കണമെന്നും ദിലീപ് പറയുന്നു.

Advertisement